Headlines

സി കെ ജാനു കോഴ: പ്രസീതയെ ക്രൈംബ്രാഞ്ച് തെളിവ് ശേഖരണത്തിനായി വിളിപ്പിച്ചു

  സി കെ ജാനുവിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കോഴ നൽകിയെന്ന വെളിപ്പെടുത്തലിൽ ജെആർപി സംസ്ഥാന ട്രഷറർ പ്രസീതയെ ക്രൈംബ്രാഞ്ച് വീണ്ടും വിളിപ്പിച്ചു. തെളിവ് ശേഖരണത്തിനായാണ് പ്രസീതയോട് രാവിലെ 11 മണിക്ക് ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദേശം നൽകിയത്. ശബ്ദരേഖയടക്കമുള്ള ഡിജിറ്റൽ തെളിവുകളുടെ വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിക്കും. കേസിൽ സി കെ ജാനുവിന്റെയോ കെ സുരേന്ദ്രന്റെയോ മൊഴി ഇതുവരെയെടുത്തിട്ടില്ല. കെ സുരേന്ദ്രൻ ജാനുവിന് ലക്ഷങ്ങൾ കൈമാറാൻ തയ്യാറെടുക്കുന്നതിന്റെ ഫോൺ സംഭാഷണം പ്രസീത പുറത്തുവിട്ടിരുന്നു.

Read More

എക്‌സ്‌പോ 2020: ബഹറൈന്‍, ഇറ്റലി, പോളണ്ട്, ദക്ഷിണ കൊറിയ കമ്മീഷണര്‍ ജനറലുമാര്‍ സംസാരിക്കുന്നു

ലോകം അഭൂതപൂര്‍വ്വമായ ആരോഗ്യ പ്രതിസന്ധി നേരിടുമ്പോഴും ദുബൈ എക്‌സ്‌പോ 2020ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ‘മനസ്സുകളെ ബന്ധിപ്പിക്കുന്നു, ഭാവി സൃഷ്ടിക്കുന്നു’ എന്ന പ്രമേയത്തിലുള്ള എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍ നൂതനവും സൃഷ്ടിപരവുമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു. ഈയവസരത്തില്‍ ബഹറൈന്‍, ഇറ്റലി, പോളണ്ട്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ കമ്മീഷണര്‍ ജനറലുമാരായ ശൈഖ മായ് ബിന്‍ത് മുഹമ്മദ് അല്‍ ഖലീഫ, പൗലോ ഗ്ലിസെന്റി, അഡ്രിയാന്‍ മാലിനോവ്‌സ്‌കി, യൂംഗ് ഓ വോന്‍ എന്നിവര്‍ സംസാരിക്കുന്നു. യുംഗ് ഓ വോന്‍: രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര…

Read More

കോവിഡ് മരണം നിർണയിക്കാൻ പുതിയ മാർഗനിർദ്ദേശം; ചികിത്സിക്കുന്ന ഡോക്ടർ തന്നെ കോവിഡ് മരണം സ്ഥിരീകരിക്കും, ജില്ലാതല വികേന്ദ്രീകൃത ഓൺലൈൻ സംവിധാനത്തിന് അനുമതി

  കോവിഡ് മരണം നിർണയിക്കാൻ മാർഗനിർദ്ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്. ചികിത്സിക്കുന്ന ഡോക്ടർ തന്നെ കോവിഡ് മരണം നിർണയിക്കും. കോവിഡ് മരണങ്ങൾ ഇതുവരെ സംസ്ഥാന തലത്തിലാണ് സ്ഥീരീകരിച്ചിരുന്നത്. എല്ലാ മരണങ്ങളും 24 മണിക്കൂറിനുള്ളിൽ ഡിഎംഒയ്ക്കു റിപ്പോർട്ടു ചെയ്യണം. കോവിഡുമായി ബന്ധപ്പെട്ട മരണങ്ങളും റിപ്പോർട്ടു ചെയ്യണം. സംസ്ഥാനത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്യാൻ ജില്ലാതല വികേന്ദ്രീകൃത ഓൺലൈൻ സംവിധാനത്തിന് അനുമതി നൽകി ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഡബ്ല്യു.എച്ച്.ഒയുടേയും ഐ.സി.എം.ആറിന്റേയും മാർഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ച്…

Read More

എന്നെ ഞാനാക്കിയത് മാതാപിതാക്കളാണ്, നിങ്ങളുടെ മകനായി ജനിച്ചതിൽ അഭിമാനിക്കുന്നു’: ന്യൂയോർക്കിലെ ആദ്യ മുസ്‌ലിം മേയറായി മംദാനി

