നടപടി പുനഃപരിശോധിക്കണം; സിപിഎമ്മിന് അപ്പീൽ നൽകി എസ് രാജേന്ദ്രൻ

തനിക്കെതിരെ പാർട്ടിയെടുത്ത അച്ചടക്ക നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എസ് രാജേന്ദ്രൻ അപ്പീൽ നൽകി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരിൽ കണ്ടാണ് അപ്പീൽ നൽകിയത്. തനിക്കെതിരെയുള്ള അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ തെറ്റാണെന്ന് കാണിച്ചാണ് അപ്പീൽ. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയെന്ന് കണ്ടതിനെ തുടർന്നാണ് എസ് രാജേന്ദ്രനെ സിപിഎമ്മിൽ നിന്ന് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തത്. കൂടാതെ ദേവികുളത്തെ പാർട്ടി സ്ഥാനാർഥി എസ് രാജയെ ജാതീയമായി ഭിന്നിപ്പുണ്ടാക്കി തോൽപ്പിക്കാൻ ശ്രമിച്ചെന്നും കണ്ടെത്തലുണ്ട്. മുഖ്യമന്ത്രി പെട്ടിമുടിയിൽ വന്നപ്പോൾ മനപ്പൂർവം വിട്ടുനിന്നു…

Read More

വയനാട് ജില്ലയിൽ 812 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 812 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 219 പേര്‍ രോഗമുക്തി നേടി. 802 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 34874 ആയി. 29250 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4681 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 4253 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* ബത്തേരി 82, മേപ്പാടി 66, തവിഞ്ഞാല്‍…

Read More

ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌ക കൊല്ലപ്പെട്ടു

ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌ക കൊല്ലപ്പെട്ടു. ഗൂഡല്ലൂരിനരികെ കോക്കാല്‍ ഗ്രാമത്തിലെ കമലാക്ഷിയാണ് മരിച്ചത്.രാവിലെ തുണിയലക്കാന്‍ തോട്ടില്‍ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.  

Read More

‘സമാധാന നൊബേലിന് വേണ്ടിയല്ല ഇത് എന്റെ ദൗത്യമായിരുന്നു’ ; ഇസ്രയേൽ പാർലമെന്റിലെ സന്ദർശക പുസ്കത്തിൽ കുറിച്ച് ട്രംപ്

സമാധാനത്തിലേക്കുള്ള ആദ്യഘട്ടമായി ഗസയിൽ തടവിലാക്കിയ ഇരുപത് ഇസ്രയേലി ബന്ദികളെ കൈമാറി ഹമാസ്. രണ്ടായിരത്തോളം വരുന്ന പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു തുടങ്ങി. അതിനിടെ സമാധാന നൊബേലിന് വേണ്ടിയല്ല ഇത് തന്റെ ദൗത്യമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രയേൽ പാർലമെന്റിലെ സന്ദർശക പുസ്കത്തിൽ എഴുതി. ഇസ്രയേൽ പാർലമെന്റായ നെസറ്റിനെ ട്രംപ് അഭിസംബോധന ചെയ്‌തു. അസാധാരണമായ ധൈര്യവും ദേശസ്നേഹവുമുള്ള പ്രധാനമന്ത്രിയാണ് നെതന്യാഹു എന്ന് ട്രംപ് വ്യക്തമാക്കി. എന്നാൽ വരും ദിവസങ്ങൾ സമാധാനത്തിന്റേതാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു….

Read More

സേവാഗും യുവരാജും ഇന്നിറങ്ങുന്നു; ഇന്ത്യാ മഹാരാജാസ്-ഏഷ്യാ ലയൺസ് മത്സരം രാത്രി എട്ടിന്

  ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളെ അണിനിരത്തിയുള്ള ലെജൻഡ്‌സ് ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കം. ഒമാനിൽ നടക്കുന്ന ടൂർണമെന്റിൽ മൂന്ന് ടീമുകളാണ് മത്സരിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ മഹാരാജാസും ഏഷ്യ ലയൺസും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക് മത്സരം ആരംഭിക്കും. സോൺ ടെൻ, സോണി ടെൻ 1 ചാനലുകൾ വഴിയും സോണി ലിവ് ആപ്ലിക്കേഷൻ വഴിയും മത്സരം കാണാം വീരേന്ദർ സേവാഗാണ് ഇന്ത്യ മഹാരാജാസിന്റെ നായകൻ. പാക്കിസ്ഥാൻ, ശ്രീലങ്ക ടീമുകളിലെ വിഖ്യാത താരങ്ങളാണ്…

Read More

വിവാഹ പ്രായം ഉയർത്തുന്നതിൽ ചിലർക്ക് എതിർപ്പ്; അവരെ സ്ത്രീകൾക്ക് മനസ്സിലാകും: പ്രധാനമന്ത്രി

  സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്നതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടന്ന സർക്കാർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാ ക്ഷേമത്തിനായി തന്റെ സർക്കാർ നൽകുന്ന സംഭാവനകളെ കുറിച്ച് യോഗത്തിൽ അദ്ദേഹം വാചാലനായി. ഏകദേശം രണ്ട് ലക്ഷത്തിലധികം വനിതകൾ പങ്കെടുത്ത പരിപാടിയിലാണ് പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ മുൻപ് സ്ത്രീകളുടെ വിവാഹ പ്രായം 18 വയസ്സായിരുന്നു. എന്നാൽ പെൺകുട്ടികൾക്ക് പഠനത്തിന് കൂടുതൽ സമയം ആവശ്യമുണ്ട്. അതിനാലാണ് ഞങ്ങൾ വിവാഹ പ്രായം 21 ആക്കി ഉയർത്തുന്നത്. വിവാഹ പ്രായം…

