Headlines

ഡൽഹി സർവകലാശാലയിൽ വിദ്യാർഥിനിയ്ക്ക് നേരെ ആസിഡ് ആക്രമണം

ഡൽഹി സർവകലാശാലയിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയ്ക്ക് നേരെ ആസിഡ് ആക്രമണം. അശോക് വിഹാറിലെ ലക്ഷ്മി ബായി കോളജിലെ വിദ്യാർഥിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിൽ എത്തിയ മൂന്ന് പേരാണ് ആക്രമിച്ചത്. വാക്കുതർക്കവുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പെൺകുട്ടി കോളജിലേക്ക് പോകും വഴിയായിരുന്നു ആക്രമണം ഉണ്ടായത്.മുഖത്തേക്ക് ആസിഡ് വീഴാതിരിക്കാനായി കൈ ഉപയോഗിച്ച് തടയുകയായിരുന്നു പെൺകുട്ടി. ആക്രമണത്തിൽ ഇരു കൈകൾക്കും ഗുരുതരമായി പൊള്ളലേറ്റു. ഇവരെ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പ്രതികളായ മൂന്ന് പ്രതികളെയും പൊലീസിന്റെ സ്പെഷ്യൽ സെൽ കസ്റ്റഡിയിൽ…

Read More

കരൂർ ദുരന്തം: തമിഴ്‌നാട്ടിൽ വിജയ്‌യുടെ നിർണായക നീക്കം; മാമല്ലപുരത്തെ ഹോട്ടലിൽ വച്ച് നാളെ ഇരകളുടെ കുടുംബത്തെ നേരിൽ കാണും

ചെന്നൈ: തമിഴക വെട്രി കഴകം തലവനും തമിഴ് സിനിമാ ലോകത്തെ സൂപ്പർതാരവുമായ വിജയ് കരൂർ ദുരന്തത്തിലെ ഇരകളുടെ ബന്ധുക്കളെ നാളെ നേരിൽ കാണും. മാമല്ലപുരത്ത് സ്വകാര്യ ഹോട്ടലിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കരൂരിൽ അപകടത്തിൽപെട്ട് മരിച്ചവരുടെ ബന്ധുക്കളെ ടിവികെ നേതാക്കളുടെ നേതൃത്വത്തിൽ സ്വകാര്യ ബസുകളിൽ ഇവിടേക്ക് എത്തിക്കും. രാവിലെ ഏഴരയോടെ യോഗം ആരംഭിക്കുമെന്നാണ് വിവരം. ഇത് സ്വകാര്യ പരിപാടിയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഓരോ കുടുംബത്തെയും വിജയ് നേരിൽ കണ്ട് സംസാരിക്കുമെന്നാണ് പാർട്ടി നേതൃത്വം അറിയിക്കുന്നത്. നേരത്തെ തന്നെ വിജയ്…

Read More

‘വലിയ നുണയുടെ പ്രചാരകരായി മാറും’; മോഹൻലാലിനും മമ്മൂട്ടിക്കും കമൽഹാസനും കത്ത്; അതിദാരിദ്ര്യ വിമുക്തം പ്രഖ്യാപനത്തിൽ പങ്കെടുക്കരുതെന്ന് ആശാ വർക്കേഴ്സ്

തിരുവനന്തപുരം: മോഹൻലാൽ, മമ്മൂട്ടി, കമല്‍ഹാസൻ എന്നിവര്‍ക്ക് തുറന്ന കത്തുമായി സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകര്‍. നവംബർ ഒന്നിന് നടക്കാനിരിക്കുന്ന അതിദാരിദ്ര്യ വിമുക്ത കേരള പ്രഖ്യാപനത്തിൽ പങ്കെടുക്കാൻ ഇവര്‍ ക്ഷണിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ആശാ പ്രവര്‍ത്തകരുടെ കത്ത്. സെക്രട്ടേറിയറ്റിന് മുന്നിലെ ആശാപോരാളികളെ വന്ന് കാണണമെന്നും മൂന്ന് നേരം ഭക്ഷണം കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാൻ കഴിയാത്ത, മാരക രോഗം വന്നാൽ അതിജീവിക്കാൻ കെൽപ്പില്ലാത്ത, കടക്കെണിയിൽ കുടുങ്ങിയ അതിദരിദ്രരാണ് തങ്ങളെന്നും കത്തില്‍ പറയുന്നു. അതിദാരിദ്ര്യ വിമുക്ത കേരളത്തിന്‍റെ പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കുക വഴി…

