
‘രാഹുൽ മാങ്കൂട്ടത്തിൽ ഏകാധിപതിയെ പോലെ പെരുമാറുന്നു’, വിമർശനവുമായി ഇടുക്കി യൂത്ത് കോൺഗ്രസ് പ്രതിനിധികൾ
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനവുമായി ഇടുക്കിയിലെ യൂത്ത് കോൺഗ്രസ് പ്രതിനിധികൾ. സംസ്ഥാന അധ്യക്ഷൻ ഏകാധിപതിയെ പോലെ പെരുമാറുന്നു. അദ്ദേഹം സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല എന്നുമാണ് വിമര്‍ശനം. ജില്ലാ നേതൃസംഗമത്തിലാണ് പ്രതിനിധികള്‍ രാഹുലിനെ വിമര്‍ശിച്ചത്. വിമർശനം കടുത്തതോടെ രാഹുൽ വേദി വിട്ടു പിന്നീട് തിരികെയെത്തി. വയനാട് പുനരധിവാസത്തിലെ ഫണ്ട് പിരിവുകൾ ഉടൻ പൂർത്തിയാക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ നിർദേശം നൽകിയിരുന്നു. 15 നകം പൂർത്തിയാക്കാത്ത മണ്ഡലം കമ്മിറ്റിക്കെതിരെ നടപടിയുണ്ടാകുമെന്നും രാഹുൽ അറിയിച്ചിരുന്നു. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ…