കാസര്‍കോടും എറണാകുളത്തും കോഴിക്കോടും സ്ഥിതി രൂക്ഷം; സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്നു

കാസര്‍കോട് ജില്ലയില്‍ സ്ഥിതി അല്‍പ്പം രൂക്ഷമാകുകയാണെന്ന് മുഖ്യമന്ത്രി. ഇന്ന് രോഗം സ്ഥിരീകരിച്ച 74 പേരില്‍ 48 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒമ്പത് പേരുടെ ഉറവിടം വ്യക്തമല്ല. ചെങ്കള, മധൂര്‍ പഞ്ചായത്തുകളിലാണ് കൂടുതല്‍ സമ്പര്‍ക്ക രോഗികളുള്ളത്. മൂന്നാം ഘട്ടത്തില്‍ ചെങ്കളയില്‍ 24 പേരും മധൂറില്‍ 15 പേരും രോഗബാധിതരായി. എറണാകുളത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 72 പേരില്‍ 64 പേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതരായത്. ചെല്ലാനം, കീഴ്മാട്, ആലുവ പഞ്ചായത്തുകളിലാണ് രോഗബാധ കൂടുതല്‍. ചെല്ലാനത്ത് ആകെ 544…

Read More

‘യുഡിഎഫിന് കേരള ജനത ചരിത്ര വിജയം നൽകും; മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും’; രമേശ് ചെന്നിത്തല

യുഡിഎഫിന് കേരള ജനത ചരിത്ര വിജയം നൽകുമെന്ന് രമേശ് ചെന്നിത്തല. ഭരണമാറ്റത്തിന് ജനം അത്യാവേശത്തോടെ വോട്ട് ചെയ്തു. എത്ര സീറ്റ് ലഭിക്കുമെന്നതിന്റെ കണക്കുകൾ പരിശോധിക്കുന്നു. നൂറിൽ അധികം സീറ്റ് ആണ് ലക്ഷ്യം. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും. ലീഗ് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. അർഹത ഉണ്ടെന്നാണ് പറഞ്ഞതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാം യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി. എതിരാളികളെ തേജോവധം ചെയ്യാതെ അന്തസ്സായി പ്രചരണം നടത്തി. യുഡിഎഫ് ഒരു മനസോടെ പ്രവർത്തിച്ചു. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും…

Read More

എന്ത് സർക്കാർ ആണിത്? എവിടെയാണ് കൂട്ടുത്തരവാദിത്വമുള്ളത്; ആഞ്ഞടിച്ച് ബിനോയ് വിശ്വം

കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയിൽ സിപിഐഎം ഒപ്പുവെച്ചതിൽ രൂക്ഷമായ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്ത് സർക്കാരെന്നും എവിടെയാണ് കൂട്ടുത്തരവാദിത്തമെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം. ധാരണാപത്രം ഒപ്പുവെച്ചപ്പോൾ എൽഡിഎഫിൽ ചർച്ചയുണ്ടായിട്ടില്ല. എവിടെയും ചർച്ചചെയ്യാതെ ആരോടും ആലോചിക്കാതെ ഘടകപാർട്ടികളെയും മന്ത്രിസഭയെയും ഇരുട്ടിലാക്കികൊണ്ട് ഇത്രയും ഗൗരവമായ വിഷയത്തിൽ എൽഡിഎഫിന് എങ്ങിനെ മുന്നോട്ട് പോകാൻ കഴിയുമെന്ന് സിപിഐയ്ക്ക് അറിയില്ല.ഒപ്പിടൽ മുന്നണി മര്യാദയുടെ ലംഘനമാണെന്നും ഇത് എൽഡിഎഫിന്റെ ഭാഗത്ത് നിന്ന്…

Read More

ചെന്നൈയിനെയും വീഴ്ത്തി ബ്ലാസ്റ്റേഴ്‌സ്; തകർപ്പൻ ജയം: ആദ്യ നാലിലേക്ക്

  പോയിന്റ് ടേബിളിൽ ഒന്നാമതുള്ള മുംബൈ സിറ്റി എഫ്.സിയെ തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിൽ പന്തുതട്ടാനിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് പിഴച്ചില്ല. ചെന്നൈയിൻ എഫ്.സിയേയും തോൽപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ നാലിലേക്ക് ഉയർന്നു. ചെന്നൈയിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ബ്ലാസ്റ്റേഴ്‌സ് സീസണിലെ മൂന്നാം ജയം സ്വന്തമാക്കിയത്. ജോർജ് പെരേര ദയസ്, സഹൽ സമദ്, അഡ്രിയാൻ ലൂണ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ലക്ഷ്യം കണ്ടത്. 9,38,79 മിനുറ്റുകളിലായിരന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുകൾ.ആദ്യ പകുതി പിന്നിട്ടപ്പോള്‍ തന്നെ കേരള ബ്ലാസ്‌റ്റേഴ്‌സ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു. കിട്ടിയ…

Read More

ശബരിമല സ്വര്‍ണക്കൊള്ള: വിവരങ്ങള്‍ കൈമാറാന്‍ രമേശ് ചെന്നിത്തല ഇന്ന് എസ്‌ഐടിക്ക് മുന്‍പില്‍ ഹാജരാകും

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവരം കൈമാറാന്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് എസ്‌ഐടിക്ക് മുന്‍പില്‍ ഹാജരാകും. രാവിലെ 11 മണിക്ക് ഈഞ്ചക്കല്‍ ക്രൈം ബ്രാഞ്ച് ഓഫീസിലാകും രമേശ് ചെന്നിത്തല എത്തുക. സ്വര്‍ണക്കൊള്ളയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കുന്ന വ്യക്തിയെ അന്വേഷണ സംഘവുമായി ബന്ധപ്പെടുത്താന്‍ തയാറാണെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘത്തലവന് രമേശ് ചെന്നിത്തല കത്ത് നല്‍കിയതിന് പിന്നാലെയാണ് നീക്കം. പുരാവസ്തുക്കളുടെ രാജ്യാന്തര കരിഞ്ചന്തയില്‍ കാണാതെ പോയ സ്വര്‍ണപ്പാളികളുടെ ഇടപാട് നടന്നത് 500 കോടിക്കെന്ന് അറിവ്…

Read More

കേരളത്തിന് 51 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്; ഗുജറാത്തിന് രണ്ടാമിന്നിംഗ്‌സിലും ബാറ്റിംഗ് തകർച്ച

രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരായ മത്സരത്തിൽ കേരളം ശക്തമായ നിലയിൽ. ഒന്നാമിന്നിംഗ്‌സിൽ കേരളം 439 റൺസെടുത്തു. 51 റൺസിന്റെ ഇന്നിംഗ്‌സ് ലീഡാണ് കേരളം സ്വന്തമാക്കിയത്. ഗുജറാത്ത് ഒന്നാമിന്നിംഗ്‌സിൽ 388 റൺസിന് പുറത്തായിരുന്നു കേരളത്തിന് വേണ്ടി ഇന്ന് വിഷ്ണു വിനോദ് സെഞ്ച്വറി തികച്ചു. 143 പന്തിൽ 15 ഫോറും ഒരു സിക്‌സും സഹിതം 113 റൺസാണ് വിഷ്ണു എടുത്തത്. ബേസിൽ തമ്പി 15 റൺസും ഏദൻ ആപ്പിൾ ടോം 16 റൺസും എം ഡി നിധീഷ് 9 റൺസുമെടുത്തു. രണ്ടാമിന്നിംഗ്‌സ്…

Read More

എസ്എസ്എല്‍സി ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചേക്കും; പ്ലസ്ടു ഫലം ജൂലൈ അവസാനത്തോടെ

  എസ്എസ്എല്‍സി ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചേക്കും, പ്ലസ്ടു ഫലം ജൂലൈ അവസാനത്തോടെയും. എസ്എസ്എല്‍സി ഫലത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷ തിങ്കളാഴ്ച അവസാനി ക്കും. സെന്റര്‍ മാറ്റിയ 36 സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പരീക്ഷ ബുധനാഴ്ചയോടെ തീരും. ഉപരി പഠനത്തിന് വേണ്ടി വിദ്യാര്‍ത്ഥികള്‍ കാത്തിരിക്കുകയാണ്. മാര്‍ക് അപ്ലോഡ് ചെയ്യുന്നത് പൂര്‍ത്തിയാക്കിയ ശേഷം പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് സൂക്ഷ്മ പരിശോധന നടത്തി ഫലം പ്രഖ്യാപിക്കും.  

