മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കി നിലനിർത്തണം; സുപ്രിംകോടതിയോട് ആവശ്യപ്പെടാൻ സംസ്ഥാന സർക്കാർ

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കി നിലനിർത്തണമെന്ന് സുപ്രിംകോടതിയോട് ആവശ്യപ്പെടാനൊരുങ്ങി സംസ്ഥാന സർക്കാർ. 2018ലെ സുപ്രിംകോടതി ഉത്തരവ് പാലിക്കപ്പെടണമെന്ന് ആവശ്യപ്പെടും. 2018ലെ മഹാപ്രളയ കാലത്താണ് ജലനിരപ്പ് 139 അടിയാക്കി നിലനിർത്താൻ സുപ്രിംകോടതി ഉത്തരവിട്ടത്. കോടതി ആവശ്യപ്പെട്ടാൽ ജലനിരപ്പ് വിഷയത്തിൽ പ്രത്യേക അപേക്ഷ സർക്കാർ സമർപ്പിക്കും. 2018ലെ സുപ്രിംകോടതി ഉത്തരവ് ഇന്ന് വാദം കേൾക്കുമ്പോൾ സർക്കാർ കൈമാറും. സാഹചര്യം അതീവ ഗുരുതരമാണെന്നും സംസ്ഥാന സർക്കാർ ഇന്ന് സുപ്രിംകോടതിയെ അറിയിക്കും. അണക്കെട്ടിലെ നിലവിലെ ജലനിരപ്പും കോടതിയെ അറിയിക്കും. സംസ്ഥാന സർക്കാരിന് വേണ്ടി…

Read More

ഒരു വർഷത്തിന് ശേഷം ധോണി കളത്തിൽ, ആദ്യ പന്തിൽ ഔട്ട്; പിന്നെ കണ്ടത് ‘ധോണി റിവ്യു സിസ്റ്റം’

സാം കറന്റെ വെടിക്കെട്ട് വരുന്നതുവരെ ഐപിഎൽ പതിമൂന്നാം സീസൺ ഉദ്ഘാടന മത്സരത്തിൽ വിജയം ആർക്കൊപ്പമെന്നതിൽ യാതൊരു ഉറപ്പുമുണ്ടായിരുന്നില്ല. മുംബൈയും ചെന്നൈയും വീറോടെ പൊരുതിയപ്പോൾ വിജയസാധ്യത മാറി മാറി നിന്നു. എന്നാൽ രവീന്ദ്ര ജഡേജ പുറത്തായ ശേഷം ക്രീസിലെത്തിയ സാം കറൻ ആറ് പന്തിൽ 18 റൺസ് അടിച്ചുകൂട്ടിയതോടെ വിജയം ചെന്നൈക്കെന്ന് ഉറപ്പിക്കുകയായിരുന്നു 18 റൺസെടുത്ത കറൻ മടങ്ങിയപ്പോഴും ചെന്നൈ വിജയമുറപ്പിച്ചിരുന്നു. പിന്നാലെയാണ് ആരാധകരുടെ ഒരു വർഷത്തെ കാത്തിരിപ്പിന് അവസാനമിട്ട് ധോണി ക്രീസിലെത്തിയത്. സിക്‌സ് അടിച്ച് ധോണിയുടെ ഫിനിഷ്…

Read More

‘25 ലക്ഷം രൂപ അയാൾക്ക് നൽകിയതാണ്’; ചതിച്ച ആളുടെ പേര് വെളിപ്പെടുത്തി ആഷിക്ക് അബു

  ‘അജസുന്ദരി’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി സംവിധായകൻ ആഷിക്ക് അബുവിന്റെ ഉടമസ്ഥതയിലുള്ള നിർമാണക്കമ്പനിയായ ഒപിഎം ഫിലിംസ്. യൂണിറ്റിന്റെ ഭക്ഷണച്ചുമലതകൾക്കായി വടകര സ്വദേശിയായ സജിത്തിനെയാണ് ഒപിഎം സിനിമാസ് ചുമലതപ്പെടുത്തിയിരുന്നതെന്നും അദ്ദേഹത്തിനു നൽകിയ 25 ലക്ഷം രൂപയിൽ നിന്നും കുറച്ച് തുക മാത്രമാണ് വ്യാപാരികൾക്ക് നൽകിയതെന്നും നിർമാണക്കമ്പനി പറയുന്നു. എല്ലാ കുടിശ്ശികകളും നേരിട്ടു തന്നെ തീർപ്പാക്കുമെന്നും ഈ വിഷയത്തിൽ പൂർണ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി.‘വിലങ്ങാടുള്ള പ്രാദേശിക വ്യാപാരികള്‍ക്ക് ഒപിഎം സിനിമാസ് പണം നൽകുന്നതിൽ വീഴ്ച വരുത്തിയെന്ന…

