Headlines

സമസ്ത- ലീഗ് തർക്കം: പരസ്പരം പറയാൻ ഉള്ളത് പറഞ്ഞു, പരമാവധി പ്രശ്നങ്ങൾ പരിഹരിച്ചെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

സമസ്ത ലീഗ് തർക്കത്തിൽ പരമാവധി പ്രശ്നങ്ങൾ പരിഹരിച്ചെന്ന് സമസ്താ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. കോഴിക്കോട് നടന്ന രണ്ടാം ഘട്ട സമവായ ചർച്ചയ്ക്ക് ശേഷമാണ് പ്രതികരണം. പരസ്പരം തെറ്റിദാരണകൾ ഉണ്ടായിരുന്നു അത് പറഞ്ഞ് തീർത്തു. പരസ്പരം പറയാൻ ഉള്ളത് പറഞ്ഞു. പരമാവധി പ്രശ്നങ്ങൾ പരിഹരിച്ചു. ബാക്കിയുള്ളവയിൽ രണ്ടാഴ്ചക്കുള്ളിൽ പരിഹാരം ഉണ്ടാകുമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. പൂർണമായ പരിഹാരം വേഗത്തിൽ ഉണ്ടാകുമെന്ന് സാദിഖലി ശിഹാബ് തങ്ങളും അറിയിച്ചു. സമസ്ത സമ്മേളനം അന്താരാഷ്ട്ര സ്വഭാവമുള്ള പരിപാടിയാണ്. പരസ്പര തെറ്റിദ്ധരാണകൾ…

Read More

വിരുദുനഗറിൽ പടക്ക നിർമ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് മരണം; ഒരാൾക്ക് പരിക്ക്

തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലെ സാത്തൂരിൽ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് തൊഴിലാളികൾ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടന്നത്. ലൈസൻസുള്ള സ്വകാര്യ പടക്ക നിർമ്മാണശാലയിലാണ് സ്ഫോടനം നടന്നതെങ്കിലും, സ്ഥാപനത്തിന് ആവശ്യമായ സുരക്ഷാ ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റയാളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് തമിഴ്‌നാട് സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ വിരുദുനഗർ…

Read More

കർഷക പ്രക്ഷോഭം: രാഷ്ട്രപതിയുടെ നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്‌കരിക്കും

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രാഷ്ട്രപതി നാളെ പാർലമെന്റിൽ നടത്തുന്ന നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിക്കും. തിങ്കളാഴ്ച ബജറ്റ് അവതരണത്തിന് മുമ്പ് കർഷക സമരത്തിൽ സർക്കാരിന്റെ പ്രസ്താവന പ്രതിപക്ഷം ആവശ്യപ്പെടും. ബജറ്റ് അവതരണത്തിലുടനീളം പ്രതിഷേധിക്കുന്നതും പരിഗണനയിലുണ്ട്. നിയമങ്ങൾ പിൻവലിക്കാനുള്ള നടപടി ആദ്യം വേണമെന്നാവശ്യപ്പെടാനാണ് ധാരണ. അതേസമയം ചെങ്കോട്ട അതിക്രമം ചൂണ്ടിക്കാട്ടി പ്രതിപക്ഷ പ്രതിഷേധത്തെ തടയാനാണ് ബിജെപിയുടെ നീക്കം. അക്രമത്തെ അപലപിച്ച് പ്രമേയം പാസാക്കണമെന്ന് ആവശ്യപെടാനും ബിജെപി ആലോചിക്കുന്നുണ്ട് നാളെ തുടങ്ങി അടുത്ത മാസം 15 വരെ നീണ്ടുനിൽക്കുന്ന…

Read More

ഡൽഹി മുഖ്യമന്ത്രിയെ ആക്രമിച്ചത് ‘നായസ്‌നേഹി’; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്

ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയെ ആക്രമിച്ച സംഭവത്തിൽ ഗുജറാത്ത് സ്വദേശിയായ രാജേഷ് ഖിംജിക്കെതിരെ വധശ്രമത്തിന് കേസ്. നായ സ്നേഹിയായ ഇയാൾ, തെരുവ് നായ്ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന സുപ്രീം കോടതി വിധിയിൽ അസ്വസ്ഥനായ കാരണത്താലാണ് ആക്രമണം നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. നിലവിൽ ഇന്റലിജൻസ്, സ്പെഷ്യൽ സെൽ വിഭാഗങ്ങൾ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. രാജ്കോട്ട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രാജേഷ്ഭായ് ഖിംജി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന പൊതുജന സമ്പർക്ക പരിപാടിയായ ‘ജൻ സുൻവായ്’ക്കിടെയാണ് ആക്രമണം നടത്തിയത്. ഇയാൾ…

Read More

കൊവിഡ് വ്യാപനം: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം സംഘത്തെ അയക്കും

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നതതല സംഘത്തെ അയക്കും. ഈ സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം സംബന്ധിച്ച കാര്യങ്ങൾ സംഘം വിലയിരുത്തും.   കേരളം, രാജസ്ഥാൻ, കർണാടക, ഛത്തിസ്ഗഢ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉന്നതതല സംഘമെത്തുക. രോഗവ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികൾക്ക് കേന്ദ്രസംഘം സഹായം നൽകും. പരിശോധനകൾ, രോഗികളുടെ ചികിത്സ അടക്കമുള്ള കാര്യങ്ങളും വിലയിരുത്തും   ആദ്യ ഘട്ടത്തിൽ രോഗവ്യാപനം പിടിച്ചുകെട്ടിയ കേരളത്തിൽ നിലവിൽ രോഗികൾ വർധിക്കുന്നത് ഗൗരവത്തോടെയാണ്…

Read More

ഓപ്പറേഷൻ സിന്ധു; ഇറാനിൽ നിന്ന് 1,700 ലധികം ഇന്ത്യക്കാരെ തിരികെ എത്തിച്ചു

ഇസ്രയേലുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനിൽ നിന്ന് 1,713 ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവന്നു. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്നുള്ള ആറാം വിമാനം ഇന്നലെ രാത്രിയോടെ ഡൽഹിയിൽ എത്തി. മഷ്ഹാദിൽ നിന്നാണ് 311 പേരുടെ സംഘം ഡൽഹിയിൽ തിരിച്ചെത്തിയത്. യാത്രാ സംഘത്തിലെ ഏക മലയാളി കണ്ണൂർ സ്വദേശിയായ ദിനേശ് കുർജനാണ്. ദീർഘകാലമായി അഹമ്മദാബാദ് കേന്ദ്രമാക്കി ഡിസൈനറായി പ്രവർത്തിക്കുകയാണ്. മഷ്ഹാദ് വഴിയാണ് നിലവിൽ കൂടുതൽ ഇന്ത്യക്കാരെയും ഒഴിപ്പിക്കുന്നത്. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഇറാനിൽ നിന്ന് മൂന്ന് വിമാനങ്ങൾ…

Read More

ഇന്ത്യാ മുന്നണി യോഗം ഇന്ന്; തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും വിട്ടുനിൽക്കും

ഇന്ത്യാ മുന്നണി യോഗം ഇന്ന്. പാർലമെൻറ് വർഷകാല സമ്മേളനത്തിനു മുന്നോടിയായി നയസമീപനങ്ങൾ ചർച്ച ചെയ്യുന്നതിനായി യോഗം. വൈകിട്ട് ഏഴുമണിക്ക് ഓൺലൈനിൽ ആയാണ് യോഗം ചേർന്നത്. യോഗത്തിൽ നിന്ന് തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും വിട്ടുനിൽക്കും. ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമല്ലെന്ന് ആണ് ആം ആദ്മി പാർട്ടിയുടെ വിശദീകരണം. തൃണമൂൽ കോൺഗ്രസ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് പാർട്ടിയുടെ വാർഷിക ചടങ്ങുകൾ ചൂണ്ടിക്കാട്ടിയാണ്. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ ബീഹാർ വോട്ടർപട്ടിക പരിഷ്കരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ പാർലമെൻറ് വർഷകാല സമ്മേളനത്തിൽ…

Read More

ലഡാക്ക് പൂർവസ്ഥിതിയിലേക്കെന്ന് കേന്ദ്രം; നിയന്ത്രണങ്ങൾ ഒഴിവാക്കിയേക്കും; വാങ്ചുക്കിനെതിരെ അന്വേഷണം ശക്തമാക്കി പൊലീസ്

