Headlines

ലോക ഹൃദയദിനാചാരണം – ഹൃദയ താടാകത്തിലേക്ക് യാത്ര സംഘടിപ്പിച്ചു

ലോക ഹൃദയദിനാചാരണം – ഹൃദയ താടാകത്തിലേക്ക് യാത്ര സംഘടിപ്പിച്ചു മേപ്പാടി: ഹൃദയത്തെ സംരക്ഷിക്കുക, ഹൃദയ താടാകത്തെ സംരക്ഷിക്കുക എന്ന സന്ദേശവുമായി വനം – വന്യ ജീവി വകുപ്പും ഡി എം വിംസ് മെഡിക്കൽ കോളേജും സംയുക്തമായി ചെമ്പ്ര മലയിലെ ഹൃദയ താടാകത്തിലേക്കു സാഹസിക യാത്ര സംഘഡിപ്പിച്ചു. യാത്രയുടെ ഫ്ലാഗ്ഗ് ഓഫ്‌ കർമ്മം ബഹു. ഡി എഫ് ഒ ഷജ്നാ കരിം നിർവഹിച്ചു. ഡോക്ടർമാർ, മെഡിക്കൽ, നഴ്സിംഗ്, ബി ഫാം വിദ്യാർത്ഥികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ഹൃദയത്തെ സംരക്ഷി…

Read More

‘അപക്വമായ പ്രസ്താവനകൾ നടത്തരുത്’; കോൺഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പുമായി മുസ്ലീം ലീഗ്

അപക്വമായ പ്രസ്താവനകൾ നടത്തരുത്, കോൺഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പുമായി മുസ്ലീം ലീഗ്. പ്രസ്താവനകൾ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമോ എന്ന് ആലോചിക്കണം. മുന്നണിയും പാർട്ടിയും ഒറ്റക്കെട്ടായി നിൽക്കേണ്ട സമയം ആണിത്. ഇത് തൻ്റെ വ്യക്തിപരമായ അഭിപ്രായമല്ലെന്നും മുസ്ലീം ലീഗിന്റെ ഔദ്യോഗിക നിലപാടാണ് വ്യക്തമാക്കുന്നതെന്നും പിഎംഎ സലാം അറിയിച്ചു. മുന്നണിയും പാർട്ടിയും ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുടെ വോട്ടുകൾ യുഡിഎഫിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. SDPI യുമായി LDF സക്യമുണ്ടാക്കിയിട്ടുണ്ട്. അതാരും ചർച്ച ചെയ്തിട്ടില്ല….

Read More

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യ ആസൂത്രകന്‍ എ പത്മകുമാര്‍; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഗൂഢാലോചന നടത്തി

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിര്‍ണായക കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം. ശബരിമല സ്വര്‍ണക്കൊള്ളയുടെ മുഖ്യ ആസൂത്രകന്‍ എ പത്മകുമാറാണെന്നാണ് കണ്ടെത്തല്‍. കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്മകുമാര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നതാണ് ഗുരുതരമായ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഗൂഢാലോചന നടത്തിയത് പത്മകുമാറാണെന്നും കണ്ടെത്തി. ഉണ്ണികൃഷ്ണന്‍ പോറ്റി പത്മകുമാറിന്റെ വീട്ടിലെത്തി ഗൂഢാലോചന നടത്തി. ഇതിന്റെ തെളിവും എസ്‌ഐടി ശേഖരിച്ചു. എ.പത്മകുമാര്‍ സംസ്ഥാനത്തിനു പുറത്തേക്ക് നടത്തിയ യാത്രകളിലും എസ്‌ഐടി തെളിവ് ശേഖരിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍…

Read More

ഒന്നാം ഘട്ട വോട്ടെടുപ്പ്: പരസ്യ പ്രചാരണം അവസാനിച്ചു

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിച്ചത്. കൊട്ടിക്കലാശം ഇല്ലാതെയാണ് പ്രചാരണം അവസാനിച്ചത്. കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും പ്രചാരണ വാഹനങ്ങളും കൂട്ടം ചേര്‍ന്നുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്നും അതത് ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചിരുന്നു.   ഡിസംബര്‍ എട്ടിനാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ വോട്ടെടുപ്പ് നടക്കുന്നത്. കൊവിഡിന്റെ പെരുമാറ്റച്ചട്ടത്തില്‍ ജാഥകളോ പൊതുയോഗങ്ങളോ…