അമേരിക്കൻ രാഷ്ട്രീയത്തിൽ ചരിത്രപരമായ മുന്നേറ്റം. ന്യൂയോർക്ക് സിറ്റി മേയറായി സൊഹ്‌റാൻ മംദാനി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂയോർക്കിന്റെ ചരിത്രത്തിൽ മേയറാകുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ മുസ്‌ലിമാണ് 34-കാരനായ സൊഹ്‌റാൻ മംദാനി. തന്റെ വിജയത്തിൽ പ്രതികരണവുമായി മംദാനി രംഗത്തെത്തി. പ്രതീക്ഷ അസ്തമിച്ചിട്ടില്ലെന്ന് വ്യക്തമായി. മനുഷ്യരാശിക്ക് മികച്ച ദിവസത്തിന്റെ ഉദയം. ന്യൂയോർക്ക് നിവാസികൾ പ്രതീക്ഷ കെടാതെ സൂക്ഷിച്ചുവെന്നും മംദാനി വ്യക്തമാക്കി. അധികാരം തൊഴിലാളി വർഗത്തിന്റെ കൈയിലെല്ലന്നാണ് ഇതുവരെ സമ്പന്നർ അവരോട് പറഞ്ഞുകൊണ്ടിരുന്നത്. ആ ചിന്ത മാറ്റിയെഴുതാൻ ന്യൂയോർക്കിലെ സാധാരണക്കാർക്കായി. ഭാവി ഇനി നമ്മുടെ കൈകളിലാണെന്നും…

Read More

ഇന്ത്യൻ മിസൈൽ പതിച്ച സംഭവത്തിൽ സംയുക്ത അന്വേഷണം വേണമെന്ന് പാകിസ്ഥാൻ

ഇന്ത്യന്‍ മിസൈല്‍   പാകിസ്താനില്‍ പതിച്ചതുമായി ബന്ധപ്പെട്ട് സംയുക്ത അന്വേഷണം ആവശ്യപ്പെട്ട് പാകിസ്താന്‍. പതിച്ചത് ഇന്ത്യന്‍ മിസൈല്‍ ആണെന്ന് സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച സ്ഥിരീകരിച്ചിരുന്നു. ഇന്ത്യന്‍ അതിത്തിയില്‍ നിന്ന് 124 കിലോമീറ്റര്‍ അകലെ  പതിച്ചത് അബദ്ധത്തിലാണെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അന്വേഷണത്തിന് ഉത്തരവിട്ടതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താന്റെ പ്രതികരണം. മാര്‍ച്ച് മാസം ഒമ്പതാം തിയതിയാണ് ഇന്ത്യന്‍ മിസൈല്‍ പാകിസ്ഥാനില്‍ തകര്‍ന്ന് വീണത്.

Read More

കന്യാകുളങ്ങരയിൽ ടെക്സ്റ്റ് ബുക്ക് വാങ്ങാൻ പുറത്തിറങ്ങിയ പ്ലസ് ടു വിദ്യാർഥിനിയെ കുത്തി പരുക്കേൽപ്പിച്ചു; പ്രതി പിടിയിൽ

  തിരുവനന്തപുരം കന്യാകുളങ്ങരയിൽ സ്കൂൾ വിദ്യാർഥിനിയെ കുത്തിപരുക്കേൽപ്പിച്ച പ്രതി പൊലീസ് പിടിയിൽ. വട്ടപ്പാറ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. സംഭവത്തിന് ശേഷം കണിയാപുരത്ത് കാർ ഉപേക്ഷിച്ച പ്രതി സഹദ് ബന്ധുവിന്റെ കൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് പ്രതിയെ പിടിയിലായത്. നെടുമങ്ങാട് പനവൂർ സ്വദേശിയാണ് പിടിയിലായ സഹദ്. എന്തിനാണ് പെൺകുട്ടിയെ അക്രമിച്ചത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല . പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.     നെടുവേലി ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയെയാണ്…

