സ്വർണക്കടത്ത്: ഫൈസൽ ഫരീദിനെ ദുബൈയിൽ അറസ്റ്റ് ചെയ്തതായി എൻഐഎ

സ്വർണക്കടത്ത് കേസിലെ പ്രതികളായ ഫൈസൽ ഫരീദിനെയും റബിൻസണെയും ദുബൈയിൽ അറസ്റ്റ് ചെയ്തതായി എൻഐഎ. യുഎഇ ഭരണകൂടമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആറ് പ്രതികൾക്കെതിരെ ഇന്റർ പോൾ വഴി ബ്ലൂ കോർണർ നോട്ടീസ് നൽകിയെന്നും എൻ ഐ എ അറിയിച്ചു   കേസിലെ മൂന്നാം പ്രതിയാണ് ഫൈസൽ ഫരീദ്. കൊടുങ്ങല്ലൂർ മൂന്നുപിടീക സ്വദേശിയാണ് ഇയാൾ. ഫൈസൽ ഫരീദ് നേരത്തെയും ദുബൈയിൽ അറസ്റ്റിലായെന്ന് റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും എൻഐഎ സ്ഥിരീകരിച്ചിരുന്നില്ല.

Read More

സിപിഎം സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും; മഞ്ചേശ്വരത്ത് തർക്കം പരിഹരിക്കാൻ രാവിലെ യോഗം

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്കാണ് സ്ഥാനാർഥി പട്ടിക. 85 മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. പൊന്നാനിയിലും മഞ്ചേശ്വരത്തും അണികളിൽ പ്രതിഷേധം നിൽക്കുന്ന സാഹചര്യത്തിൽ സ്ഥാനാർഥികളിൽ മാറ്റമുണ്ടാകുമോയെന്നും ഇന്നറിയാം മഞ്ചേശ്വരത്ത് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ ആർ ജയാനന്ദയുടെ പേരാണ് സംസ്ഥാന നേതൃത്വം നിർദേശിച്ചത്. എന്നാൽ മണ്ഡലം കമ്മിറ്റി ജയാനന്ദയുടെ പേര് തള്ളിയിരുന്നു. തർക്കം പരിഹരിക്കാൻ ഇന്ന് രാവിലെ 10 മണിക്ക് മണ്ഡലം കമ്മിറ്റി വിളിച്ചിട്ടുണ്ട്. പൊന്നാനിയിൽ പി നന്ദകുമാർ തന്നെ…

Read More

കാണാതായ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ നിലയിൽ

  മധ്യപ്രദേശിലെ ഹോഷാംഗാബാദ് ജില്ലയിൽ കാണാതായ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സൊഹാഗ്പൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന അഞ്ചുവയസ്സുകാരിയുടെ മൃതദേഹമാണ് സ്വന്തം വീടിന്റെ ടെറസിൽ നിന്ന് കണ്ടെത്തിയത്. കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായതായും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്. ബന്ധുക്കൾ വീടിന് സമീപത്തും ഗ്രാമത്തിലും തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനിടെയാണ് വീടിന്റെ…

Read More

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വാദം വീണ്ടുമുന്നയിച്ച് പ്രധാനമന്ത്രി; ഗൗരവമായ ചർച്ച നടക്കണം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വാദം വീണ്ടുമുയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ സമയത്തും രാജ്യത്ത് എവിടെയെങ്കിലും തെരഞ്ഞെടുപ്പ് നടക്കുക എന്നതിൽ നിന്ന് മാറി ഒരു തെരഞ്ഞെടുപ്പ് എന്ന രീതിയിലേക്ക് എത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു ഇക്കാര്യത്തിൽ ഗൗരവമായ ചർച്ചകൾ നടക്കണം. നിലവിൽ രാജ്യത്ത് എല്ലാ മാസവും ഏതെങ്കിലും സ്ഥലത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന രീതിയാണുള്ളത്. അതിൽ മാറ്റം അനിവാര്യമാണ്. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ഒറ്റ വോട്ടർ പട്ടിക മതിയെന്നും പ്രിസൈഡിംഗ് ഓഫീസർമാരുടെ ദേശീയ സമ്മേളനത്തിൽ മോദി ആവശ്യപ്പെട്ടു  …

Read More

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; എറണാകുളത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടുമൊരു കൊവിഡ് മരണം. എറണാകുളത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇടുക്കി രാജാക്കാട് സ്വദേശി വത്സമ്മ ജോയി ഇന്ന് രാവിലെയാണ് മരിച്ചത്. മരിച്ചതിന് ശേഷം നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 59 വയസ്സായിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയാണ് ഇവരെ ആലുവയിലെ ആശുപത്രിയില്‍ എത്തിച്ചത്. നിരവധി കാലങ്ങളായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. ഇവര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലായിരുന്നു. ഇവരുടെ രോഗത്തിന്റെ ഉറവിടവും കണ്ടെത്താനായിട്ടില്ല

