ലഹരി വിൽപ്പന: പൊലീസിന്റെ കണ്ണുവെട്ടിക്കാൻ വിപിഎൻ ആപ്പുകൾ ഉപയോഗിച്ച് കച്ചവടം

പൊലീസിന്റെ കണ്ണുവെട്ടിക്കാൻ ഇന്റർനെറ്റിന്റെ സാധ്യതകൾ ഉപയോഗിച്ച് ലഹരി സംഘങ്ങൾ. വിപിഎൻ ആപ്പുകൾ ഉപയോഗിച്ചാണ് പുതിയ കച്ചവടം. അന്വേഷണ ഏജൻസികൾക്ക് പെട്ടെന്ന് ട്രാക്ക് ചെയ്യാൻ പറ്റാത്തതാണ് വിപിഎൻ ആപ്പുകൾ വ്യാപകമാക്കാൻ കാരണം. അറസ്റ്റുകൾ കൂടിയ സാഹചര്യത്തിലാണ് ഇൻറർനെറ്റിന്റെ ദുരുപയോഗ സാധ്യത തേടുന്നത്. വി പി എൻ ഉപയോഗിക്കുന്ന നിരവധി ആപ്പുകൾ ലഹരിക്കച്ചവടക്കാർ ഉപയോഗിക്കുന്നു. അറസ്റ്റ് ചെയ്തു പിടികൂടിയ ലഹരി കച്ചവടക്കാരുടെ ഫോണിലാണ് ഈ വിവരങ്ങൾ ലഭിച്ചത്. ബെം​ഗളൂരുവിൽ നിന്ന് ലഹരി കടത്താൻ ഉപയോഗിക്കുന്നതും വിപിഎൻ ഫോൺവിളികൾ വഴിയാണ്. സ്ഥിരം…

Read More

45 വർഷം നഗരസഭ ഭരിച്ച സിപിഐഎമ്മാണ് മൂന്ന് മാസം മാത്രമായ ഭരണസമിതിയെ വിമർശിക്കുന്നത്, വി ശിവൻകുട്ടി വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണം; വി വി രാജേഷ്

45 വർഷം നഗരസഭ ഭരിച്ച സിപിഎമ്മാണ് മൂന്ന് മാസം മാത്രമായ ഈ ഭരണസമിതിയെ വിമർശിക്കുന്നതെന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ്. വ്യാജ പ്രചാരണങ്ങൾ മന്ത്രി വി ശിവൻകുട്ടിയും വി കെ പ്രശാന്തും അവസാനിപ്പിക്കണം. വിളപ്പിൽശാലയ്ക്ക് പകരം എന്ത് സംവിധാനം ആണ് VK പ്രശാന്ത് ഒരുക്കിയത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തദ്ദേശസ്ഥാപനങ്ങൾ ഭരിക്കുന്ന പാർട്ടിയാണ് ബിജെപി. എങ്ങനെ ഭരിക്കണം എന്ന് ആരും പഠിപ്പിക്കേണ്ട. ഞങ്ങൾക്ക് നിർദ്ദേശം തരാൻ ആളുണ്ടെന്നും വി വി രാജേഷ് പറഞ്ഞു.24 മണിക്കൂറും പ്രവർത്തിക്കുന്ന…

Read More

വയനാട് മാനന്തവാടി പുഴയില്‍ അകപ്പെട്ട ആളുടെ മൃതദ്ദേഹം കണ്ടെത്തി

  മാനന്തവാടി: പുഴയിലകപ്പെട്ട ആൾക്ക് വേണ്ടിയുള്ള തിരച്ചിലിനോടുവിൽ മൃതദ്ദേഹം ലഭിച്ചു. മാനന്തവാടി കമ്മന കരിന്തിരിക്കടവ് പാലത്തില്‍ നിന്നും 14 ആം തിയതി രാവിലെ 11 മണിയോടെ ആയിരുന്നു വയോധികൻ പുഴയിലെക്ക് ചാടിയതായി സമീപത്തെ വീട്ടിലെ വിദ്യാര്‍ത്ഥികള്‍ പോലീസിന് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ വിവിധ ദുരന്തനിവാരണ സേനകളും മറ്റും കഴിഞ്ഞ ദിവസങ്ങളിൽ തിച്ചിൽ തുടർന്നുകൊണ്ടിരിക്കുകയായിരുന്നു . മാനന്തവാടി അഗ്‌നി രക്ഷാ യൂണിറ്റ്, സിവിൽ ഡിഫൻസ് അംഗങ്ങൾ കാരുണ്യ റസ്ക്യു ടീം വാളാട്,പനമരം റസ്ക്യു ടീം, വാളാട്…

Read More

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിൽ വിചാരണ കോടതി ഇന്ന് വിധി പറയും

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ വിചാരണ കോടതി ഇന്ന് വിധി പറയും. കേസിലെ സാക്ഷികളായ വിപിൻലാൽ, ജിൻസൺ എന്നിവരെ ഭീഷണിപ്പെടുത്തി മൊഴി അനുകൂലമാക്കാൻ ദിലീപ് ശ്രമിച്ചതായും ജാമ്യവ്യവസ്ഥകൾ ലംഘിച്ചതായും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിക്കുന്നു എന്നാൽ മൊഴി മാറ്റാൻ ശ്രമം നടന്നുവെന്ന് പറയുന്നത് ജനുവരിയിലാണെന്നും എന്നാൽ ഒക്ടോബറിലാണ് സാക്ഷികൾ പരാതിപ്പെട്ടത്, ഇത് സംശയകരമാണെന്നും ദിലീപ് ആരോപിക്കുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നതിൽ തനിക്കെതിരെ തെളിവ് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ദിലീപ് വാദിക്കുന്നു.

Read More

വിവാഹാഭ്യർഥന നിരസിച്ചു: കാമുകിയെ കാറിനുള്ളിൽ തീ കൊളുത്തി കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

  വിവാഹാഭ്യർഥന നിരസിച്ചതിന് കാമുകിയെ കാറിനുള്ളിലിട്ട് തീ കൊളുത്തി കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു. കർണാടക ചാമരാജനഗർ ജില്ലയിലെ തേരമ്പള്ളി ഗ്രാമത്തിലാണ് സംഭവം. ജില്ലാ ആശുപത്രിയിലെ നഴ്‌സായിരുന്ന കാഞ്ചന(25)യാണ് മരിച്ചത്. ട്രാക്ടർ ഡ്രൈവറായ ശ്രീനിവാസാണ്(27) കാഞ്ചനയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത് ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. കാഞ്ചനയുടെ കുടുംബം വിവാഹത്തിന് സമ്മതിക്കില്ലെന്ന് സുഹൃത്തുക്കൾ ശ്രീനിവാസിനോട് പറഞ്ഞിരുന്നു. മൂന്ന് മാസം മുമ്പ് ഇയാൾ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. വിവാഹത്തിന് നിർബന്ധിച്ചിട്ടും കാഞ്ചന നിരസിച്ചതിനെ തുടർന്നായിരുന്നു ആത്മഹത്യാ ശ്രമം കഴിഞ്ഞ…

Read More

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി, മറ്റൊരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു

  ചത്ര∙ ജാർഖണ്ഡിലെ ചത്ര ജില്ലയിൽ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 2023ൽ മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായിരുന്ന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്.തിങ്കളാഴ്ച വൈകുന്നേരം പുറത്തുപോയ പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ രാത്രി മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാവിലെ വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി കുടുംബത്തോട് പീഡനവിവരം പറഞ്ഞു. തുടർന്ന്, അതേ ഗ്രാമത്തിൽ തന്നെയുള്ള പ്രതിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങൾ…

Read More

ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാർ നിലപാട് തിരുത്തുമെന്ന് പ്രതീക്ഷ, അത് ആഗ്രഹിക്കുന്നു: ജി സുകുമാരന്‍ നായര്‍

ആലപ്പുഴ: ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാർ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായർ. അതാണ് ആഗ്രഹിക്കുന്നതെന്നും സർക്കാർ എന്ത് നിലപാട് എടുക്കും എന്ന് പറയാൻ കഴിയില്ലയെന്നും ജി സുകുമാരൻ നായർ വ്യക്തമാക്കി. യുവതി പ്രവേശനത്തിൽ രാഷ്ട്രീയ പാർട്ടികൾ ആരും ഇടപെട്ടിട്ടില്ലായെന്നും എന്‍എസ്എസ് മാത്രമാണ് കക്ഷിയെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. പഴയ വാശിയിലും ഉശിരിലും കേസ് നടത്തുമെന്നും ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.ശബരിമല യുവതീ പ്രവേശനം തെരഞ്ഞെടുപ്പിനെ ബാധിക്കും എന്ന് പറയാൻ…

