പുതുതായി വന്ന 824 പേര്‍ ഉള്‍പ്പെടെ കോഴിക്കോട് ജില്ലയില്‍ 13,324 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 79416 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 118 പേര്‍ ഉള്‍പ്പെടെ 750 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 221 പേര്‍ മെഡിക്കല്‍ കോളേജിലും 62 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 96 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 57 പേര്‍ ഫറോക്ക് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 176 പേര്‍ എന്‍.ഐ.ടി മെഗാ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 55 പേര്‍ മണിയൂര്‍ നവോദയ എഫ് എല്‍ ടി സിയിലും 83 പേര്‍ എഡ’ിയുഎച്ച് എഫ് എല്‍ ടി സിയിലും ആണ് നിരീക്ഷണത്തിലുള്ളത്. 83 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.
3086 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്്. ആകെ സ്രവ സാംപിളുകള്‍ 73843 അയച്ചതില്‍ 70704 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 68928 എണ്ണം നെഗറ്റീവ് ആണ്. 3139 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. പുതുതായി വന്ന 180 പേര്‍ ഉള്‍പ്പെടെ ആകെ 2964 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 5 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2905 പേര്‍ വീടുകളിലും, 54 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 17 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 27196 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.