കൊല്ലത്ത് വീട്ടിലെ അലമാരയില്‍ അവശനിലയില്‍ കണ്ട വീട്ടമ്മ മരിച്ചു

വീട്ടിലെ അലമാരയില്‍ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു. നീരാവില്‍ ജങ്ഷനു സമീപം താമസിക്കുന്ന ലിയോണ്‍ അഞ്ചെലിന ഡെയിലില്‍ ബിയാട്രീസ് ഡോളി(58)യാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കെ മരണപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡോളി വീട്ടില്‍ അവശനിലയില്‍ കഴിയുന്നകാര്യം പാലിയേറ്റീവ് നഴ്‌സ് മാര്‍ഗരറ്റ് അഞ്ചാലുംമൂട് ജനമൈത്രി പോലിസില്‍ അറിയിച്ചത്. തുടര്‍ന്ന് പോലീസ് ബീറ്റ് ഓഫിസര്‍ വീട്ടിലെത്തിയപ്പോള്‍ അടപ്പില്ലാത്ത അലമാരയുടെ തട്ടില്‍ അവശനിലയില്‍ വീട്ടമ്മയെ കണ്ടെത്തുകയായിരുന്നു. കണ്ണ് പഴുത്ത് പുറത്തേക്കു തള്ളിയ നിലയിലായിരുന്നു….

Read More

തെളിവെടുപ്പിനെത്തിയപ്പോൾ മുറിയറിയാതെ പെൺകുട്ടി പരിഭ്രമിച്ചു: ശ്രീനാഥിന്റെ മാതാവ് പറയുന്നു

  മലപ്പുറം: പതിനാറുകാരിയെ ഗര്‍ഭിണിയാക്കിയെന്ന കേസിൽ മകൻ ശ്രീനാഥ്‌ പിടിയിലായത് പോലീസിന്റെ തിരക്കഥയെന്ന് ആരോപണവുമായി മാതാപിതാക്കള്‍. തെന്നല സ്വദേശി ശ്രീനാഥിന്റെ മാതാപിതാക്കളാണ് കല്‍പ്പകഞ്ചേരി പൊലീസിനെതിരെ ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്. തെളിവെടുപ്പിനെത്തിയപ്പോള്‍ പെണ്‍കുട്ടി പെരുമാറിയത് പോലീസ് പറഞ്ഞു ചെയ്യിച്ചത് പോലെയാണെന്നും ചെയ്യാത്ത കുറ്റത്തിനാണ് മകന് പോക്സോ കേസിൽ പ്രതിയായി 36 ദിവസം ജയിലില്‍കഴിയേണ്ടി വന്നതെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി. ശ്രീനാഥിന്റെ അറസ്റ്റിന് ശേഷം കല്‍പ്പകഞ്ചേരി പോലീസ് തെളിവെടുപ്പിനായി പെണ്‍കുട്ടിയുമായി വീട്ടിലെത്തിയെന്നും വീടിന് മുന്നില്‍ പകച്ചു നിന്ന പെണ്‍കുട്ടിയെ പോലീസാണ് വീട്ടിനുള്ളിലേക്ക്…

Read More

എസ് എസ് എൽ സി പരീക്ഷ മാർച്ച് 31 മുതൽ, പ്ലസ് ടു പരീക്ഷ മാർച്ച് 30ന് ആരംഭിക്കും

2021-22 വർഷത്തെ എസ് എസ് എൽ സി പരീക്ഷ മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെ നടക്കും. പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 19 വരെയാണ്. മോഡൽ പരീക്ഷ മാർച്ച് 21 മുതൽ 25 വരെയാണ് ഹയർ സെക്കൻഡറി, വി എച്ച് എസ് ഇ പരീക്ഷ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെ നടക്കും. പ്രാക്ടിക്കൽ ഫെബ്രുവരി 21 മുതൽ മാർച്ച് 15 വരെ നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാ തീയതി അറിയിച്ചത്….