Read More

മൊഫിയ പർവീൺ ആത്മഹത്യാ കേസ്: ഒന്നാം പ്രതി സുഹൈലിന് ഉപാധികളോടെ ജാമ്യം

  ആലുവയിലെ നിയമ വിദ്യാർഥിനി മോഫിയ പർവീൻ ആത്മഹത്യ ചെയ്ത കേസിലെ ഒന്നാം പ്രതിയായ ഭർത്താവ് മുഹമ്മദ് സുഹൈലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയത്. ഒരു ലക്ഷം രൂപയുടെ ബോണ്ടും ,രണ്ട് ആൾ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. രണ്ടും മൂന്നും പ്രതികളായ സുഹൈലിന്റെ മാതാപിതാക്കൾ റുഖിയ, യൂസഫ് എന്നിവർക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. നവംബർ 23നാണ് എടയപ്പുറം സ്വദേശി മോഫിയ പർവീണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാർക്കെതിരെ പോലീസിൽ പരാതി…

Read More

ഓണം പ്രമാണിച്ചുള്ള ഇളവുകൾ ഇന്ന് മുതൽ; എന്തെല്ലാമെന്നറിയാം

ഓണക്കാലം പ്രമാണിച്ച് സർക്കാർ അനുവദിച്ച ഇളവുകൾ ഇന്ന് മുതൽ. സെപ്റ്റംബർ 2 വരെ പൊതുഗതാഗതത്തിനുള്ള നിയന്ത്രണങ്ങൾ നീക്കിയിട്ടുണ്ട്. രാവിലെ ആറ് മണി മുതൽ രാത്രി 10 മണി വരെ കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് പൊതുഗതാഗതമാകാം. കെഎസ്ആർടിസി ദീർഘദൂര ബസുകൾ തുടങ്ങി. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് വിവിധ ഡിപ്പോകളിൽ നിന്ന് സർവീസ് നടത്തും. ചെന്നൈ, ബംഗളൂരു എന്നീ നഗരങ്ങളിലേക്കും പ്രധാന ഡിപ്പോകളിൽ നിന്ന് സർവീസ് ആരംഭിച്ചിട്ടുണ്ട് മാളുകൾ ഉൾപ്പെടെയുള്ള വ്യാപാരശാലകൾക്ക് രാവിലെ 7 മണി മുതൽ രാത്രി 9…

Read More

മോറട്ടോറിയം കാലത്തെ വായ്പ തി രിച്ചടവ് പലിശയും പലിശയുടെ പലിശയും ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദേശം

മോറട്ടോറിയം കാലത്തെ വായ്പ തി രിച്ചടവ് പലിശയും പലിശയുടെ പലിശയും ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദേശം. ആർബിഐയോട് ഇക്കാര്യം നടപ്പിൽ വരുത്തുന്ന മാർഗനിർദേശങ്ങൾ തയാറാക്കാൻ നിർദേശിച്ചു. 24 എക്‌സ്‌ക്ലൂസീവ്. മോറട്ടോറിയം കാലത്തെ വായ്പാ തിരിച്ചടവ് പലിശയും പലിശയുടെ പലിശയും ഒഴിവാക്കണമെന്ന നിർദേശം ആർബിഐ അംഗീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് നയപരമായ നിർദേശത്തിന് കേന്ദ്രസർക്കാർ തയാറായത്. യോഗ്യമായ അകൗണ്ടുകൾക്ക് പലിശയും പിഴപലിശയും ഒഴിവാക്കി നൽകണമെന്നും കൊവിഡ് കാലത്ത് തിരിച്ചടവ് മുടങ്ങിയ അക്കൗണ്ടുകളെ എൻപിഎ ആക്കരുതെന്നും ധനമന്ത്രാലയം ആർബിഐയോട് പറഞ്ഞു.അടുത്ത ദിവസം സുപ്രിംകോടതിയിൽ…

