Headlines

കെ എസ് അനിൽകുമാർ ശിപാർശ നൽകിയ സർവകലാശാല യൂണിയന്റെ പ്രവർത്തന ഫണ്ട് തടഞ്ഞ് VC; വിട്ടുവീഴ്ചയില്ലാതെ മോഹനൻ കുന്നുമ്മൽ

സസ്പെൻഷൻ വിവാദത്തിൽ വിട്ടുവീഴ്ചയില്ലാതെ കേരള സർവകലാശാല വി.സി ഡോ.മോഹനൻ കുന്നുമ്മൽ. രജിസ്ട്രാർ കെ എസ് അനിൽകുമാർ ശിപാർശ നൽകിയ സർവകലാശാല യൂണിയന്റെ പ്രവർത്തന ഫണ്ട് അപേക്ഷ വി.സി തടഞ്ഞു. താൽക്കാലിക രജിസ്ട്രാർ മിനി കാപ്പന്റെ ശിപാർശയോടെ വീണ്ടും അപേക്ഷ നൽകാൻ നിർദേശിച്ചു. യൂണിയന്റെ പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപ അടിയന്തരമായി അനുവദിക്കണമെന്ന അപേക്ഷയാണ് വിസി തിരിച്ചയച്ചത്.

ഭരണ പ്രതിസന്ധി തുടരുന്ന കേരള സർവകലാശാലയിൽ ഫണ്ട് അനുവദിച്ചില്ലെങ്കിൽ യൂണിയൻ പ്രവർത്തനങ്ങളും അവതാളത്തിലാകും. സിൻഡിക്കേറ്റ് യോഗം വേണമെന്ന ആവശ്യത്തോടും വി.സി മുഖം തിരിഞ്ഞ് നിൽക്കുകയാണ്. യോഗം സെപ്റ്റംബർ ആദ്യവാരത്തിൽ ചേരാനാണ് പുതിയ തീരുമാനം.