Headlines

വയനാട്ടിൽ ജനഹിതത്തെ അട്ടിമറിക്കാൻ ഇടത് വലത് മുന്നണികൾ ബിജെപിക്കെതിരെ ക്രോസ് വോട്ട് ചെയ്തതായ് ബി.ജെ പി ജില്ലാ പ്രസിഡൻറ സജി ശങ്കർ ആരോപിച്ചു

വയനാട്ടിൽ ജനഹിതത്തെ അട്ടിമറിക്കാൻ ഇടത് വലത് മുന്നണികൾ ബിജെപിക്കെതിരെ ക്രോസ് വോട്ട് ചെയ്തതായ് ബി.ജെ പി ജില്ലാ പ്രസിഡൻ്റ്സജി ശങ്കർ ആരോപിച്ചു. 4 ൽ അധികം പഞ്ചായത്തുകളിൽ ഇങ്ങനെ വോട്ടു മറിച്ചിട്ടുണ്ട്. ബിജെ.പി . കഴിഞ്ഞ തവണത്തെ 13 സീറ്റുകൾ ബി ജെ.പി നില നിർത്തിയതായും സജി ശങ്കർ പറഞ്ഞു.

Read More

ഹാഥ്റസ് കേസ്: അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന് സുപ്രീംകോടതി

ഡൽഹി: ഉത്തർപ്രദേശിലെ ഹാഥ്റസിൽ ദളിത് യുവതി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ നടക്കുന്ന അന്വേഷണത്തിന് അലഹബാദ് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് എസ്.എ.ബോംബ്ഡെ അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് കേസിൽ ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണം വിലയിരുത്തുന്നതിനോടൊപ്പം ഹാഥ്റസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിൻ്റെ സുരക്ഷിതത്വവും ഹൈക്കോടതി ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. അന്വേഷണം പൂ‍ർത്തിയായ ശേഷം കേസിൻ്റെ വിചാരണ ഡൽഹിയിലേക്ക് മാറ്റുന്നത് ആലോചിക്കാമെന്നും കോടതി പറഞ്ഞു. കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം എന്ന ഹര്‍ജിക്കാരുടെ ആവശ്യത്തെ യുപി സര്‍ക്കാര്‍ കോടതിയിൽ പിന്തുണച്ചിരുന്നു….

Read More

റഷ്യയിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തി, അമേരിക്ക,ജപ്പാൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

റഷ്യയുടെ കാംചാക്ക തീരത്ത് വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തി. പെട്രോപാവ്‍ലോസ്കിൽ നിന്ന് 134 കിലോമീറ്റർ തെക്ക് കിഴക്കൻ ഭാഗത്താണ് പ്രഭവ കേന്ദ്രം. 74 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ്ജിഎസ് അറിയിച്ചു. അമേരിക്ക,ജപ്പാൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2011ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനമാണിതെന്നാണ് റിപ്പോർട്ട്. അലസ്ക ഉൾപ്പെടെയുള്ള മേഖലകളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ജപ്പാന്റെ തീരപ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ നീക്കം തുടങ്ങി. ജനങ്ങൾ…

Read More

‘ഇത് ഇങ്ങനെ പുറത്ത് ഒരു സംവാദമുണ്ടാക്കി തീര്‍ക്കേണ്ട വിഷയമല്ല’; പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തില്‍ ടി പി രാമകൃഷ്ണന്‍

  പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തില്‍ സിപിഐയുടെ പരസ്യ നിലപാടില്‍ നീരസം വ്യക്തമാക്കി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. പുറത്ത് സംസാരിച്ചു തീര്‍ക്കേണ്ട വിഷയമല്ലെന്നാണ് ടി പി രാമകൃഷ്ണന്റെ പ്രതികരണം. സിപിഐ നേതൃത്വവുമായി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന് ഉറപ്പിച്ചു പറയാനും ടി പി രാമകൃഷ്ണന്‍ തയ്യാറായില്ല.     ഇത് ഇങ്ങനെ പുറത്ത് ഒരു സംവാദമുണ്ടാക്കി തീര്‍ക്കേണ്ട വിഷയമല്ലെന്ന് അദ്ദേഹം എടുത്ത് പറഞ്ഞു. പരസ്പര കൂടിയാലോചനയോടെ ധാരണയില്‍ എത്തേണ്ടതാണ്. അതിനുള്ള ശ്രമമാണ് നടക്കുന്നത്. ഞാനും ബിനോയ് വിശ്വവും…

Read More

വയനാട് നെല്ലിയമ്പം ഇരട്ടക്കൊലപാതകം; സംഭവ സ്ഥലം അരിച്ചുപെറുക്കി പോലീസ്

വയനാട് നെല്ലിയമ്പം ഇരട്ടക്കൊലപാതകം. സംഭവ സ്ഥലം അരിച്ചുപെറുക്കി പോലീസ് രണ്ട് വർഷം മുമ്പും സമാനമായ രീതിയിൽ ആക്രമണം  അന്വേഷണത്തിൽ പ്രതികൾക്കായുള്ള തുമ്പാെന്നും പോലീസിന് ലഭിച്ചില്ല. കൊലപാതകം ആസൂത്രിതമാണെന്ന നിഗമനത്തിലാണ് വെള്ളിയാഴ്ച അന്വേഷണം നടത്തിയത്. ആക്രമണം ഉണ്ടായ സമയവും മോഷണത്തിന് സമാനമായ യാതൊന്നും കണ്ടെത്താന്‍ കഴിയാത്തതുമാണ് സംഭവത്തിന് പിന്നില്‍ ആസൂത്രിത കൊലപാതകമെന്ന നിഗമനത്തിലേക്ക് എത്തുന്നത്. കൊലപാതകം ആസൂത്രിതമാണെന്ന നിഗമനം നിലനില്‍ക്കുമ്പോള്‍ തന്നെ ആക്രമണത്തിന് പിന്നില്‍ കവര്‍ച്ചാ സംഘമാണോയെന്നും വിശദമായി പരിശോധിക്കുന്നുണ്ട്. നെല്ലിയമ്പം കാവടത്തെ റോഡരികിലാണ് കൊലപാതകം നടന്ന പത്മാലയമെന്ന…

Read More

മോദി 2.0; 6 ഡോക്ടർമാരും 13 അഭിഭാഷകരും: മോദി മന്ത്രിസഭയുടെ സവിശേഷതകൾ

  ന്യൂഡൽഹി: രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ പുനഃസംഘടനയിൽ സവിശേഷതകളേറെ. യുവത്വത്തിനും, സ്ത്രീകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്ന പുനഃസംഘടനയില്‍ പുതുമുഖങ്ങളുമുണ്ട്. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിസഭ എന്ന ഖ്യാതിയും 77 അംഗ മോദി മന്ത്രിസഭയ്ക്കുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ, സർബാനന്ദ സോനാവാൾ, മീനാക്ഷി ലേഖി എന്നിവർക്കൊപ്പം മലയാളിയായ രാജ്യസഭ അംഗം രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രി ആകും. നിലവിലെ മന്ത്രിസഭയിൽ നിന്നും 12 മന്ത്രിമാരെ പുറത്താക്കി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ ഉത്തര്‍പ്രദേശിന് ഏഴ് മന്ത്രിസ്ഥാനമാണ് നൽകിയിരിക്കുന്നത്. പ്രതീക്ഷിച്ചതിനെക്കാളും…

