ജോസഫൈന്റെ പരാമർശം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചർച്ച ചെയ്യും; വഴി തടയൽ സമരവുമായി കോൺഗ്രസും
പരാതി പറയാൻ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്റെ നടപടി ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും. ജോസഫൈനെതിരെ നടപടി സ്വീകരിക്കണമോയെന്ന കാര്യവും യോഗം ചർച്ച ചെയ്യും. വിഷയത്തിൽ ജോസഫൈൻ ഖേദപ്രകടനം നടത്തിയെങ്കിലും ഇവർക്കെതിരെ സംസ്ഥാനത്ത് തന്നെ പ്രതിഷേധം ശക്തമാകുകയാണ് സിപിഎം നേതാക്കളാരും തന്നെ ജോസഫൈനെ ന്യായീകരിച്ച് രംഗത്തുവന്നിട്ടില്ല. പാർട്ടി അണികളിൽ നിന്ന് പോലും വനിതാ കമ്മീഷൻ അധ്യക്ഷക്കെതിരെ വിമർശനം ഉയരുകയാണ്. കാലാവധി തീരാൻ…