കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് തിരിച്ചടി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. എൽഡിഎഫ് വിമത അംഗ കലാ രാജു യുഡിഎഫിന് വോട്ട് ചെയ്തു. 12നെതിരെ 13 വോട്ടുകൾക്ക് ആണ് അവിശ്വാസ പ്രമേയം പാസായത്. ചെയർപേഴ്സൺ വിജയ് ശിവനും വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസിനും എതിരെയാണ് അവിശ്വാസ പ്രമേയം. പാർട്ടിയോട് ഇടഞ്ഞ സിപിഐഎം കൗൺസിലർ കലാ രാജുവിനും സ്വതന്ത്ര കൗൺസിലർ സുനിലിനും പൊലീസ് സുരക്ഷയൊരുക്കിയിരുന്നു.
ഉച്ചയ്ക്ക് ശേഷം വൈസ് ചെയർമാനെതിരായ പ്രമേയം നടക്കും. കഴിഞ്ഞ ജനുവരിയിൽ നടന്ന അവിശ്വാസ പ്രമേയത്തിൽ നാടകീയമായ രംഗങ്ങൾ ആയിരുന്നു നഗരസഭയിൽ അരങ്ങേറിയത്.എൽഡിഎഫ് കൗൺസിലറായ കലാ രാജു അവിശ്വാസ പ്രമേയത്തെ അനുകൂലിക്കാൻ എത്തിയതോടെ എൽഡിഎഫ് പ്രവർത്തകർ തന്നെ കലാരാജുവിനെ തട്ടിക്കൊണ്ടുപോയത്. രാഷ്ട്രീയ വിവാദങ്ങൾക്കും ചർച്ചകൾക്കും ഇട വെച്ചിരുന്നു. ഇത്തവണ പൊലീസ് സുരക്ഷയോടു കൂടിയാണ് കലാരാജു അവിശ്വാസ പ്രമേയത്തിന് മുൻസിപ്പാലിറ്റിയിൽ എത്തിയത്.