Headlines

തമിഴ് നാട്ടിൽ കൂട്ടബലാത്സംഗം; യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; രണ്ട് തമിഴക വെട്രി കഴകം ഭാരവാഹികൾ അറസ്റ്റിൽ

  തമിഴ് നാട്ടിൽ കൂട്ടബലാത്സംഗം. യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു. രണ്ട് തമിഴക വെട്രി കഴകം ഭാരവാഹികൾ അറസ്റ്റിൽ. തൂത്തുക്കുടിയിലാണ് സംഭവം നടന്നത്. യൂത്ത് വിങ് ശ്രീവൈകുണ്ഡം ഓർഗനൈസർ ബാലമുരുകൻ, ടിവികെ ഭാരവാഹി ജയപാൽ എന്നിവരാണ് അറസ്റ്റിലായത്. ജോലി വാഗ്ദാനം ചെയ്ത് ഹോട്ടലിലെത്തിച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി.     തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരം ഇവർക്കെതിരെ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്, അന്വേഷണം തുടരുന്നതുവരെ ജുഡീഷ്യൽ…

Read More

മോഷ്ടാവെന്ന് ആരോപിച്ച് മലയാളി യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ മോഷ്ടാവെന്ന് ആരോപിച്ച് മലയാളി യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദീപു(25)വാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അരവിന്ദ് പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുച്ചിറപ്പള്ളിക്ക് സമീപം അല്ലൂരിലാണ് സംഭവം. മോഷ്ടാക്കളെന്ന് ആരോപിച്ച് ഒരു സംഘം ഗ്രാമവാസികള്‍ ഇരുവരെയും ആക്രമിക്കുകയായിരുന്നു. വീട് കുത്തിത്തുറന്ന് മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ജനക്കൂട്ടം ഇരുവരെയും തടിഞ്ഞുവെച്ചതും ആക്രമിച്ചതും. ആക്രമണത്തില്‍ പരുക്കേറ്റ ഇരുവരെയും പോലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ദീപു മരിച്ചത്. അരവിന്ദ് ഗുരുതരാവസ്ഥ തരണം ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയില്‍…

Read More

വിജയസാധ്യത കൂടുതൽ: നിലമ്പൂരിൽ പി വി അൻവറിനെ തന്നെ സിപിഎം മത്സരിപ്പിച്ചേക്കും

നിലമ്പൂർ മണ്ഡലത്തിൽ പി വി അൻവറിനെ വീണ്ടും മത്സരിപ്പിക്കാൻ സിപിഎം നീക്കം. മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് മാസമായി അൻവറിന്റെ അസാന്നിധ്യം ചർച്ചയാകുമ്പോൾ തന്നെയാണ് വീണ്ടും മത്സരിപ്പിക്കാനൊരുങ്ങുന്നത്. അൻവറിന് ഒരു അവസരം കൂടി നൽകണമെന്നാണ് മലപ്പുറം ജില്ലാ നേതൃത്വത്തിന്റെ നിലപാട് മറ്റ് ആളുകളുടെ പേരും എൽ ഡി എഫ് മണ്ഡലത്തിൽ പരിഗണിക്കുന്നുണ്ട്. സിപിഎം ജില്ലാ നേതാവ് വി എം ഷൗക്കത്തിന്റെ ഉൾപ്പെടെ പേരുകളും ഉയർന്നുവരുന്നുണ്ട്. എന്നാൽ വിജയസാധ്യത കൂടുതൽ പി വി അൻവറിന് തന്നെയാണെന്ന് ജില്ലാ നേതൃത്വം പറയുന്നു….

Read More

ആറ്റിങ്ങല്‍ തീപ്പിടുത്തം: മൂന്ന് കടകളാണ് കത്തിയമര്‍ന്നത്: 35 ലക്ഷം രൂപയുടെ നാശനഷ്ടം

  തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് കടകള്‍ കത്തി നശിച്ച സംഭവത്തില്‍ 35 ലക്ഷം രൂപയുടെ നശനഷ്ടം സംഭവിച്ചതായി പ്രാഥമിക നിഗമനം. കച്ചേരി ജംഗ്ഷനിലെ മധുര അലുമിനിയം എന്ന കടക്കാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് തൊട്ടടുത്ത തുണിക്കടയടക്കം മൂന്ന് കടകളിലേക്ക് തീ വ്യാപിക്കുകയായിരുന്നു. പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന വിഭാഗം മണിക്കൂറുകളോളം എടുത്ത് നടത്തിയ ശ്രമഫലമായാണ് തീ നിയന്ത്രണ വിധേയമായത്.

Read More

സ്വര്‍ണക്കൊള്ള സ്ഥിരീകരിച്ച് വിഎസ്എസ്‌സി റിപ്പോര്‍ട്ട്; 1998ല്‍ പൊതിഞ്ഞ സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞു; പാളികളിലെ സ്വര്‍ണത്തിന്റെ ഭാരത്തില്‍ വ്യത്യാസം

ശബരിമലയിലെ സ്വര്‍ണക്കൊള്ള സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട്. ശബരിമലയിലെ ദ്വാരപാലക ശില്‍പ്പം, കട്ടിളപ്പാളി എന്നിവയില്‍ പൊതിഞ്ഞ സ്വര്‍ണത്തില്‍ വ്യത്യാസം വന്നു എന്നാണ് വിഎസ്എസ്‌സി റിപ്പോര്‍ട്ടിലുള്ളത്. 1998ല്‍ പൊതിഞ്ഞ സ്വര്‍ണത്തിന്റെ അളവിലെ വ്യത്യാസമാണ് ശാസ്ത്രീയ പരിശോധനയും സ്ഥിരീകരിച്ചിരിക്കുന്നത്. പാളികളുടെ ഭാരത്തിലും വ്യത്യാസം സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. (sabarimala gold controversy vssc report).ദ്വാരപാലക കട്ടിളപ്പാളികളിലാണ് സ്വര്‍ണത്തില്‍ കാര്യമായ വ്യത്യാസം കണ്ടെത്തിയിരിക്കുന്നത്. കാലപ്പഴക്കം കൊണ്ട് കുറയുന്ന തൂക്കമെത്ര എന്ന് പരിശോധിച്ച് വരികയാണ്. ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയില്‍…