ദില്ലി: ലഡാക്കിൽ സംഘർഷത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മാറ്റി ഉടൻ പൂർവസ്ഥിതിയിലെത്തുമെന്ന് കേന്ദ്രസർക്കാർ. സംസ്ഥാന പദവി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇന്നലെ പരീക്ഷണാടിസ്ഥാനത്തിൽ 2 തവണ ഇളവ് വരുത്തിയിരുന്നു. ഈ നാല് മണിക്കൂറിൽ അനിഷ്‌ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്തതിനാൽ പ്രതീക്ഷയിലാണ് പൊലീസും. അതേസമയം സമര നേതാവ് വാങ് ചുക് ബന്ധം സ്ഥാപിച്ച പാക് പൗരൻ കഴിഞ്ഞ മാസമാണ് അറസ്റ്റിലായതെന്നും ഇരുവരും തമ്മിൽ ആശയവിനിമയം നടത്തിയതിന് തെളിവുണ്ടെന്നും കേന്ദ്രസർക്കാർ പറയുന്നു. വർഷങ്ങളായി ഇവർ…

Read More

തന്റെ പേര് ഉപയോഗിച്ച് പാർട്ടി രൂപീകരിക്കുന്നത് തടയണം: മാതാപിതാക്കൾക്കെതിരെ വിജയ് കോടതിയിൽ

  തന്റെ പേര് ഉപയോഗിച്ച് പാർട്ടി രൂപീകരിക്കുന്നതും യോഗം ചേരുന്നതുമടക്കമുള്ള കാര്യങ്ങളിൽ നിന്ന് മാതാപിതാക്കൾ അടക്കമുള്ളവരുടെ തടയണമെന്നാവശ്യപ്പെട്ട് നടൻ വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. അച്ഛൻ എസ് എ ചന്ദ്രശേഖർ, അമ്മ ശോഭ, ആരാധക സംഘടനയിലുണ്ടായിരുന്ന എക്‌സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങി 11 പേർക്കെതിരെയാണ് വിജയ് കോടതിയെ സമീപിച്ചത്. കേസ് കോടതി സെപ്റ്റംബർ 27ന് പരിഗണിക്കും. വിജയയുടെ പേരിൽ പുതിയ പാർട്ടി രൂപീകരിക്കുന്നതായി ബന്ദു പത്മനാഭൻ പറഞ്ഞിരുന്നു. ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ മുന്നേറ്റം എന്ന പേരിലായിരുന്നു…

Read More

ഹജ്ജ് സമയത്തെ നുഴഞ്ഞുകയറ്റം തടയാന്‍ ശക്തമായ സുരക്ഷ

മക്ക: ഹജ്ജ് സമയത്ത് അനധികൃതമായി പുണ്യഭൂമികളിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തി. മക്കയെയും പുണ്യഭൂമികളെയും ചുറ്റിയുള്ള മരുഭൂമി റോഡുകളില്‍ ശക്തമായ സുരക്ഷാ ബന്തവസ്സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മക്കയിലേക്കുള്ള പ്രധാന റോഡുകളിലുടനീളം സുരക്ഷാ പട്രോളിംഗുണ്ട്. മാത്രമല്ല മൊബൈല്‍ സെക്യൂരിറ്റി കേന്ദ്രങ്ങളും സംവിധാനിച്ചിട്ടുണ്ട്. റസ്റ്റ് ഹൗസുകള്‍, പര്‍വതങ്ങള്‍, താഴ്വാരകള്‍ തുടങ്ങിയ സ്ഥലങ്ങളെ രഹസ്യമായി നിരീക്ഷിക്കും. ഇത്തവണത്തെ ഹജ്ജിന് ഒരു ടൂര്‍ ഓപറേറ്റര്‍മാര്‍ക്കും ലൈസന്‍സ് നല്‍കിയിട്ടില്ല. വ്യാജ ഹജ്ജ് ഓപറേറ്റര്‍മാരെ പിടികൂടാന്‍ മക്കയുടെ എല്ലാ ഗവര്‍ണറേറ്റുകളിലും നഗരങ്ങളിലും പ്രത്യേകം നിരീക്ഷണ സംഘങ്ങളുണ്ട്.

Read More