Read More

സ്പീക്കറായി ജലീല്‍; ശൈലജയെ വെട്ടാന്‍ നീക്കം: 12 പേരുകള്‍ പരിഗണനയില്‍

  തിരുവനന്തപുരം: സിപിഎമ്മിന്റെ മന്ത്രിസഭയില്‍ പുതുമുഖങ്ങളെ മാത്രം മതിയെന്ന ചര്‍ച്ച സജീവമാകുന്നു. ഒരു വിഭാഗം കെകെ ശൈലജയ്‌ക്കെതിരെയും രംഗത്തെത്തിയിട്ടുണ്ട്. രണ്ട് ടേം എന്ന തീരുമാനം പോലെ മന്ത്രിസഭയിലും പുതുമുഖങ്ങളുടെ വലിയൊരു നിര തന്നെ വേണമെന്നാണ് ആവശ്യം. അതേസമയം സിപിഎമ്മിലെ ഔദ്യോഗിക വിഭാഗത്തെ തന്നെ ഈ നീക്കങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. സ്പീക്കര്‍ സ്ഥാനത്തേക്കും വലിയ നിര കാത്തിരിക്കുന്നുണ്ട്. കംപ്ലീറ്റ് പുതുമുഖങ്ങള്‍ സിപിഎം മന്ത്രിമാരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെയുള്ളവര്‍ പുതുമുഖങ്ങളാവട്ടെ എന്നായിരുന്നു നിര്‍ദേശം. ഇത് സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ചിലരെ ലക്ഷ്യമിട്ട്…

Read More

ജയസൂര്യ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം കത്തനാറിന്റെ ലോഞ്ചിംഗ് ടീസർ പുറത്തിറങ്ങി

ജയസൂര്യ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം കത്തനാറിന്റെ ലോഞ്ചിംഗ് ടീസർ പുറത്തിറങ്ങി. നടി രമ്യ നമ്പീശന്‍റെ ആഖ്യാനത്തിലുള്ള ടീസര്‍ പൂര്‍ണമായും ആനിമേഷനിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ‘ഫിലിപ്‍സ് ആൻഡ് മങ്കിപെൻ’, ‘ജോ ആൻഡ് ദ് ബോയ്’ തുടങ്ങിയ സിനിമകള്‍ ഒരുക്കിയ റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാര്‍ ഫാന്‍റസി-ത്രില്ലര്‍ ശ്രേണിയിലാണ് പുറത്തുവരുന്നത്. ചിത്രത്തില്‍ വൈദികനായ മാന്ത്രികന്‍ കടമറ്റത്ത് കത്തനാരായിട്ടാണ് ജയസൂര്യ വരുന്നത്. ആര്‍ രാമാനന്ദ്…

Read More

കേരള സർവകലാശാലയിൽ സിൻഡിക്കേറ്റ് യോഗം ചേരും; നിയമപരമല്ലെന്ന് ഇടത് സിൻഡി‍ക്കേറ്റ് അം​ഗങ്ങൾ

കേരള സർവകലാശാലയിലും സിൻഡിക്കേറ്റ് യോഗം ചേരും. സെപ്റ്റംബർ 2ന് ആണ് യോഗം ചേരുക. രണ്ട് മാസം പൂർത്തായാകുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചത്. രജിസ്ട്രാറുടെ ചുമതലയുള്ള മിനി കാപ്പനാണ് സിൻഡിക്കേറ്റ് യോഗം വിളിച്ച് ചേർക്കുന്നതിനായി നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാൽ‌ ഇടത് സിൻഡി‍ക്കേറ്റ് അംഗങ്ങൾ ഇത് അം​ഗീകരിച്ചിട്ടില്ല. നിയമപരമല്ലാതെയാണ് സിൻഡിക്കേറ്റ് യോ​ഗം വിളിച്ച് ചേർത്തിരിക്കുന്നതെന്നാണ് ഇടത് അം​ഗങ്ങൾ പറയുന്നത്. ഇവർ‌ സിൻഡിക്കേറ്റ് യോ​ഗത്തിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. ഭാരതാംബ വിവാദത്തിന് പിന്നാലെ രജിസ്ട്രാർ കെഎസ് അനിൽ കുമാറിനെ…

Read More