Read More

ജമ്മുവില്‍ വീണ്ടും ഡ്രോണ്‍ സാന്നിധ്യം: സുരക്ഷാ സൈന്യം വെടിയുതിര്‍ത്തതോടെ അപ്രത്യക്ഷമായി; അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദ്ദേശം

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ വീണ്ടും ഡ്രോണിന്റെ സാന്നിധ്യം. സാംബയിലെ അന്തരാഷ്ട്ര അതിര്‍ത്തിക്ക് സമീപം സുരക്ഷാ സ്ഥാപനങ്ങള്‍ക്ക് മുകളിലും ജമ്മു-പത്താന്‍കോട്ട് ഹൈവേ എന്നിവിടങ്ങളിലായി മൂന്നിടങ്ങളിലാണ് ഡ്രോണ്‍ കണ്ടതെന്ന് ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു. ബിഎസ്എഫിന്റെ പതിവ് തെരച്ചിലുകള്‍ക്കിടിലാണ് ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്. തുടര്‍ന്ന് ബിഎസ്എഫ് ജവാന്മാര്‍ ഡ്രോണുകള്‍ക്ക് നേരെ വെടിവച്ചു ഇതോടെ അപ്രത്യക്ഷമായി. ഡ്രോണുകള്‍ പാക്കിസ്ഥാന്‍ ഭാഗത്തേക്ക് മടങ്ങി എന്നാണ് റിപ്പോര്‍ട്ട്. ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജമ്മുവിലും പരിസരപ്രദേശങ്ങളിലും ഡ്രോണുകള്‍…

Read More

വാളയാറിൽ അതിഥിത്തൊഴിലാളി ആൾക്കൂട്ട മർദനത്തിൽ മരിച്ച സംഭവം; പ്രതികൾ ക്രിമിനൽ പശ്ചാത്തലം ഉള്ളവരെന്ന് കണ്ടെത്തൽ

പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനമേറ്റ് അതിഥിത്തൊഴിലാളി മരിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ ക്രിമിനൽ പശ്ചാത്തലം ഉള്ളവരെന്ന് കണ്ടെത്തൽ. അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി,അനന്തൻ, വിബിൻ എന്നിവരെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ മുരളി, അനു എന്നിവർ 15 വർഷം മുൻപ് അട്ടപ്പള്ളത്ത് സിഐടിയു ചുമട്ടുതൊഴിലാളിയായ സ്റ്റീഫനെയും ഡിവൈഎഫ്ഐ പ്രവർത്തകനായ വിനോദിനേയും വെട്ടിയ കേസിൽ പ്രതികളാണ്. ഇതിൽ സ്റ്റീഫനെ വെട്ടിയ കേസ് ഇപ്പോഴും ഹൈക്കോടതിയിൽ നടക്കുകയാണ്. അറസ്റ്റിലുള്ള അഞ്ചുപേരിൽ നാലുപേരും ആർഎസ്എസ് – ബിജെപി…

Read More

‘സീതയെ കാട്ടാന രണ്ട് തവണ ആക്രമിച്ചു; പത്തടിയോളം അകലെ ഞാനും തെറിച്ചുവീണു’; മൊഴിയിലുറച്ച് ഭർത്താവ് ബിനു

ഇടുക്കി പീരുമേട്ടിൽ വനത്തിനുള്ളിൽ ആദിവാസി സ്ത്രീ സീതയുടെ മരണത്തിൽ മൊഴിയിലുറച്ച് ഭർത്താവ് ബിനു. സീതയെ കാട്ടാന രണ്ട് തവണ ആക്രമിച്ചെന്ന് ബിനു പറയുന്നു. തന്നെയും പതിനഞ്ച് അടിയോളം ദൂരത്തേക്ക് തുമ്പിക്കൈ കൊണ്ട് തട്ടിയെറിഞ്ഞെന്നും ബിനുവിന്റെ പ്രതികരണം. തന്നെ കേസിൽ കുടുക്കാൻ മനഃപൂർവം ശ്രമിക്കുന്നു എന്ന വൈകാരിക പ്രതികരണവും ബിനു നടത്തി. വനത്തില്‍ വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ വഴിക്കാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആന ചാടിവന്നാണ് സീതയെ അടിച്ച് തെറിപ്പിച്ചത്. നഷ്ടപരിഹാരമല്ല വേണ്ടതെന്നും തനിക്ക് നഷ്ടപ്പെട്ട ഭാര്യയെയാണ് വേണ്ടതെന്നും…

Read More