Read More

സിപിഐഎം മെഗാ തിരുവാതിര തൃശൂരിലും

  സിപിഐഎം ജില്ല സമ്മേളനത്തിന് മുന്നോടിയായി തൃശൂരിലും മെഗാ തിരുവാതിര. തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റിയാണ് തിരുവാതിര സംഘടിപ്പിച്ചത്. തിരുവാതിരയിൽ 80 പേർ പങ്കെടുത്തു. 21, 22, 23 തിയതികളിലാണ് സിപിഐഎം ജില്ലാ സമ്മേളനം നടക്കുന്നത്. തിരുവനന്തപുരത്ത് സിപിഐഎം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന തിരുവാതിര വിവാദമായത് ദിവസങ്ങൾ മുൻപാണ്. ഇതിന് പിന്നാലെയാണ് വീണ്ടും സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി തൃശൂരിലും മെഗാ തിരുവാതിര സംഘടിപ്പിച്ചത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ 80 പേരെ പങ്കെടുപ്പിച്ചുകൊണ്ട് വീണ്ടും തിരുവാതിര സംഘടിപ്പിക്കുന്നത്…

Read More

മുടിക്കും ചർമ്മത്തിനും നെയ്യ് എങ്ങനെ ഉപയോഗിക്കാം

  നെയ് ഇഷ്ടപ്പെടുന്ന ആൾ ആണോ? സൗന്ദര്യ സംരക്ഷണ കാര്യങ്ങളിൽ നെയ് ഒരു അവിഭാജ്യ ഘടകം ആണെന്ന് നിങ്ങൾക്കറിയാമോ? മുഖത്തിന് നെയ്യ് ഉപയോഗിക്കുന്നത് ഇന്ത്യയിൽ പണ്ടുമുതലേയുള്ള ഒരു സമ്പ്രദായമാണ്. സൂപ്പർ ഹെൽത്തി ഫാറ്റി ആസിഡുകളായ ഒമേഗ 3,6, 9 എന്നിവയാൽ സമ്പന്നമാണ്. അവ ചർമ്മത്തെ മൃദുലമാക്കുകയും ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുകയും ചെയ്യുന്നു. നെയ്യിൽ വൈറ്റമിൻ എ, ഡി, ഇ, കെ എന്നിവയും അടങ്ങിയിട്ടുണ്ട്, അവ ചർമ്മത്തിന് ഒന്നിലധികം പോഷക ഗുണങ്ങൾ നൽകുന്നു. വിറ്റാമിൻ ഇ പ്രത്യേകിച്ച് ചർമ്മത്തിൽ കൊളാജൻ…

Read More

ആലപ്പുഴയിലെ ഇരട്ട കൊലപാതകം: സംസ്ഥാനത്തോട് കേന്ദ്രം റിപ്പോർട്ട് തേടും

ആലപ്പുഴ കൊലപാതകങ്ങളില്‍ സംസ്ഥാനത്തോട് കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടും. പ്രാഥമിക റിപ്പോര്‍ട്ട് ഗവര്‍ണ്ണറോട് അടിയന്തരമായി ആവശ്യപ്പെടുമെന്നാണ് വിവരം. കേരളത്തില്‍ ഗുരുതര ക്രമസമാധാന പ്രശ്‌നമുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തല്‍. പിണറായി സര്‍ക്കാരിന് കീഴില്‍ കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ ആരോപിച്ചു. ഒന്നരമാസത്തിനിടെ മൂന്ന് കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. പാലക്കാട് സംഭവത്തിനുശേഷം ജാഗ്രതാ നിര്‍ദേശമുണ്ടായെങ്കിലും മുന്‍ കരുതല്‍ സ്വീകരിച്ചില്ല. അക്രമങ്ങള്‍ തടയുന്നതില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. ഇതിനു പിന്നാലെയാണ്…

Read More

ജോ ബൈഡനും മറ്റ് 12 പേര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി റഷ്യ

  അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും മറ്റ് 12 പേര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി റഷ്യ. രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്നും തടയുന്ന സ്റ്റോപ്പ് ലിസ്റ്റില്‍ ഇവരെ ഉള്‍പ്പെടുത്തിയതായി റഷ്യ അറിയിച്ചു. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍, സിഐഎ മേധാവി വില്യം ബേണ്‍സ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍, മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ഉള്‍പ്പടെ 13 പേര്‍ക്കാണ് വിലക്ക്.

Read More