Read More

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മൂന്ന് ഘട്ടങ്ങളിലായി ഒക്ടോബർ-നവംബർ മാസത്തിൽ

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും തെരഞ്ഞെടുപ്പ്. ഒക്ടോബർ 28, നവംബർ 3, നവംബർ 7 എന്നിങ്ങനെ മൂന്ന് ദിവസമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ക്വാറന്റൈനിൽ കഴിയുന്നവർക്കും വോട്ട് രേഖപ്പെടുത്താൻ അവസാനമുണ്ടാകും. തെരഞ്ഞെടുപ്പിന്റെ അവസാന ദിവസമായിരിക്കും നിരീക്ഷണത്തിൽ കഴിയന്നവരുടെ പോളിംഗ്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് രാവിലെ 7 മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് പോളിംഗ് നടക്കുക. ഒരു മണിക്കൂർ സമയമാണ് അധികം അനുവദിച്ചിരിക്കുന്നത്. 243 അംഗ സഭയിൽ…

Read More

പുൽപ്പള്ളി: മരകാവ് ചിനിക്കുഴിയിൽ പരേതനായ ചാക്കോയുടെ മകൻ ഷിൻ്റോ എന്ന ജോസഫ് (34)

പുൽപ്പള്ളി: മരകാവ് ചിനിക്കുഴിയിൽ പരേതനായ ചാക്കോയുടെ മകൻ ഷിൻ്റോ എന്ന ജോസഫ് (34) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് മര കാവ് സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ. മാതാവ് റോസ. സഹോദരങ്ങൾ .നിഷ, സിനി

Read More

സർക്കാരിൻറെ ‘ചിരി’ പദ്ധതിയിലേക്ക് വിളിച്ച കുട്ടിക്ക് മറുപടി പറയാനാവാതെ വിഷമത്തിലായി കൗൺസലർമാർ

കോട്ടയം:”ഞങ്ങൾക്ക് അച്ഛനെയും അമ്മയെയും കിട്ടണം; തിരിച്ചുകൊണ്ടുവരാമോ സാറേ?”-മല്ലപ്പള്ളി പെരുമ്പെട്ടിയിൽനിന്ന് ഒരുവിദ്യാർഥിയുടെ ഫോൺ കോളാണ്. ലോക്ഡൗൺ കാലത്ത് കുട്ടികളുടെ മാനസികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കേരള പോലീസിന്റെ സഹകരണത്തോടെ സർക്കാർ ആരംഭിച്ച ‘ചിരി’ പദ്ധതിയിലേക്ക് വിളിച്ച് ഇങ്ങനെ ചോദിച്ചത് ഏഴാം ക്ലാസുകാരനായിരുന്നു. മറ്റ് രണ്ട് സഹോദരങ്ങളുമൊത്ത് അമ്മൂമ്മയുടെ തണലിലാണ് ഇൗ കുട്ടി താമസം. അച്ഛനും അമ്മയും വേർപിരിഞ്ഞു. അച്ഛൻ മറ്റൊരുസ്ത്രീക്കൊപ്പവും അമ്മ മറ്റൊരു പുരുഷനൊപ്പവും ജീവിക്കുന്നു. അച്ഛനെയും അമ്മയെയും വേണമെന്ന് മാത്രമാണ് അവന്റെ ആഗ്രഹം. ഒടുവിൽ അവൻ അമ്മൂമ്മയ്ക്ക് ഫോൺ കൈമാറി….

Read More

ബിനീഷ് കോടിയേരിക്ക് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലിരിക്കെ ഫോൺ സൗകര്യം ലഭിച്ചെന്ന് കണ്ടെത്തൽ

ബംഗളൂരു: ബിനീഷ് കോടിയേരിക്ക് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലിരിക്കെ ഫോൺ സൗകര്യം ലഭിച്ചെന്ന് കണ്ടെത്തൽ.ബം​ഗ​ളൂ​രു​വി​ലെ വി​ല്‍​സ​ന്‍ ഗാ​ര്‍​ഡ​ന്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വ​ച്ച് ബി​നീ​ഷ് ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച​താ​യി ഇ​ഡി പ​റ​യു​ന്നു.ഇത് സംബന്ധിച്ച രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിനെ തുടർന്ന് ബിനീഷിനെ വിത്സൺ ഗാർഡൻ സ്റ്റേഷനിൽ നിന്നും കബ്ബൺ പാർക്ക് പൊലീസ് സ്റേഷനിലേക്ക് മാറ്റി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസിൽ 11 ദിവസമായി ബിനീഷിനെ ഇഡി ചോദ്യം ചെയ്യുകയാണ്. ഈ സമയങ്ങളില്‍ വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനിലായിരുന്നു താമസിപ്പിച്ചിരുന്നത്. ഈ സമയത്ത് ഫോണ്‍ ഉപയോഗിച്ചതായാണ്…

Read More

മുംബൈ ബാർജ് അപകടത്തിൽ വയനാട് കൽപറ്റ സ്വദേശിയും മരിച്ചു

ടൗട്ടേ ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയും. വയനാട് പള്ളിക്കുന്ന് ഏച്ചോം സ്വദേശി ജോമിഷ് ജോസഫാണ്(35) മരിച്ചത്. ബോസ്റ്റഡ് കൺട്രോൾ ആൻഡ് ഇലക്ട്രിക്കൽസിലെ ജീവനക്കാരനായിരുന്നു. 37 പേരാണ് അപകടത്തിൽ മരിച്ചത്. ഇനി 38 പേരെ കൂടി കണ്ടെത്താനുണ്ട്. 186 പേരെ ഇതിനോടകം രക്ഷപ്പെടുത്തിയിരുന്നു.

Read More

കൂട്ടിലേക്ക് ചാടാനൊരുങ്ങിയ യുവാവ്; പ്രതീക്ഷയോടെ നോക്കി സിംഹം

ഹൈദരാബാദ്: സിംഹത്തിന്റെ കൂടിനു മുകളില്‍ ചാടാനൊരുങ്ങി നില്‍ക്കുന്ന യുവാവ്. അലറി വിളിക്കുന്ന സന്ദര്‍ശകര്‍. യുവാവ് ഇപ്പോള്‍ ചാടുമെന്ന് പ്രതീക്ഷിച്ച്‌ കൊതിയോടെ താഴെ കാത്തു നില്‍ക്കുന്ന സിംഹം. ഹൈദരാബാദ് നെഹ്രു സുവോളജിക്കല്‍ പാര്‍ക്കില്‍ ആഫ്രിക്കന്‍ സിംഹത്തിന്റെ കൂടിന് സമീപം നടന്ന സംഭവങ്ങളാണിത്. ഒടുവില്‍ അധികൃതരെത്തി യുവാവിനെ പിടികൂടുന്നതു വരെ ഈ കലാപരിപാടി തുടര്‍ന്നു. ആഫ്രിക്കന്‍ സിംഹത്തെ പാര്‍പ്പിച്ചിരുന്ന കിടങ്ങിന് മുകളിലേക്കാണ് യുവാവ് കയറിയത്. ഇത് കണ്ട് സിംഹം ഇയാളെ പിടിക്കാന്‍ ചാടുന്നതും കാണാം.പൊതുജനങ്ങള്‍ക്ക് പ്രവേശനത്തിന് വിലക്കുള്ള മേഖലയിലേക്ക് സായ്കുമാര്‍…

Read More

വിരാട് കോഹ്ലിയുടെ മകൾക്കെതിരെ ബലാത്സംഗ ഭീഷണി ഉയർത്തിയ പ്രതി പിടിയിൽ

  ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഒമ്പത് മാസം മാത്രം പ്രായമുള്ള മകൾക്ക് നേരെ ബലാത്സംഗ ഭീഷണി ഉയർത്തിയ കേസിലെ പ്രതി പിടിയിൽ. റാം നാഗേഷ് അലിബാതിനി എന്ന സോഫ്റ്റ് വെയർ എൻജിനീയറാണ് പിടിയിലായത്. ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെയും ന്യൂസിലാൻഡിനെതിരെയും ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെയാണ് കോഹ്ലിയുടെ മകൾക്ക് നേരെ പോലും ഭീഷണി ഉയർന്നത്.

Read More