Read More

പതിനാറുകാരിക്ക് ലൈംഗികാതിക്രമം; പിതാവിനെതിരെ കേസ്

കോഴിക്കോട് പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പിതാവിനെതിരെ പൊലീസ് കേസെടുത്തു. 2023 മുതൽ പിതാവിൽ നിന്ന് തുടർച്ചയായി ലൈംഗിക അതിക്രമം നേരിടുന്നതായി പെൺകുട്ടി മൊഴി നൽകി. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറോടാണ് കുട്ടി താൻ നേരിട്ട പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് ഡോക്ടർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പിതാവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോക്‌സോ (POCSO) വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. സംഭവം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും,…

Read More

വകുപ്പുതല അന്വേഷണം: ഇന്ന് ഡോ. ഹാരിസ് ഹസന്റെ മൊഴിയെടുത്തേക്കും

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശാസ്ത്രക്രിയ പ്രതിസന്ധി തുറന്നു പറഞ്ഞ ഡോ ഹാരിസ് ഹസനെതിരെയുള്ള വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് മൊഴിയെടുത്തേക്കും. യൂറോളജി വിഭാഗത്തിലെ ശസ്ത്രക്രിയ ഉപകരണ ഭാഗം കാണാതായെന്ന അന്വേഷണ സമിതി റിപ്പോര്‍ട്ടിന്റെ ഭാഗമായാണ് ഹാരിസിന്റെ മൊഴി രേഖപ്പെടുത്തുക. മെഡിക്കല്‍ കോളജില്‍ നിന്ന് കാണാതായ ഉപകരണം അപകടം പിടിച്ചതെന്നും, അതിനാല്‍ ഉപയോഗിക്കാതെ മാറ്റിവച്ചിരിക്കുകയാണ് എന്നും ഡോ ഹാരിസ് വെളിപ്പെടുത്തിയിരുന്നു. ഡോക്ടര്‍ ഹാരിസ് ഹസനെതിരെ നടപടി എടുക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കാനാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റേയും കെജിഎംസിറ്റിഎയുടെയും തീരുമാനം….

Read More

‘പൊലീസുകാര്‍ പിന്നെ ബിരിയാണി വാങ്ങി കൊടുക്കുമോ’; കസ്റ്റഡി മര്‍ദനത്തെ ന്യായീകരിച്ച് സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി

കസ്റ്റഡി മര്‍ദനത്തെ ന്യായീകരിച്ച് സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്‍. പൊലീസുകാര്‍ പിന്നെ ബിരിയാണി വാങ്ങി കൊടുക്കുമോയെന്നാണ് ജില്ലാ സെക്രട്ടറിയുടെ ചോദ്യം. മദ്യപാന സംഘത്തില്‍ ഉള്‍പ്പെട്ട ആളായിരുന്നു സുജിത്ത് വിഎസ് എന്നും തുടര്‍ന്നാണ് പൊലീസ് നടപടി എടുത്തതെന്നും കെവി അബ്ദുല്‍ ഖാദര്‍ പറഞ്ഞു. ഇന്നലെ തൃശൂരില്‍ നടന്ന പൊതുപരിപാടിയിലാണ് ജില്ലാ സെക്രട്ടറിയുടെ പരാമര്‍ശം. കാണിപ്പയ്യൂര്‍ തെരുവില്‍ വച്ച് മദ്യപിച്ച് ബഹളമുണ്ടാക്കിയ നാലംഗ മദ്യപ സംഘത്തെ അവിടുത്തെ പൊലീസ് പിടിച്ച് ജീപ്പില്‍ കയറ്റി. സുജിത്ത്…

Read More

ഡൽഹിയിൽ മോഷണക്കുറ്റം ആരോപിച്ചുള്ള മർദനം; ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി മലയാളി വിദ്യാർഥികൾ

ഡൽഹിയിൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടായ പൊലീസിന്റെയും ആൾക്കൂട്ടത്തിന്റെയും മർദനത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി വിദ്യാർത്ഥികൾ. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി വേണമെന്ന ആവശ്യപ്പെട്ടാണ് പരാതി. ഈ മാസം 24ന് ആയിരുന്നു സാക്കിർ ഹുസൈൻ കോളജിലെ വിദ്യാർത്ഥികളായ സുദിനും അശ്വന്തിനും മർദനമേറ്റത്. റെഡ് ഫോർട്ടിന് സമീപം ഒരു സംഘം ആളുകൾ സമീപിച്ച് “വാച്ചോ, എയർപോർട്ടോ ആവശ്യമുണ്ടോയെന്ന്” ചോദിച്ചു. പിന്നാലെ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് വിദ്യാർത്ഥികളെ മർദിച്ചു. സഹായത്തിനായി പൊലീസിനെ സമീപിച്ചിരുന്നുവെങ്കിലും പരാതി പോലും കേൾക്കാൻ…

