Headlines

ലഹരി വിൽപ്പന: പൊലീസിന്റെ കണ്ണുവെട്ടിക്കാൻ വിപിഎൻ ആപ്പുകൾ ഉപയോഗിച്ച് കച്ചവടം

പൊലീസിന്റെ കണ്ണുവെട്ടിക്കാൻ ഇന്റർനെറ്റിന്റെ സാധ്യതകൾ ഉപയോഗിച്ച് ലഹരി സംഘങ്ങൾ. വിപിഎൻ ആപ്പുകൾ ഉപയോഗിച്ചാണ് പുതിയ കച്ചവടം. അന്വേഷണ ഏജൻസികൾക്ക് പെട്ടെന്ന് ട്രാക്ക് ചെയ്യാൻ പറ്റാത്തതാണ് വിപിഎൻ ആപ്പുകൾ വ്യാപകമാക്കാൻ കാരണം. അറസ്റ്റുകൾ കൂടിയ സാഹചര്യത്തിലാണ് ഇൻറർനെറ്റിന്റെ ദുരുപയോഗ സാധ്യത തേടുന്നത്.

വി പി എൻ ഉപയോഗിക്കുന്ന നിരവധി ആപ്പുകൾ ലഹരിക്കച്ചവടക്കാർ ഉപയോഗിക്കുന്നു. അറസ്റ്റ് ചെയ്തു പിടികൂടിയ ലഹരി കച്ചവടക്കാരുടെ ഫോണിലാണ് ഈ വിവരങ്ങൾ ലഭിച്ചത്. ബെം​ഗളൂരുവിൽ നിന്ന് ലഹരി കടത്താൻ ഉപയോഗിക്കുന്നതും വിപിഎൻ ഫോൺവിളികൾ വഴിയാണ്. സ്ഥിരം ലഹരി കച്ചവടക്കാർ നിർജീവമായതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പുതിയ വിവരങ്ങൾ കണ്ടെത്തിയത്.

അതേസമയം സംസ്ഥാനത്ത് കഞ്ചാവ് മിഠായികൾ വ്യാപകമാകുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്നാണ് കഞ്ചാവ് മിഠായികൾ കേരളത്തിൽ വിതരണം ചെയ്യുന്നത്.സ്കൂൾ, കോളേജ് പരിസരമാണ് ലഹരി സംഘങ്ങളുടെ കേന്ദ്രം. പരിശോധന ശക്തമാക്കിയെന്ന് കോട്ടയം എക്സൈസ് ഇൻസ്പെക്ടർ എ അഖിൽ പറഞ്ഞു.