Read More

പത്തോ പന്ത്രണ്ടോ; ബസ് ചാർജ് തീരുമാനം ഇ​ന്ന്

  തിരുവനന്തപുരം: ബ​സ് ഉ​ട​മ​ക​ളു​മാ​യി ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഇന്നു ന​ട​ത്തു​ന്ന ച​ർ​ച്ച​യി​ൽ ബ​സ് ചാ​ർ​ജ് വ​ർ​ധ​ന സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മു​ണ്ടാ​കും. മി​നി​മം ചാ​ർ​ജ് 10 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാണു സൂ​ച​ന. ക​ഴി​ഞ്ഞ ച​ർ​ച്ച​യി​ൽ നി​ര​ക്ക് കൂ​ട്ടു​ന്ന കാ​ര്യം സ​ർ​ക്കാ​ർ ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു. ഇ​ന്നു വൈ​കി​ട്ട് നാ​ല​ര​യ്ക്കു തി​രു​വ​ന​ന്ത​പു​ര​ത്തു വ​ച്ചാ​ണ് ച​ർ​ച്ച. മി​നി​മം ചാ​ര്‍​ജ് 12 രൂ​പ​യാ​യി ഉ​യ​ര്‍​ത്തു​ക, വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ണ്‍​സെ​ഷ​ന്‍ മി​നി​മം ആ​റു രൂ​പ​യാ​ക്കു​ക തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു ബ​സ് ഉ​ട​മ​ക​ള്‍ മു​ന്നോ​ട്ടു​വ​ച്ച പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ള്‍. ഇ​തി​ൽ ചാ​ർ​ജ് വ​ർ​ധ​ന​ക്ക്…

Read More

വെള്ളം എടുക്കുന്നതിനിടെ വിദ്യാര്‍ഥിനി കിണറ്റില്‍ വീണ് മരിച്ചു

ചെര്‍പ്പുളശ്ശേരി: ചളവറ പഴയ വില്ലേജിനടുത്ത് വെള്ളം എടുക്കുന്നതിനിടെ  വിദ്യാര്‍ഥിനി കിണറ്റില്‍ വീണ് മരിച്ചു. ചെറുവത്തൂര്‍ കോളനി ഇടുകുഴിയില്‍ രവിയുടെ മകള്‍ സവിത (18) ആണ് മരിച്ചത്. രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. ഉടന്‍ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മാതാവ് അജിത. സഹോദരി ആദിത്യ. മലമ്പുഴ ഐടിഐ വിദ്യാര്‍ത്ഥിയാണ്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കാരം നടത്തും

Read More

കോവിഡ് വാക്സിന്‍ മാര്‍ച്ചില്‍; സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

കോവിഡ് മഹാമാരിക്കെതിരായ വാക്സിന്‍ മാര്‍ച്ച് മുതല്‍ നല്‍കി തുടങ്ങുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. വാക്സിന്‍ പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ വേഗത്തില്‍ നടക്കുന്നുണ്ട്. വാക്സിന്‍ വിതരണം ചെയ്യാനുള്ള സര്‍ക്കാറിന്റെ അനുമതി ലഭിക്കാന്‍ കാലതാമസം എടുക്കും. കോവിഡ് വാക്സിന്‍ ഡിസംബറില്‍ തയ്യാറുമെങ്കിലും മാര്‍ച്ചോടുകൂടി വിപണിയിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ പറയുന്നു.   വാക്സിന്റെ ഏഴ് കോടിയോളം ഡോസ് മാര്‍ച്ചോടുകൂടി ഉല്‍പാദിപ്പിക്കാന്‍ കഴിയും. സര്‍ക്കാര്‍ ആയിരിക്കും ആര്‍ക്കൊക്കെ വാക്സിന്‍ നല്‍കണമെന്നത് തീരുമാനിക്കുക. ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരിക്കും മുന്‍ഗണന. 60 വയസിന് മുകളിലുള്ളവര്‍ക്കും…

Read More

എഫ് ബി പോസ്റ്റ്‌ സുധാകരൻ ഇട്ടതല്ല എന്നോട് പറഞ്ഞതാണ്, പറവൂരിൽ കെ സുധാകരനെ പിന്തുണച്ചുള്ള പോസ്റ്റർ വെച്ചത് സിപിഐഎം ആയിരിക്കാം; വി ഡി സതീശൻ

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ 50 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കോൺഗ്രസ് തയാറാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ഫെയ്സ്ബുക്ക് പോസ്റ്റ് കെ. സുധാകരനല്ല തയാറാക്കിയതെന്നാണ് തന്നോട് പറഞ്ഞത്. കണ്ണൂരുമായി അദ്ദേഹത്തിനുള്ള ബന്ധം പറയുന്ന ഫെയ്സ്ബുക്ക് പോസ്റ്റിൽ ഒരു കുഴപ്പവുമില്ല.സീറ്റിനായി ആളുകൾ നേതാക്കളെ കാണുന്നത് സ്വാഭാവികമാണ്. മുപ്പത് വർഷം മുമ്പ് താനും ഇതുപോലെ നേതാക്കളെ കണ്ടിട്ടുണ്ട്.സി പി ഐ എമ്മും ബിജെപിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ലല്ലോ. ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അന്വേഷണ സംഘത്തിന്‍റെ പ്രവർത്തനത്തിൽ കേരളത്തിന് ഉത്കണ്ഠയുണ്ട്. കോടതി പറയുന്നത് കോടതിയുടെ…

Read More