Read More

രാജ്യവ്യാപക എസ്ഐആർ ; തിരഞ്ഞെടുപ്പു കമ്മിഷന്റെ വാർത്താസമ്മേളനം നാളെ

രാജ്യവ്യാപക എസ്ഐആർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർണായക വാർത്താസമ്മേളനം നാളെ നടക്കും. നാളെ വൈകിട്ട് 4.15നാണ് കമ്മിഷൻ മാധ്യമങ്ങളെ കാണുക. 10 മുതൽ 15 സംസ്ഥാനങ്ങളിൽ ആദ്യഘട്ടത്തിൽ രാജ്യവ്യാപക എസ്ഐആർ നടപ്പിലാകുമെന്നാണ് വിവരം. എന്നാൽ അത് ഏതൊക്കെ സംസ്ഥാനങ്ങളിലായിരിക്കും എന്നുള്ള കാര്യമാണ് നാളെ തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താസമ്മേളനത്തിലൂടെ അറിയിക്കുക. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഒരു നിർണായക യോഗം നടന്നിരുന്നു. യോഗത്തിൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരാണ് പങ്കെടുത്തിരുന്നത്.

Read More

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി പി.എസ് പ്രശാന്ത് തുടരും; കാലാവധി നീട്ടി

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി പി എസ് പ്രശാന്ത് തുടരും. കാലാവധി ഒരു വർഷം കൂടി നീട്ടാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നവംബർ 10 ന് കാലാവധി അവസാനിക്കാൻ ഇരിക്കെ ആണ് നിർണായക തീരുമാനം. ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണ്ണക്കൊള്ളയിൽ പി.എസ് പ്രശാന്തിന്റെ രാജി പ്രതിപക്ഷം ആവശ്യപ്പെടുമ്പോഴാണ് കാലാവധി നീട്ടി നൽകുന്നത്. കാലാവധി നീട്ടിക്കൊണ്ടുള്ള ഓർഡിനൻസ് ഉടൻ സർക്കാർ പുറത്തിറക്കും. മെമ്പർ അഡ്വ. അജികുമാറിന്റെ കാര്യത്തിൽ സി.പി ഐ തീരുമാനമെടുക്കും. അതേസമയം, സ്വർണക്കൊള്ളയിൽ തെളിവെടുപ്പ് പൂർത്തിയാക്കി ഉണ്ണിക്കൃഷ്ണൻപോറ്റിയെ…

Read More

മാവോയിസ്റ്റ് ഭീകരതയുടെ ഇരുട്ട് നിറഞ്ഞ പ്രദേശങ്ങളിൽ ദീപം തെളിഞ്ഞു; കേന്ദ്രസർക്കാർ നടപടിയെ പുകഴ്ത്തി പ്രധാനമന്ത്രി

ഓപ്പറേഷൻ സിന്ദൂറിനെയും കേന്ദ്രസർക്കാരിന്റെ മാവോയിസ്റ്റ് വിരുദ്ധ നടപടികളെയും പുകഴ്ത്തി പ്രധാനമന്ത്രിയുടെ മൻ കീ ബാത്ത്. ഓപ്പറേഷൻ സിന്ധൂർ ഓരോ ഇന്ത്യക്കാരനിലും അഭിമാനം ഉണ്ടാക്കി. മാവോയിസ്റ്റ് ഭീകരതയുടെ ഇരുട്ട് നിറഞ്ഞ പ്രദേശങ്ങളിലും ദീപം തെളിഞ്ഞു. ഇത്തവണ ജിഎസ്ടി ഉത്സവ സമയത്ത് സ്വദേശി ഉൽപ്പന്നങ്ങളുടെ വിൽപ്പന കൂടി. പാചക എണ്ണയുടെ ഉപയോഗം കുറയ്ക്കണമെന്ന് ആവശ്യത്തോടും ജനങ്ങൾ അനുകൂലമായി പ്രതികരിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യൻ ഇനം നായ്ക്കൾ സുരക്ഷാസേനയുടെ ഭാഗമാകുന്നതും രാജ്യത്തെ ശുചിത്വ പരിപാടികളുടെ പുരോഗതിയും പ്രധാനമന്ത്രി മൻ കിബാത്തിൽ ഉയർത്തിക്കാട്ടി….

