രാജ്യവ്യാപക എസ്ഐആർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർണായക വാർത്താസമ്മേളനം നാളെ നടക്കും. നാളെ വൈകിട്ട് 4.15നാണ് കമ്മിഷൻ മാധ്യമങ്ങളെ കാണുക. 10 മുതൽ 15 സംസ്ഥാനങ്ങളിൽ ആദ്യഘട്ടത്തിൽ രാജ്യവ്യാപക എസ്ഐആർ നടപ്പിലാകുമെന്നാണ് വിവരം. എന്നാൽ അത് ഏതൊക്കെ സംസ്ഥാനങ്ങളിലായിരിക്കും എന്നുള്ള കാര്യമാണ് നാളെ തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താസമ്മേളനത്തിലൂടെ അറിയിക്കുക.
കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഒരു നിർണായക യോഗം നടന്നിരുന്നു. യോഗത്തിൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരാണ് പങ്കെടുത്തിരുന്നത്.







