ചന്ദ്രിക കള്ളപ്പണ കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡിയോട് സാവകാശം തേടി ഇബ്രാഹിംകുഞ്ഞ്

 

ചന്ദ്രിക കള്ളപ്പണ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് വി കെ ഇബ്രാഹിംകുഞ്ഞ് ഹാജരായില്ല. ഹാജരാകാൻ കൂടുതൽ സാവകാശം വേണമെന്ന് ഇബ്രാഹിംകുഞ്ഞ് ഇ ഡിയെ അറിയിച്ചു. പി കെ കുഞ്ഞാലിക്കുട്ടിക്കൊപ്പം ഇബ്രാഹിംകുഞ്ഞിനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.

ചന്ദ്രികയുടെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്നും തന്റെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവെന്നും ചൂണ്ടിക്കാട്ടി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു

കള്ളപ്പണക്കേസിൽ 16ന് ഹാജരാകാനാണ് ഇബ്രാഹിംകുഞ്ഞിന് ഇഡി നിർദേശം നൽകിയിരുന്നത്. ഇതിനിടയിലാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. അപ്പീലിൽ തീർപ്പുണ്ടാകുന്നതുവരെ സിംഗിൾ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ തുടർ നടപടികളും സ്റ്റേ ചെയ്യണമെന്ന് ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെട്ടിട്ടുണ്ട്.