Read More

ആഴിമല കടലിൽ കുളിക്കുന്നതിനിടെ രണ്ട് പേർ തിരയിൽപ്പെട്ടു; ഒരാളുടെ മൃതദേഹം ലഭിച്ചു

തിരുവനന്തപുരം ആഴിമലയിൽ കടലിൽ കുളിക്കുന്നതിനിടെ രണ്ട് പേരെ കാണാതായി. ഇതിൽ ഒരാളുടെ മൃതദേഹം ലഭിച്ചു. പേയാട് സ്വദേശി പ്രശാന്ത് കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത് പ്രശാന്തും സുഹൃത്തും കുളിക്കാനിറങ്ങിയപ്പോൾ തിരയിൽ അകപ്പെടുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ ഉടനെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പാറയുള്ള മേഖലയായതിനാൽ ഇരുവരെയും കണ്ടെത്താൻ സാധിച്ചില്ല കോസ്റ്റൽ പോലീസുമെത്തി പിന്നീട് തെരച്ചിൽ നടത്തിയപ്പോഴാണ് പ്രശാന്തിന്റെ മൃതദേഹം ലഭിച്ചത്. കപ്പ ടിവി ജീവനക്കാരനാണ് പ്രശാന്ത്‌

Read More

നടൻ റഹ്മാന്റെ മകളുടെ വിവാഹം കഴിഞ്ഞു; വരൻ അൽതാഫ് നവാബ്

സിനിമാ താരം റഹ്മാന്റെ മകൾ വിവാഹിതയായി. ചെന്നൈയിൽ വെച്ചായിരുന്നു വിവാഹം. അൽതാഫ് നവാബാണ് വരൻ. തമിഴ്, മലയാള സിനിമാ രംഗത്തെ നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, സംഗീത സംവിധായകൻ എ ആർ റഹ്മാൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Read More

7 മാസത്തിന് ശേഷം സിനിമയിലേക്ക്..; മമ്മൂട്ടി ഹൈദരാബാദിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തി

ഹൈദരാബാദിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ മമ്മൂട്ടി എത്തി. ഹൈദരാബാദിലെ ബസ് ഭവനിലാണ് ഷൂട്ടിംഗ് നടക്കുക. 7 മാസത്തിനു ശേഷം സിനിമയിലേക്ക് തിരിച്ചു വരുന്ന മമ്മൂട്ടി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം ‘പേട്രിയറ്റ്’ ലൊക്കേഷനിലാണ് മമ്മൂട്ടി. ഹൈദരാബാദിലാണ് ചിത്രത്തിൻറെ പുതിയ ഷെഡ്യൂൾ നടക്കുന്നത്. രാവിലെ 9 മണിക്ക് ശേഷം മമ്മൂട്ടി സെറ്റിലെത്തി. നിലവിൽ ഹൈദരബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ആണ് മമ്മൂട്ടിയുള്ളത്. നഗരത്തിൽ 4 ഇടങ്ങളിലായാണ് ചിത്രീകരണം നടക്കുന്നത്. സംവിധായകൻ മഹേഷ്‌ നാരായണൻ ലോക്കേഷനിൽ എത്തിയിട്ടുണ്ട്. തെലങ്കാന സർക്കാർ ട്രാൻസ്‌പോർട്…

Read More

ആഗോളതലത്തിൽ നേട്ടം;മൊബൈൽ ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന് ഇന്ത്യ

മൊബൈൽ ഉത്പാദനത്തിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനം കൈവരിച്ച് ഇന്ത്യ. കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം തന്റെ എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ഇലക്ട്രോണിക്ക് ഉത്പാദന കേന്ദ്രമാക്കി രാജ്യത്തിനെ മാറ്റുന്നതിൽ ഇതൊരു നിർണായക നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. (India has become the second largest mobile phone manufacturer in the world)2014 -2015 സാമ്പത്തിക വർഷത്തിൽ വെറും രണ്ട് മൊബൈൽ നിർമാണ യൂണിറ്റുകൾ ആയിരുന്നു രാജ്യത്ത്…

Read More

സംസ്ഥാനത്ത് കൊവിഡ് പരിശോധനാ ക്യാമ്പുകൾ വർധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി

  സംസ്ഥാനത്ത് കൊവിഡ് പരിശോധന വർധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി വി പി ജോയ്. ടെസ്റ്റിംഗ് ക്യാമ്പയിൻ ആരംഭിക്കും. നാളെയും മറ്റന്നാളുമായി രണ്ടര ലക്ഷം പേരെ പരിശോധിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ഇതുവരെ 50 ലക്ഷം പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി. വാക്‌സിനേഷൻ ക്യാമ്പയിൻ ശക്തമാക്കും. സംസ്ഥാനത്ത് പൊതുയോഗങ്ങൾ രണ്ട് മണിക്കൂറായി ചുരുക്കണം. പരമാവധി യോഗങ്ങൾ ഓൺലൈൻ ആക്കണം. വാക്‌സിൻ കിട്ടുന്ന മുറയ്ക്ക് വാക്‌സിൻ ക്യാമ്പയിനുകൾ ഊർജിതമാക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

Read More