കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം

പുളിയാര്‍മല ഗ്ലോബല്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയ്ക്ക് സ്ഥാപനത്തിലും, ഹോസ്റ്റലിലും സമ്പര്‍ക്കമുണ്ട്. ചെറുകാട്ടൂര്‍ ഒഴുക്കൊല്ലി കോളനിയില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്. പുതുശ്ശേരിക്കടവ് കോണ്‍വെന്റില്‍ ഏപ്രില്‍ 18 മുതല്‍ 24 വരെ നടന്ന ധ്യാനത്തില്‍ പങ്കെടുത്ത ഇടവക കോണ്‍വെന്റ് അന്തേവാസികള്‍ക്ക് പോസിറ്റീവായിട്ടുണ്ട്. നാരങ്ങാക്കണ്ടി കോളനിയില്‍ പോസിറ്റീവായ വ്യക്തിയ്ക്ക് കൂടുതല്‍ സമ്പര്‍ക്കമുണ്ട്. പെരിക്കല്ലൂര്‍ ചര്‍ച്ച് ഹാളില്‍ ഏപ്രില്‍ 23ന് നടന്ന വിവാഹത്തില്‍ പങ്കെടുത്ത വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചു. പനമരം മില്‍മ പാല്‍ സൊസൈറ്റിയില്‍ പാല്‍ വിതരണവുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന മൂന്ന്…

Read More

എൽ ഡി സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയ നടപടി സ്വാഗതം ചെയ്ത് ഉദ്യോഗാർഥികൾ

എൽ ഡി സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയ സർക്കാർ നടപടി സ്വാഗതം ചെയ്ത് എൽ ഡി സി റാങ്ക് ഹോൾഡേഴ്‌സ്. പ്രൊമോഷൻ ലിസ്റ്റുകൾ വേഗത്തിലിറക്കാനും എൻട്രി കേഡർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും മുഖ്യമന്ത്രിയുടെ ഇടപെടൽ വേണമെന്ന് പി എസ് സി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഏപ്രിൽ 1ന് കാലാവധി അവസാനിക്കേണ്ട ലിസ്റ്റ് ഓഗസ്റ്റ് 3 വരെയാണ് നീട്ടിയത്. നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരത്തിൽ സർക്കാർ ഇടപെടുമെന്നാണ് പി എസ് സി ഉദ്യോഗാർഥികൾ പ്രതീക്ഷിക്കുന്നത്. സമരക്കാർ…

Read More

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; കാലവർഷം അതീവ ശക്തിയിലേക്ക്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ മഴ ശക്തിപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്തുകൂടി കരയിലേക്കു കയറാൻ ഒരുങ്ങുന്ന ന്യൂനമർദം അടുത്ത 4 ദിവസം കേരളം മുതൽ ഗുജറാത്ത് വരെയുള്ള സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് സാഹചര്യമൊരുക്കും. അടുത്തയാഴ്ച ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെടുമെന്നാണ് സൂചന. ഇതു തുടർമഴയ്ക്കും വഴിയൊരുക്കും. തുടർച്ചയായുള്ള ന്യൂനമർദ്ദങ്ങൾ കേരളത്തിലെ മഴക്കുറവ് നികത്തുമെന്നാണ് വിലയിരുത്തൽ. ഓഗസ്റ്റ് 20 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ…

Read More

ഇന്ധനവില വീണ്ടും വർധിച്ചു; തിരുവനന്തപുരത്ത് പെട്രോൾ വില 87.63 രൂപയായി

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. ഡീസലിന് 26 പൈസയും പെട്രോളിന് 25 പൈസയുമാണ് വർധിച്ചത്. ജനുവരി മാസത്തിൽ ഇത് ആറാം തവണയാണ് ഇന്ധനവില വർധിക്കുന്നത്. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 85.97 രൂപയായി. ഡീസൽ 80.14 രൂപയുമായി ഉയർന്നു. തിരുവനന്തപുരത്ത് പെട്രോൾ 87.63 രൂപയും ഡീസൽ 81.68 രൂപയുമായി.

Read More

സ്വർണവില വീണ്ടുമുയർന്നു; പവന് 42,000 രൂപയിലെത്തി

സ്വർണവില വീണ്ടുമുയർന്നു. പവന് ഇന്ന് 480 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 42,000 രൂപയായി. വ്യാഴാഴ്ച സ്വർണവില രണ്ട് തവണയായി ഉയർന്ന് 41,250 രൂപയിലെത്തിയിരുന്നു.

Read More

ആമസോണില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത പാസ്പോര്‍ട്ട് കവറില്‍ പാസ്‌പോര്‍ട്ട്; ഉടമയെ തിരിച്ചറിഞ്ഞു

  തൃശൂര്‍: ആമസോണില്‍ ഓര്‍ഡര്‍ ചെയ്ത പാസ് പോര്‍ട്ട് കവറിനൊപ്പം ഒറിജിനല്‍ പാസ്പോര്‍ട്ടും ലഭിച്ച സംഭവത്തില്‍ പാസ് പോര്‍ട്ടിന്റെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്തി. വയനാട് കണിയാമ്പറ്റ സ്വദേശി മിഥുന്‍ ബാബുവിനാണ് താന്‍ ഓര്‍ഡര്‍ ചെയ്ത പാസ്പോര്‍ട്ട് കവറിനൊപ്പം മറ്റൊരാളുടെ പാസ്‌പോര്‍ട്ട് ലഭിച്ചത്. മാതൃഭൂമി വാര്‍ത്ത കണ്ടാണ് പാസ്‌പോര്‍ട്ടിന്റെ യഥാര്‍ത്ഥ ഉടമകള്‍ മിഥുനിനെ ബന്ധപ്പെട്ടത്. തൃശൂര്‍ കുന്നംകുളം സ്വദേശിനി അസ്മാബിയുടെ മകന്‍ മുഹമ്മദ് സാലിഹിന്റെ പാസ്പോര്‍ട്ടാണ് കാണാതായത്. ആമസോണ്‍ വഴി പാസ്പോര്‍ട്ട് സൂക്ഷിക്കാന്‍ പേഴ്സ് വാങ്ങിയിരുന്നു. ഇതില്‍ വെച്ച്…