Read More

ഒൻപതാം ക്ലാസ് വരെ ഇത്തവണ വാർഷിക പരീക്ഷയില്ല

തിരുവനന്തപുരം:ഒൻപതാം ക്ലാസ് വരെയുള്ള സ്‌കൂൾ വാർഷിക പരീക്ഷ ഒഴിവാക്കി. നിരന്തര മൂല്യനിർണയത്തിന്റെയും വർക്ക് ഷീറ്റുകളുടേയും അടിസ്ഥാനത്തിലാകും ക്ലാസ് കയറ്റം. എട്ടാം ക്ലാസുവരെയുള്ള ഓൾ പാസ് ഇത്തവണ ഒൻപതിലേക്ക് കൂടി വ്യാപിപ്പിക്കും. കൊവിഡ് പശ്ചാത്തലത്തിലാണ് ഒൻപതാം ക്ലാസ് വരെയുള്ള സ്‌കൂൾ വാർഷിക പരീക്ഷകൾ ഒഴിവാക്കുന്നത്. കുട്ടികൾ ഒരുമിച്ച് സ്‌കൂളുകളിലെത്തുന്നത് കൊവിഡ് വ്യാപനത്തിന് കാരണമായേക്കാം. കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് 30 ലക്ഷത്തോളം കുട്ടികൾക്ക് ഒരേ സമയം പരീക്ഷ നടത്തുന്നത് അപ്രായോഗികവുമാണ്. അതിനാൽ നിരന്തര മൂല്യനിർണയം ഉൾപ്പെടെയുള്ളവയുടെ അടിസ്ഥാനത്തിൽ ക്ലാസ് കയറ്റം…

Read More

വയനാട്ടിൽ ആനയെ ഓടിക്കുന്നതിനിടെ ഗുണ്ട് പൊട്ടിത്തെറിച്ച് വനം വകുപ്പിലെ താൽകാലിക തൊഴിലാളിക്ക് പരിക്കേറ്റു

ആനയെ ഓടിക്കുന്നതിനിടെ ഗുണ്ട് പൊട്ടിത്തെറിച്ച് വനം വകുപ്പിലെ താൽകാലിക തൊഴിലാളിക്ക് പരിക്കേറ്റു. വടുവൻചാൽ ചെല്ലങ്കോട് മാളുവിൻ്റെ മകൻ അനീഷി (35) നാണ് പരിക്കേറ്റത്. അനീഷിൻ്റെ അഞ്ച് കൈ വിരലുകൾ അറ്റു.അടിയന്തര ശസ്ത്രക്രിയക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.      

Read More

യുഎഇയിൽ വാരാന്ത്യ അവധി ഇനി ശനി, ഞായർ ദിവസങ്ങളിൽ; വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും അവധി

  യുഎഇയിൽ സർക്കാർ ജീവനക്കാരുടെ വാരാന്ത്യ അവധി ദിനങ്ങളിൽ മാറ്റം. ഇനിമുതൽ ശനി, ഞായർ ദിവസങ്ങളിലും വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും അവധിയായിരിക്കും. വെള്ളിയാഴ്ച ഉച്ച വരെ പ്രവൃത്തി ദിനമായിരിക്കും. വെള്ളി രാവിലെ ഏഴര മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഏഴര മുതൽ വൈകുന്നേരം മൂന്നര വരെ ഓഫീസുകൾ പ്രവർത്തിക്കും. ആഴ്ചയിൽ നാലര ദിവസമായിരിക്കും പ്രവൃത്തിദിനങ്ങൾ. ജനുവരി ഒന്ന് മുതൽ മാറ്റം പ്രാബല്യത്തിൽ വരും നേരത്തെ വെള്ളി,…

Read More

Pencil Drawing Photo Maker Application

Pencil Photo Sketch is a pro photo editor app to make you an artist by editing and creating pencil sketches from photos. Pencil Photo Sketch is a pro colour editing app to turn your photos into beautiful hand-drawn pencil sketches or colour pencil sketches. Pick from your gallery or capture from your camera to generate…

Read More

പ്രധാനമന്ത്രിയുടെ റോഡ് ഷോ; വിമർശിച്ച് വി ശിവൻകുട്ടിയും കെ മുരളീധരനും; ആത്മവിശ്വാസത്തിൽ രാജീവ് ചന്ദ്രശേഖർ

ബിജെപി എ ക്ലാസ് മണ്ഡലങ്ങളായി കണക്കാക്കുന്ന രണ്ടിടങ്ങളാണ് നേമവും വട്ടിയൂർകാവും. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തുമ്പോൾ എല്ലാ കണ്ണുകളും ഈ മണ്ഡലങ്ങളിലേക്കാണ്. എന്നാൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ കൊണ്ട് വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപിയ്ക്ക് കഴിയില്ലെന്ന് നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി പറയുന്നു. ഇതുവരെ പ്രഖ്യാപിച്ചതൊന്നും നടപ്പാക്കാത്ത പ്രധാനമന്ത്രി കേരളത്തിലെത്തിയിട്ട് ഒരു കാര്യവുമില്ലെന്ന് വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനും പ്രതികരിച്ചു.‌നരേന്ദ്രമോദി വന്നതുകൊണ്ടും എൻഡിഎക്ക് കേരളത്തിൽ ഗുണം ഉണ്ടാകില്ല. ‌തിരഞ്ഞെടുപ്പിൽ പ്രധാന മത്സരം എൽഡിഎഫും യുഡിഎഫും…

Read More