Headlines

കേരള പൗരാവകാശ സംരക്ഷണ സമിതി വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികൾക്ക് സ്വീകരണം നൽകി

ചെർക്കള:കേരള പൗരാവകാശ സംരക്ഷണ സമിതി വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികൾക്ക് സ്വീകരണം നൽകി. പരിപാടി ചെർക്കള ഗവ: ഹയർ സെക്കന്ററി സ്കൂൾ ഹെഡ് മാസ്റ്റർ എം.എം. അബ്ദുൽ ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ഷാഫി മാപ്പിളക്കുണ്ട് യോഗത്തിൽ മുഖ്യാഥിതിയായിരുന്നു. കുട്ടിയാനം മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷത വഹിച്ചു, ഷെമീർ മാസ്റ്റർ തെക്കിൽ, സിവിൽ ഇഞ്ചിനിയർ സി.എ.ബക്കർ ചെർക്കള ,സി എൻ. ഹമീദ് ചാലിൽ, പൗരാവകാശ സംരക്ഷണ സമിതി വയനാട് ജില്ലാ പ്രസിഡണ്ട് ഇയാസ് മാടക്കര, ജില്ലാ…

Read More

പെട്രോള്‍, ഡീസല്‍ വില കുറയ്ക്കും, ഗ്യാസിന് സബ്‌സിഡി; വമ്പന്‍ വാഗ്ദാനങ്ങളുമായി ഡിഎംകെ

തമിഴ്‌നാട്ടില്‍ വന്‍ വാഗ്ദാനങ്ങളുമായി ഡിഎംകെ. തമിഴ്‌നാട്ടില്‍ പെട്രോള്‍ വില അഞ്ച് രൂപയും ഡീസല്‍ വില നാല് രൂപയും കുറയ്ക്കുമെന്നാണ് ഡിഎംകെയുടെ വാഗ്ദാനം. അധികാരത്തിലെത്തിയാല്‍ ഗാര്‍ഹിക സിലിണ്ടറിന് 100 രൂപ സബ്‌സിഡി നല്‍കുമെന്നും സ്റ്റാലിന്‍ പറഞ്ഞു 30 വയസ്സില്‍ താഴെയുള്ളവരുടെ നിലവിലെ വിദ്യാഭ്യാസ വായ്പകള്‍ എഴുതി തള്ളും. മെഡിക്കല്‍ പ്രവേശനത്തിന് നീറ്റ് റദ്ദാക്കി. പ്രമേയം പാസാക്കും. അണ്ണാ ഡിഎംകെ മന്ത്രിമാരുടെ അഴിമതി കേസുകള്‍ വിചാരണ ചെയ്യാന്‍ തമിഴ്‌നാട്ടില്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

Read More

കേരളത്തില്‍ ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315, ആലപ്പുഴ 309, വയനാട് 251, ഇടുക്കി 178, പത്തനംതിട്ട 141, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,983 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ്…

Read More

കെ.ടി.എസ് പടന്നയില്‍ അവസാനമായി അഭിനയിച്ച ചിത്രം; ‘ബ്ലാസ്‌റ്റേഴ്‌സ്’ ഫസ്റ്റ്‌ലുക്ക് പുറത്ത്

അജു വര്‍ഗീസ്, സലിം കുമാര്‍, അപ്പാനി ശരത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ബ്ലാസ്റ്റേഴ്‌സ്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നന്ദ കുമാര്‍ എ.പി, മിഥുന്‍ ടി ബാബു എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആയാണ് ഒരുങ്ങുന്നത്. മമ്മൂട്ടിയാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഐ പിക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മിഥുന്‍ ടി ബാബു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കെടിഎസ് പടന്നയില്‍ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് ബ്ലാസ്റ്റേഴ്‌സ്. അമീറാ, അഞ്ജന, സിനോജ്…

Read More

ബ്രിട്ടനില്‍ പറന്നുപൊങ്ങിയ വിമാനം കത്തിനശിച്ചു; അപകടം സൗത്ത് എന്‍ഡ് വിമാനത്താവളത്തില്‍

ബ്രിട്ടണില്‍ വന്‍ വിമാന അപകടം. സൗത്ത് എന്‍ഡ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം പൂര്‍ണമായി കത്തിനശിച്ചു. വൈകീട്ടോടെയാണ് സംഭവം നടന്നത്. വിമാനത്തില്‍ എത്ര പേര്‍ ഉണ്ടായിരുന്നു എന്നച് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആകാശത്ത് വലിയൊരു അഗ്നിഗോളം കണ്ടതായി ദൃക്‌സാക്ഷികള്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിന്റെ ചില ചിത്രങ്ങളും പുറത്തെത്തിയിട്ടുണ്ട്. പ്രദേശത്താകെ വലിയ പുക ഉയരുകയാണ്. പൊലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. സെന്‍ട്രല്‍ ലണ്ടനില്‍ നിന്ന് 35 മൈല്‍ അകലെയാണ് ഈ വിമാനത്താവളം സ്ഥിതിചെയ്യുന്നത്. വിമാനം നെതര്‍ലന്‍ഡ്‌സിലേക്കാണ്…

Read More

ഡോണൾഡ്‌ ട്രംപിന് സമാധാനത്തിനുള്ള നോബൽ പ്രൈസിന് ശിപാർശ ചെയ്ത് പാകിസ്താൻ

ഡോണൾഡ്‌ ട്രംപിന് സമാധാനത്തിനുള്ള നോബൽ പ്രൈസിന് ശിപാർശ ചെയ്ത് പാകിസ്താൻ. ഇന്ത്യ- പാക് സംഘർഷത്തിൽ നിർണായകമായ നയതന്ത്ര ഇടപെടൽ നടത്തിയതിനാണ് ശിപാർശ ചെയ്തത്. വലിയ യുദ്ധത്തിലേക്ക് പോകേണ്ട സംഘർഷമായിരുന്നു ട്രംപിന്റെ ഇടപെടലിലൂടെ അവസാനിച്ചതെന്ന് പാകിസ്താൻ വ്യക്തമാക്കി. ഇന്ത്യയും പാകിസ്താൻ തമ്മിലുള്ള വെടിനിർത്തലിൽ മധ്യസ്ഥത വഹിച്ചുവെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. പാകിസ്താന്‍ സൈനിക തലവന്‍ അസിം മുനീറിന് ട്രംപ് വിരുന്നൊരുക്കിയത് വലിയ ചര്‍ച്ചയായിരുന്നു. ഉന്നത ഉദ്യോ​ഗസ്ഥർ ഇല്ലാതെ ആദ്യമായാണ് ഒരു പാക് സൈനിക മേധാവിക്ക് യുഎസ് പ്രസിഡന്റ് വിരുന്നൊരുക്കുന്നത്. അസിം…

Read More

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ കാട്ടിക്കുളം സെക്ഷനിലെ* അരണപ്പാറ, നരിക്കല്‍, തോല്‍പ്പെട്ടി എന്നിവിടങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ സെക്ഷനിലെ* പുതുശേരിക്കടവ്, കുണ്ടിലങ്ങാടി, കുറുമണി, കൊറ്റുകുളം, കാക്കണംകുന്ന് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. സുൽത്താൻ ബത്തേരി ഇലക്ട്രിക്കൽ സെക്ഷനിലെ* 67 മൈൽ മുതൽ പൊൻകുഴി വരെ നാളെ ( ബുധൻ )…

Read More

‘പനീര്‍ സെല്‍വത്തേയും ശശികലയേയും 10 ദിവസത്തിനകം തിരികെ കൊണ്ടുവരണം’; ഇപിഎസിന് അന്ത്യശാസനം നല്‍കി കെ എ സെങ്കോട്ടയ്യന്‍

എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്ക് അന്ത്യശാസനം നല്‍കി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് കെ.എ സെങ്കോട്ടയ്യന്‍. പാര്‍ട്ടി വിട്ടുപോയ ഒ പനീര്‍ സെല്‍വം, ശശികല, ടി.ടി.വി ദിനകരന്‍ എന്നിവരെ 10 ദിവസത്തിനകം തിരിച്ചെത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടി ഐക്യത്തിനായി മുതിര്‍ന്ന നേതാക്കള്‍ മുന്‍കൈയെടുത്തിട്ടും ഇപിഎസ് വഴങ്ങിയില്ലെന്നും സെങ്കോട്ടയ്യന്‍ കുറ്റപ്പെടുത്തി. നേതാക്കളെ ഒരുമിപ്പിക്കും വരെ ഇപിഎസിന്റെ സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ എല്ലാവരെയും ഒരുമിച്ച് നിര്‍ത്തണമെന്ന് ബിജെപിയും എഐഎഡിഎംകെയോട് ആവശ്യപ്പെട്ടു. ഏതെല്ലാം നേതാക്കളെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കാമെന്ന് ഇപിഎസിന് തീരുമാനിക്കാമെങ്കിലും…

Read More

പാലക്കാട് വാളയാറിൽ ലോറിയിൽ കടത്തിയ 165 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

  പാലക്കാട് വാളയാറിൽ 165 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ ലോറിയിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് എക്‌സൈസിന്റെ സ്‌പെഷ്യൽ സ്‌ക്വാഡാണ് പിടികൂടിയത്. സംഭവത്തിൽ ലോറി ഡ്രൈവർ അടക്കം മൂന്ന് പേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. റെയ്ഡ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എക്‌സൈസ് സംഘം പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ മാസം 25ന് വാളയാറിൽ 188 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിലായിരുന്നു.

Read More

കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിടിച്ച് കൊല്ലാൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ

  കൊച്ചി ഏലൂർ പാതാളത്ത് പ്രണയം നിരസിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ആക്രമണമുണ്ടായത്. ഓട്ടോ വരുന്നത് കണ്ട് പെൺകുട്ടി ഓടി മാറിയതിനാൽ അപകടം ഒഴിവാകുകയായിരുന്നു. പാതാളം വള്ളോപ്പിള്ളി കോട്ടപ്പറമ്പ് നാഗരാജിന്റെ മകൻ ശിവ(18), ബന്ധു കാർത്തി(18), ചിറക്കുഴി സെൽവം(34) എന്നിവരാണ് അറസ്റ്റിലായത്. ശിവയാണ് പെൺകുട്ടിയുടെ പുറകെ നടന്ന് ശല്യം ചെയ്തിരുന്നത്. നേരത്തെ തന്നെ…

Read More