അണ്ണനോട് കാവിലെ പാട്ടുമത്സരത്തിൽ കാണാന്ന് പറ; അർജന്റീനക്കൊപ്പം സന്തോഷവാനായി മണിയാശാൻ

  കോപ അമേരിക്ക കിരീടം അർജന്റീന സ്വന്തമാക്കിയതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് മുൻമന്ത്രി എം എം മണി. ഫേസ്ബുക്കിലൂടെയാണ് അർജന്റീനയുടെ കടുത്ത ആരാധകൻ കൂടിയായ മണിയാശാന്റെ പ്രതികരണം. അണ്ണനോട് കാവിലെ പാട്ട് മത്സരത്തിൽ കാണാന്ന് ആശാൻ പറഞ്ഞൂന്ന് പറ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ബ്രസീൽ ആരാധകരായ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരോട് മണിയാശാൻ സമൂഹ മാധ്യമങ്ങളിൽ നിരന്തരം കലഹിച്ചിരുന്നു. അർജന്റീന ജയിച്ചതിന് പിന്നാലെയുള്ള പ്രതികരണം ഇവർക്കുള്ള ട്രോളാണെന്നാണ് കരുതുന്നത്….

Read More

ദിലീപിനെ ചോദ്യം ചെയ്യുന്നത് അഞ്ച് മണിക്കൂർ പിന്നിട്ടു; കൃത്യമായ തെളിവുകൾ ലഭിച്ചതായി എഡിജിപി

  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ ദിലീപിനെ ചോദ്യം ചെയ്യുന്നത് അഞ്ച് മണിക്കൂർ പിന്നിട്ടു. കൊച്ചി കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ദിലീപ് അടക്കം അഞ്ച് പ്രതികളെയും ചോദ്യം ചെയ്യുന്നത്. ഓരോരുത്തരെ വേറെ വേറെയാണ് ചോദ്യം ചെയ്യുന്നത്. പിന്നീട് ഒന്നിച്ചിരുത്തി ചോദ്യം ചെയ്‌തേക്കും കേസിൽ സത്യസന്ധമായി അന്വേഷണം പൂർത്തിയാക്കുമെന്ന് എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. തെളിവ് ശേഖരിക്കലാണ് പോലീസിന്റെ ജോലി. അതാണിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ചോദ്യം ചെയ്യൽ കൃത്യമായി നടത്തും. കോടതിയെ സമീപിച്ചവരല്ലാതെ…

Read More

നടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച പ്രതികള്‍ പൊലീസ് പിടിയില്‍

കൊച്ചിയിലെ മാളിൽ യുവനടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പൊലീസ് പിടിയില്‍. കീഴടങ്ങാന്‍ കളമശേരിയിലേക്ക് വരും വഴിയാണ് പിടിയിലാകുന്നത്. മലപ്പുറം മങ്കട സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരാണ് പിടിയിലായത്. ഇരുവരും പെരിന്തല്‍മണ്ണിയിലുണ്ടെന്ന വിവരം ലഭിച്ചതായി കളമശ്ശേരി സി.ഐ നേരത്തെ അറിയിച്ചിരുന്നു. മനപ്പൂർവ്വം നടിയെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടില്ലെന്നും മാപ്പ് പറയാൻ തയ്യാറാണെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. കൊച്ചിയിലെ ഷോപ്പിങ് മാളിൽ വച്ച് തനിക്ക് നേരെയുണ്ടായ അതിക്രമം സോഷ്യല്‍ മീഡിയയിലൂടെയാണ് നടി തുറന്നുപറഞ്ഞത്. രണ്ട് ചെറുപ്പക്കാർ തന്‍റെ ശരീരത്തിൽ സ്പർശിക്കുകയും പിന്തുടർന്ന്…

Read More

ഹിസ്ബുല്ലയെ തള്ളി ലബനൺ; സായുധ പ്രവർത്തനം നിരോധിച്ചു

ഹിസ്ബുല്ലയുടെ സായുധ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ലെബനൻ. ആയുധങ്ങൾ കൈമാറണമെന്ന് പ്രധാനമന്ത്രി നവാഫ് സലാം ആവശ്യപ്പെട്ടു. ഹിസ്ബുല്ലയുടെ പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണെന്ന് ലബനൺ സർക്കാർ പറഞ്ഞു. 2024-ൽ ഇസ്രയേലുമായി ഉണ്ടാക്കിയ വെടിനിർത്തലിനും ചർച്ചകൾ പുനരാരംഭിക്കുന്നതിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധത സലാം വീണ്ടും ഉറപ്പിച്ചു.ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് പ്രസ്താവന. ലബനണിൽ നിന്നുള്ള ഹിസ്ബുല്ലയുടെ ആക്രമണങ്ങൾ തടയാൻ സുരക്ഷാ സേനയോട് ധാനമന്ത്രി നവാഫ് സലാം നിർദേശിച്ചു. വടക്കൻ ഇസ്രയേലിലെ ഹൈഫയിലെ സൈനിക താവളത്തിലേക്ക് ഹിസ്ബുള്ള മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതിനെത്തുടർന്ന് ലബനൺ…

Read More

ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് പ്രതീക്ഷയുടെ ദിനം: മേരി കോമും പി വി സിന്ധുവും ഇന്നിറങ്ങും

ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് ഇന്ന് പ്രതീക്ഷയുടെ ദിനം. പുരുഷൻമാരുടെ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ ദിവ്യനേഷ് സിംഗ് പൻവാറും ദീപക് കുമാറും മത്സരിക്കും. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ മനു ഭേക്കറും യശ്വസിനി സിംഗ് ദേശ്വാളും മത്സരിക്കും ബാഡ്മിന്റണിൽ പി വി സിന്ധു ഇന്ന് ഇസ്രായേലിന്റെ സെനിയ പോളികാർപോവയെ നേരിടും. ബോക്‌സിംഗിൽ മേരി കോം വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കും. നോക്കൗട്ട് റൗണ്ടിൽ ഡൊമിനിക്കൻ റിപബ്ലിക്കിന്റെ മിഗ്വലീന ഗാർഷ്യയെയാണ് മേരികോം നേരിടുന്നത്….