Read More

പാരീസ് ലൂവ്ര് മ്യൂസിയം കവർച്ച; രണ്ട് പേർ അറസ്റ്റിൽ

പാരീസിലെ ലൂവ്ര് മ്യൂസിയം കവർച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പ്രതികൾ അൾജീരിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തിൽവെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. പാരീസിലെ റോയിസി വിമാനത്താവളത്തിൽ വെച്ചാണ് ഒരാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഫ്രഞ്ച് തലസ്ഥാനഗരിയുടെ വിഖ്യാത മുഖമുദ്രകളിലൊന്നായ ലൂവ്ര് മ്യൂസിയത്തിൽ നിന്ന് പട്ടാപകൽ വെറും ഏഴ് മിനിറ്റുകൾക്കുള്ളിലാണ് അമൂല്യരത്നങ്ങൾ പതിപ്പിച്ച നെപ്പോളിയന്റെ കിരീടം കളവ് പോയത്. 88 മില്യൺ യൂറോ വിലമതിക്കുന്ന വസ്തുക്കളായിരുന്നു മോഷണം പോയിരുന്നത്. മ്യൂസിയത്തിന്റെ തെക്കുകിഴക്കൻ ഭാഗത്ത് അറ്റകുറ്റപ്പണി നടക്കുന്നതിനിടയിൽ, നിർത്തിയിട്ട…

Read More

അടിമാലി മണ്ണിടിച്ചിൽ; ബിജുവിന്റെ മകളുടെ പഠന ചെലവ് നഴ്സിങ് കോളജ് ഏറ്റെടുക്കും

ഇടുക്കി അടിമാലിയില്‍ ദേശീയ പാതയുടെ നിര്‍മ്മാണത്തിനിടെ മണ്ണിടിച്ചിലില്‍ മരണപ്പെട്ട ബിജുവിന്റെ മകളുടെ പഠന ചെലവ് നഴ്‌സിംഗ് കോളജ് ഏറ്റെടുക്കുമെന്ന് അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബിജുവിന്റെ മകള്‍ കോട്ടയം കങ്ങഴ തെയോഫിലോസ് നഴ്‌സിംഗ് കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. മന്ത്രി വീണാ ജോര്‍ജ് കോളജിന്റെ ചെയര്‍മാന്‍ ജോജി തോമസുമായി സംസാരിച്ചു. കോഴ്‌സ് പൂര്‍ത്തീകരിക്കുന്നതിനായി ആ മകളുടെ തുടര്‍ വിദ്യാഭ്യാസ ചെലവുകള്‍, പഠന ഫീസും ഹോസ്റ്റല്‍ ഫീസുമടക്കം എല്ലാം കോളജ് ഏറ്റെടുക്കാമെന്ന് അദ്ദേഹം മന്ത്രിയെ അറിയിച്ചു….

Read More

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത, നാളെ 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. ഇന്നും നാളെയും വടക്കൻ കേരളത്തിൽ മഴ കനത്തേക്കും. തൃശ്ശൂർ മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട്. നാളെ 10 ജില്ലകളിൽ മഴമുന്നറിയിപ്പ്. കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തി. മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ…

Read More

കോട്ടയത്ത് രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച സംഭവം; അച്ഛനും ഇടനിലക്കാരനും കസ്റ്റഡിയിൽ

കോട്ടയം കുമ്മനത്ത് രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛനും ഇടനിലക്കാരനും കസ്റ്റഡിയിൽ. കുമരകം പൊലീസ് ആണ് അസം സ്വദേശികളായ പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കുട്ടിയെ വാങ്ങാൻ വന്നയാളെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് ആരംഭിച്ചിട്ടുണ്ട്. എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് ശേഷം ഇവരെ അസ്റ്റ് ചെയ്യും. ഇന്ന് രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയെ വിൽക്കാനുള്ള ശ്രമം എതിർത്ത അമ്മ നാട്ടുകാരോട് പറയുകയായിരുന്നു. തുടർന്ന് നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. രണ്ടരമാസമുള്ള ആൺകുട്ടിയെ…

Read More