Read More

കാശ്മീരിൽ പരീക്ഷണാർഥം 4ജി ഇന്റർനെറ്റ് സൗകര്യം പുന:സ്ഥാപിച്ചു

ജ​മ്മു കാശ്മീരിൽ അ​തി​വേ​ഗ ഇ​ന്‍റ​ര്‍​നെ​റ്റ് പു​ന:​സ്ഥാ​പി​ച്ചു. പ​രീ​ക്ഷ​ണാ​ര്‍​ഥം ര​ണ്ടു ജി​ല്ല​ക​ളി​ലാ​ണു ഞാ​യ​റാ​ഴ്ച 4ജി ​ഇ​ന്‍റ​ര്‍​നെ​റ്റ് പു​ന​സ്ഥാ​പി​ച്ച​ത്. അ​തി​വേ​ഗ ഇ​ന്‍റ​ര്‍​നെ​റ്റ് റ​ദ്ദാ​ക്കി ഒ​രു വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണു ന​ട​പ​ടി. ഗ​ന്ദേ​ര്‍​ബാ​ള്‍, ഉ​ദം​പു​ര്‍ ജി​ല്ല​ക​ളി​ലാ​ണ് 4ജി ​ഇ​ന്‍റ​ര്‍​നെ​റ്റ് പു​ന​സ്ഥാ​പി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ന്പ​തു മു​ത​ല്‍ 4ജി ​സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​യി തു​ട​ങ്ങി. സെ​പ്റ്റം​ബ​ര്‍ എ​ട്ടു വ​രെ ഇ​ന്‍റ​ര്‍​നെ​റ്റ് ഇ​ത്ത​ര​ത്തി​ല്‍ ല​ഭ്യ​മാ​യി തു​ട​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ അ​റി​യി​ക്കു​ന്ന​ത്

Read More

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം; സിപിഐ നേതൃയോഗങ്ങൾ ഇന്നും നാളെയും

നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി സിപിഐയുടെ നേതൃയോഗങ്ങൾ ഇന്നും , നാളെയുമായി തിരുവനന്തപുരത്ത് നടക്കും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും നാളെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗങ്ങളുമാണ് ചേരുന്നത്. സിപിഐ മത്സരിക്കുന്ന 25 സീറ്റുകളിലെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ പ്രാഥമിക ചർച്ചകൾ നടക്കും. വിജയ സാധ്യതയുള്ള സീറ്റുകളിൽ ടേം വ്യവസ്ഥയിൽ ഇളവ് നൽകാനും തീരുമാനിച്ചേക്കും.നിലവിലെ നാല് സിപിഐ മന്ത്രിമാരും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് പ്രാഥമിക വിവരങ്ങൾ. നിലവിലെ മന്ത്രിമാരിൽ കെ. രാജൻ ഇതുവരെ രണ്ട് തവണയാണ് മത്സരിച്ചത്. മറ്റ് മൂന്ന് മന്ത്രിമാർ ഓരോ…

Read More

ഇന്ത്യന്‍ ഒളിംപിക്‌സ് ടീമിനെ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; താരങ്ങള്‍ ചെങ്കോട്ടയിലെത്തുക വിശിഷ്ടാതിഥികളായി

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ ഒളിമ്പിക്‌സ് സംഘത്തെ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണിച്ചു. ആഘോഷ സമയത്ത് പ്രധാനമന്ത്രി എല്ലാവരേയും നേരിട്ട് കാണുകയും അഭിനന്ദനം അറിയിക്കുയും ചെയ്യും. വിശിഷ്ട അതിഥികളായി ആണ് താരങ്ങള്‍ ചെങ്കോട്ടയില്‍ എത്തുക. ചെങ്കോട്ടയിലെ പരിപാടിക്ക് പിന്നാലെ പ്രത്യേക വിരുന്നിനായി പ്രധാനമന്ത്രിയുടെ വസതിയിലേക്കും സംഘത്തിന് ക്ഷണമുണ്ട്.  2020 ടോക്കിയോ ഒളിമ്പിക്‌സില്‍ 18 കായിക ഇനങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ത്യ 228 അംഗ ശക്തമായ സംഘത്തെയാണ് അയച്ചത്. ഇതുവരെ ഇന്ത്യ രണ്ട് മെഡലുകള്‍ നേടിയിട്ടുണ്ട്. ഒരു വെള്ളിയും ഒരു വെങ്കലവും….

Read More