Read More

ദുരന്തമായി അതിതീവ്രമഴ; നാല് മരണം: 12 പേരെ കാണാതായി

കോട്ടയം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളിലെ മലയോര മേഖലകളില്‍ വന്‍ നാശം വിതച്ച് തോരാമഴ. അതിതീവ്ര മഴയതെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും മറ്റ് കെടുതികളിലുമായി നാല് പേര്‍ മരിച്ചു. 12 പേരെ കാണാതായി. കോട്ടയത്ത് ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുള്‍പൊട്ടലുണ്ടായത്. ഇവിടത്തെ മൂന്ന് വീടുകള്‍ ഒലിച്ചു പോയി. ഇവിടെ നിന്നും കാണാതായ പത്ത് പേരില്‍ മൂന്ന് പേരുടെ മൃതദേഹമാണ് ലഭിച്ചത്. ഇടുക്കി കാഞ്ഞാറില്‍ കനത്ത മഴയില്‍ കാര്‍ ഒലിച്ചുപോയി. കാറിലുണ്ടായിരുന്ന രണ്ട് പേരില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം…

Read More

ആരോഗ്യ വകുപ്പിന്റെ വാദങ്ങൾ പൊളിയുന്നു; ചികിത്സയ്ക്ക് ഉപകരണങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് ഡോ. ഹാരിസ് അയച്ച കത്ത് പുറത്ത്

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം അറിയിച്ചില്ലെന്ന ആരോഗ്യവകുപ്പ് അന്വേഷണ റിപ്പോർട്ടിലെ വാദം പൊളിയുന്നു. ഡോ. ഹാരിസ് ഹസൻ ശസ്ത്രക്രിയ ഉപകരണങ്ങൾ ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് സൂപ്രണ്ടിന് അയച്ച കത്ത് പുറത്ത്. പ്രതിസന്ധി അറിയിച്ചുകൊണ്ട് മാർച്ച് മാസത്തിലും ജൂൺ മാസത്തിലും സൂപ്രണ്ടിന് കത്ത് നൽകിയിരുന്നു. തന്നോടൊപ്പം പലയിടത്തും ജോലി ചെയ്തവരാണ് വിദഗ്ധസമിതിയിൽ ഉണ്ടായിരിക്കുന്നത്. എന്ത് റിപ്പോർട്ട് ആണ് കൊടുത്തത് എന്ന് തനിക്കറിയില്ലെന്ന് ഡോ. ഹാരിസ് വൈകാരികമായി പ്രതികരിച്ചു. ആശുപത്രിയിലെ സാമ്പത്തിക പ്രതിസന്ധി ഒരു പൗരന്റെ ജീവിതത്തെ…

Read More

ബിന്ദുവിൻ്റെ കുടുംബത്തിന് നാഷണൽ സർവീസ് സ്‌കീമിന്റെ കൈത്താങ്ങ്; വീട് നവീകരിച്ച് നൽകും

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം വീണ് മരണമടഞ്ഞ ബിന്ദുവിൻ്റെ വീട് ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്കീം ആഭിമുഖ്യത്തിൽ നവീകരിച്ചു നൽകുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അവരുടെ കുടുംബത്തെ അറിയിച്ചു. ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതനെയും അമ്മ സീതമ്മയെയും ഫോണിൽ വിളിച്ചാണ് മന്ത്രി ഡോ. ബിന്ദു ഇക്കാര്യം അറിയിച്ചത്. നാഷണൽ സർവീസ് സ്കീം അധികൃതർ എത്രയും വേഗംതന്നെ വേണ്ട നടപടികൾ എന്തൊക്കെയെന്ന് വിലയിരുത്തും. ഒട്ടും കാലതാമസം കൂടാതെ തന്നെ ആവശ്യമായ നിർമാണ പ്രവർത്തനങ്ങളിലേക്ക് കടക്കും….

Read More