ഇരുളാണ്ട ഫ്യൂഡൽ കാലഘട്ടത്തിലെ മനോഭാവം: കൊടിക്കുന്നിൽ സുരേഷിനെതിരെ ശൈലജ ടീച്ചർ

 

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശം നടത്തിയ കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷിനെ വിമർശിച്ച് കെ കെ ശൈലജ എംഎൽഎ. കൊടിക്കുന്നിൽ നടത്തിയ പരാമർശം തികച്ചും അപലപനീയമാണ്. ഇരുളാണ്ട ഫ്യൂഡൽ കാലഘട്ടത്തിലെ മനോഭാവങ്ങളിൽ നിന്ന് മുക്തമാകാത്ത മനസ്സുള്ളവരിൽ നിന്ന് മാത്രമേ ഇത്തരമൊരു പരാമർശമുണ്ടാകുകയുള്ളുവെന്ന് കെ കെ ശൈലജ പറഞ്ഞു

പെൺകുട്ടികൾ സ്വതന്ത്ര വ്യക്തികളാണ്. അവരുടെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം അവർക്കുണ്ടെന്ന് അംഗീകരിക്കാനും കഴിയണമെങ്കിൽ അൽപ്പം പുരോഗമനാശയമെങ്കിലും കൈവശമുണ്ടായിരിക്കണമെന്നും ശൈലജ ടീച്ചർ ഫേസ്ബുക്കിൽ കുറിച്ചു

നവോത്ഥാന നായകനായിരുന്നുവെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ മകളെ പട്ടിക ജാതിക്കാരന് വിവാഹം ചെയ്തു കൊടുക്കണമായിരുന്നുവെന്നാണ് കൊടിക്കുന്നിൽ പറഞ്ഞത്. എന്നാൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തന്നെ കൊടിക്കുന്നിലിന്റെ പ്രസ്താവന തള്ളി രംഗത്തുവന്നിരുന്നു. കോൺഗ്രസിന് അത്തരമൊരു അഭിപ്രായമില്ലെന്നായിരുന്നു സതീശൻ പറഞ്ഞത്

കേരളത്തിൻറെ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പി.ബി അംഗവുമായ സ: പിണറായിക്കെതിരെ കൊടിക്കുന്നിൽ സുരേഷ് എം.പി നടത്തിയ പരാമർശം തികച്ചും അപലപനീയമാണ്. ഇരുളാണ്ട ഫ്യൂഡൽ കാലഘട്ടത്തിലെ മനോഭാവങ്ങളിൽ നിന്ന്
മുക്തമാകാത്ത മനസ്സുള്ളവരിൽ നിന്നു മാത്രമെ ഇത്തരമൊരു പരാമർശം ഉണ്ടാവുകയുള്ളു. പെൺകുട്ടികൾ സ്വതന്ത്രവ്യക്തികളാണെന്നും അവരുടെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം അവർക്കുണ്ടെന്ന് അംഗീകരിക്കാനും കഴിയണമെങ്കിൽ അല്പം പുരോഗമനാശയമെങ്കിലും കൈവശമുണ്ടായിരിക്കണം. ഇത്തരം സ്ത്രീവിരുദ്ധ ആശയങ്ങൾക്കെതിരെ ശക്തമായ പ്രതികരണം ഉയരേണ്ടതാണ്.