Read More

ഗുരുവായൂരില്‍ വ്യാപാരി ജീവനൊടുക്കിയ സംഭവം; പലിശ ഇടപാടുകാരുടെ വീട്ടില്‍ പരിശോധന നടത്തി പൊലീസ്

ഗുരുവായൂരില്‍ ഭീഷണിയെ തുടര്‍ന്ന് വ്യാപാരി ജീവനൊടുക്കിയ സംഭവത്തിലെ പലിശ ഇടപാടുകാരുടെ വീട്ടില്‍ പരിശോധന നടത്തി പൊലീസ്. കണ്ടാണശ്ശേരി സ്വദേശി ദിവേക് ദാസിന്റെ വീട്ടില്‍ നിന്നും മറ്റു വ്യക്തികളുടെ ആര്‍സി ബുക്കുകളും സാമ്പത്തിക രേഖകളും പിടിച്ചെടുത്തു. ജീവനൊടുക്കാന്‍ പ്രേരിപ്പിച്ച കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് പൊലീസ് നടപടി. കര്‍ണ്ണംകോട് സ്വദേശി എം എ മുസ്തഫയുടെ മരണത്തിന് പിന്നാലെ അമിത പലിശ വാങ്ങിയ നെന്മിണി സ്വദേശി പ്രഹ്‌ളേഷും ദിവേക് ദാസും ഒളിവിലാണ്. പ്രഹ്‌ളേഷന്റെ വീട്ടില്‍ പൊലീസ് അന്വേഷണത്തിന് എത്തിയെങ്കിലും വീട്…

Read More

ദേശീയപാത നിർമ്മാണത്തിനിടെ റോഡ് ഇടിഞ്ഞ സംഭവം; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

കൊല്ലം കൊട്ടിയം മൈലക്കാട് ദേശീയപാത നിർമ്മാണത്തിനിടെ റോഡ് ഇടിഞ്ഞതോടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആലപ്പുഴ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ടൈറ്റാനിയം ജംഗഷനിൽ നിന്ന് ഭരണിക്കാവ്-കുണ്ടറ- കൊട്ടാരക്കര വഴി തിരുവനന്തപുരത്തേക്ക് പോകണം. ചിന്നക്കട ഭാഗത്ത് നിന്ന് വരുന്ന വാഹങ്ങൾ-കൊട്ടാരക്കര വഴിയും കൊട്ടിയത്ത് നിന്ന് വരുന്ന വാഹനങ്ങൾ കണ്ണനെല്ലൂർ, ആയൂർ വഴി തിരുവനന്തപുരത്തേക്ക് പോകണം. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് വരുന്ന വാഹനങ്ങൾക്ക് ഡിവിയേഷൻ ഇല്ല. ഇന്ന് വൈകുന്നേരമാണ് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്നത്. സംരക്ഷണ ഭിത്തി സർവ്വീസ് റോഡിലേക്ക്…

Read More

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി ജെയുടെ ആത്മഹത്യ; സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘം

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സിജെയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിശദ അന്വേഷണം.സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘം. കസ്റ്റഡിയിലെടുത്ത 2 മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധന ഫലം ഉടൻ ലഭിക്കും. നിർണായക വിവരങ്ങൾ ഫോണിൽ നിന്ന് ലഭിക്കുമെന്നാണ് സൂചന. ഡോ. റോയ് വലിയസമ്മർദ്ദത്തിലൂടെയാണ് കടന്നുപോയതെന്ന് അന്വേഷണ സംഘം സ്ഥിരീകരിക്കുന്നു. അങ്ങിനെയാണ് അദ്ദേഹം ആത്മഹത്യ എന്ന മാർഗം തിരഞ്ഞെടുത്തതെന്നും നടന്നത് ആത്മഹത്യ ആണെന്നുമാണ് പ്രത്യേക അന്വേഷണ സംഘവും സ്ഥിരീകരിക്കുന്ന്. എന്തിന് അത് ചെയ്തു എന്ന ചോദ്യത്തിനുള്ള…

Read More

കരിങ്കടലിൽ റഷ്യൻ എണ്ണക്കപ്പലുകൾക്കു നേരെ യുക്രെയ്ന്റെ ഡ്രോണാക്രമണം

കരിങ്കടലിൽ രണ്ട് റഷ്യൻ എണ്ണക്കപ്പലുകൾക്കു നേരെ യുക്രെയ്ന്റെ ഡ്രോണാക്രമണം. കപ്പലുകൾക്ക് തീപിടിച്ചുവെന്ന് തുർക്കി അറിയിച്ചു. നാവികസേനയും സുരക്ഷാ ഏജൻസിയായ SBU-ഉം സംയുക്തമായി നടത്തിയ ആക്രമണമാണെന്ന് യുക്രെയ്ൻ സ്ഥിരീകരിച്ചു. വിരാട്, കൊറോസ് എന്നീ എണ്ണക്കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. യുക്രെയ്ൻ സമാധാനപാക്കേജിൽ ഇന്ന് അമേരിക്കയിലെ മയാമിയിൽ യുക്രെയ്ൻ പ്രതിനിധികളും അമേരിക്കൻ പ്രതിനിധികളും ചർച്ച നടക്കാനിരിക്കെയാണ് യുക്രെയ്ൻ ആക്രമണം നടത്തിയിരിക്കുന്നത്. കരിങ്കടലിൽ റഷ്യൻ എണ്ണ കൊണ്ടുപോകുന്ന കപ്പലുകൾ പാശ്ചാത്യ ഉപരോധങ്ങൾക്ക് മാത്രമല്ല, നേരിട്ടുള്ള ആക്രമണ സാധ്യതയും നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് കൂടിയാണ് ഡ്രോൺ ആക്രമണത്തിലൂടെ…

Read More