Read More

തിരുവനന്തപുരം അസി. കമ്മീഷണർക്ക് കൊവിഡ് സ്ഥിരീകരിച്ചു; സമ്പർക്കപട്ടിക സങ്കീർണം

തിരുവനന്തപുരം കന്റോൺമെന്റ് അസി. കമ്മീഷണർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരങ്ങൾ നിയന്ത്രിക്കാൻ അദ്ദേഹവുമുണ്ടായിരുന്നു. ഇതിനാൽ തന്നെ അസി. കമ്മീഷണറുടെ സമ്പർക്ക പട്ടിക സങ്കീർണമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോൺഗ്രസ്-യൂത്ത് കോൺഗ്രസ് നേതാക്കളുമായി അസി. കമ്മീഷണർക്ക് സമ്പർക്കമുണ്ട്. പോലീസ് ആസ്ഥാനത്ത് നടന്ന സമരത്തിൽ നിന്നും ഷാഫി പറമ്പലിനെയും ശബരിനാഥനെയും അറസ്റ്റ് ചെയ്തത് ഈ ഉദ്യോഗസ്ഥനാണ്. ഇന്ന് രാവിലെ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിലും ഇദ്ദേഹം സംബന്ധിച്ചിരുന്നു. സിറ്റി പോലീസ് കമ്മീഷണറുടെ ഗൺമാനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കമ്മീഷണർ സ്വയം നിരീക്ഷണത്തിൽ പോയി….

Read More

ചെന്നിത്തലയുടെ വിശദീകരണം തൃപ്തികരം; ശബരിമല വിഷയത്തിൽ യുഡിഎഫ് നിലപാടിൽ സന്തോഷമെന്ന് എൻ എസ് എസ്

ശബരിമല വിഷയത്തിലെ യുഡിഎഫ് നിലപാടിൽ സംതൃപ്തി അറിയിച്ച് എൻ എസ് എസ്. കരട് ബിൽ കൊണ്ടുവരാൻ പ്രതിപക്ഷം നടത്തിയ നീക്കങ്ങൾ വിശദീകരിച്ച രമേശ് ചെന്നിത്തല മറുപടി തൃപ്തികരമാണ്. എൻ എസ് എസ് നിലപാടുകളെ ചിലർ ദുർവ്യാഖ്യാനിച്ച് രാഷ്ട്രീയമായി അനുകൂലമാക്കാൻ ശ്രമിച്ചതായും ജി സുകുമാരൻ നായർ പത്രക്കുറിപ്പിലൂടെ പറഞ്ഞു ശബരിമല വിഷയത്തിൽ മൂന്ന് മുന്നണികളെയും വിമർശിച്ച് സുകുമാരൻ നായർ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ ചെന്നിത്തല ഇക്കാര്യത്തിൽ വിശദീകരണം നൽകുകയും ചെയ്തു. ഇതിലാണ് തൃപ്തി അറിയിച്ച് എൻ…

Read More

ജസ്റ്റിസ് സൂര്യകാന്ത് 53-ാമത് ചീഫ് ജസ്റ്റിസ്; നിയമിച്ച് രാഷ്ട്രപതി; സത്യപ്രതിജ്ഞ നവംബര്‍ 24ന്

ഇന്ത്യയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യ കാന്ത് നിയമിതനായി. നവംബര്‍ 24നാണ് സത്യപ്രതിജ്ഞ നടക്കുക. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് ജസ്റ്റിസ് സൂര്യകാന്തിനെ ചീഫ് ജസ്റ്റിസായി നിയമിച്ചത്. 16 മാസത്തോളം അദ്ദേഹം ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും. കേന്ദ്ര നിയമ മന്ത്രാലയത്തിലെ നീതിന്യായ വകുപ്പാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ നിയമന വിജ്ഞാപനം പുറപ്പെടുവിച്ചത്. നവംബര്‍ 23ന് വിരമിക്കുന്ന ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ പിന്‍ഗാമിയായാണ് ജസ്റ്റിസ് സൂര്യകാന്ത് രാജ്യത്തിന്റെ ചീഫ് ജസ്റ്റിസാകുന്നത്. 1962 ഫെബ്രുവരി 10 ന്…

Read More

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായ എല്ലാ നടപടികൾക്കും ഇന്ത്യ തയാർ’; പ്രധാനമന്ത്രി

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായ എല്ലാ നടപടികൾക്കും ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഈ ഉറപ്പ്. പ്രശ്നം എത്രയും വേഗം സമാധാനപരമായി പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികൾക്കും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് മോദി അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി സംസാരിച്ച് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഈ ഉറപ്പ് നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 15-ന് അലാസ്കയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് പുടിനും കൂടിക്കാഴ്ച നടത്താനിരിക്കെയാണ്…

Read More