Read More

വിഭാഗീയത ആവർത്തിച്ചാൽ പാർട്ടി പാർട്ടിയുടെ വഴിയെ പോകും: പാലക്കാട് സമ്മേളനത്തിൽ പിണറായിയുടെ മുന്നറിയിപ്പ്

  പാലക്കാട്ടെ സിപിഎമ്മിലെ വിഭാഗീയ പ്രവർത്തനങ്ങളിൽ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി പിണറായി വിജയൻ. ചില നേതാക്കൾ തുരുത്തുകൾ സൃഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം തുരുത്തുകൾക്ക് കൈകാലുകൾ മുളയ്ക്കുന്നതും കാണുന്നുണ്ട്. പാർട്ടിക്കുള്ളിലെ വിഭാഗീയ ശ്രമങ്ങളെ ഒരുതരത്തിലും അംഗീകരിക്കില്ല. സംസ്ഥാനതലത്തിൽ പാർട്ടിക്കുള്ളിലുണ്ടായിരുന്ന വിഭാഗീയത പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. വിഭാഗീയത ആവർത്തിച്ചാൽ പാർട്ടി പാർട്ടിയുടെ വഴിയെ പോകും. കർശന നടപടിയാകും ഇക്കാര്യത്തിലുണ്ടാകുകയെന്നും പിണറായി മുന്നറിയിപ്പ് നൽകി. സംഘടനാ റിപ്പോർട്ടിനുള്ള മറുപടിയായാണ് പി ബി അംഗമായ പിണറായിയുടെ പരാമർശം വന്നത്.

Read More

ലോകത്ത് 10.63 കോടി കൊവിഡ് ബാധിതര്‍: നാല് ലക്ഷത്തിലധികം പുതിയ കേസുകള്‍; ആകെ മരണം 23.18 ലക്ഷം

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10.63 കോടി കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 23.18 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 77.97 കോടി പിന്നിട്ടു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ രണ്ട് കോടി എഴുപത്തിയഞ്ച് ലക്ഷം രോഗബാധിതരാണ് ഉള്ളത്. ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്….

Read More

കെ റെയിൽ: കല്ലുകൾ പിഴുതു മാറ്റുന്നവർ കുടുങ്ങും; നഷ്ടപരിഹാരം നൽകാതെ ജാമ്യം കിട്ടില്ല

  കെ റെയിൽ അതിരടയാള കല്ലുകൾ പിഴുത് മാറ്റുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ സർക്കാർ. കേസെടുക്കുന്നതിനൊപ്പം പിഴയടക്കം ഈടാക്കാനാണ് തീരുമാനം. സമരക്കാർക്കെതിരെ പൊതുമുതൽ നശിപ്പിക്കലിനെതിരെ നിയമപ്രകാരം കേസെടുക്കും. അറസ്റ്റിലാകുന്നവരെ നശിപ്പിക്കപ്പെട്ട പൊതുമുതലിന്റെ മൂല്യത്തിന് തുല്യമായ തുക കെട്ടിവെച്ചാലേ ജാമ്യം നൽകി വിട്ടയക്കൂ. ഒരു കല്ലിന് മാത്രം ആയിരം രൂപയും സ്ഥാപിക്കാനുള്ള ചെലവ് 4500 രൂപയുമാണ്. 530 കിലോമീറ്റർ നീളമുള്ള പദ്ധതിയിൽ ഇതുവരെ 155 കിലോമീറ്റർ സർവേയാണ് പൂർത്തിയാക്കിയത്. 6000 കല്ലുകൾ ഇതിനോടകം സ്ഥാപിച്ചു. കഴിഞ്ഞ ദിവസം മാടപ്പള്ളിയിൽ നടന്ന…

Read More

ലോകകപ്പിന് ശേഷം ടി20 ടീമിന്റെ നായക സ്ഥാനം ഒഴിയുകയാണെന്ന് വിരാട് കോഹ്ലി

അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് വിരാട് കോഹ്ലി. ജോലിഭാരം കണക്കിലെടുത്താണ് തീരുമാനം. അതേസമയം ഏകദിനങ്ങളിലും ടെസ്റ്റിലും നായകനായി തുടരുമെന്നും കോഹ്ലി അറിയിച്ചു. ടി20യിൽ ബാറ്റ്‌സ്മാനമായും തുടരും കഴിഞ്ഞ അഞ്ചോ ആറോ വർഷമായി മൂന്ന് ഫോർമാറ്റിലും ക്യാപ്റ്റനായി തുടരുന്നതിന്റെ ജോലി ഭാരം കണക്കിലെടുത്ത് ടി20 നായക സ്ഥാനം ഒഴിയുകയാണ്. ടെസ്റ്റിലും ഏകദിനത്തിലും തുടർന്നും ടീമിനെ നയിക്കും. ടി20 ക്യാപ്റ്റനെന്ന നിലയ്ക്ക് കഴിവിന്റെ പരമാവധി ടീമിന് നൽകാൻ ശ്രമിച്ചിട്ടുണ്ടെന്നും കോഹ്ലി…

Read More