തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര​ന് ക്രൂ​ര മ​ർ​ദ​നം

  തിരുവനന്തപുരം: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര​നെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍ മ​ര്‍​ദി​ച്ചു. കി​ഴി​വി​ലം സ്വ​ദേ​ശി അ​രു​ൺ ദേ​വി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ് മ​ര്‍​ദ​ന​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11 ന് ​ആ​യി​രു​ന്നു സം​ഭ​വം. മെ‍‌​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പ​ഴ​യ മോ​ർ​ച്ച​റി​ക്ക് സ​മീ​പ​ത്തെ ഗെ​യ്റ്റി​ലൂ​ടെ ആ​ശു​പ​ത്രി​യി​ലേ​ക്ക് ക​യ​റാ​ൻ ശ്ര​മി​ച്ച​താ​ണ് പ്ര​കോ​പ​ന​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. അ​രു​ൺ ക​യ​റാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ ത​ട​ഞ്ഞു. പി​ന്നാ​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും അ​രു​ണും ത​മ്മി​ൽ വാ​ക്ക് ത​ർ​ക്ക​മു​ണ്ടാ​യി. ത​ർ​ക്കം ഉ​ന്തും ത​ള്ളു​മാ​യി ക​ലാ​ശി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു….

Read More

ട്രാക്ക് നിയമ ലംഘനത്തിന് പിഴ; മക്കയടക്കം അഞ്ച് നഗരങ്ങളില്‍ കൂടി

റിയാദ്:സൗദിയിൽ റോഡുകളിലെ ട്രാക്ക് പരിധികള്‍ പാലിക്കാത്തതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് ക്യാമറയിൽ കണ്ടെത്തി രജിസ്റ്റര്‍ ചെയ്ത് പിഴ ചുമത്തുന്ന സംവിധാനം സൗദിയിലെ അഞ്ചു നഗരങ്ങളില്‍ കൂടി നടപ്പാക്കി തുടങ്ങുമെന്ന് സൗദിട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. മക്ക, മദീന, അസീര്‍, ഉത്തര അതിര്‍ത്തി പ്രവിശ്യ,ഖുറയ്യാത്ത് എന്നിവിടങ്ങളിലാണ് പുതുതായി ക്യാമറ സംവിധാനം നടപ്പിലാക്കുന്നത്.ട്രാഫിക് ഡയറക്ടറേറ്റ് ഇന്നലെ അറിയിച്ചതു പ്രകാരം ഇവിടങ്ങളില്‍ ഈ സംവിധാനം നിലവില്‍ വരാന്‍ ഇനി അഞ്ചു ദിവസം കൂടിയാണ് ശേഷിക്കുന്നത്.ആദ്യഘട്ടത്തിൽ റിയാദ്ദ്,ദമാം, ജിദ്ദ എന്നിവിടങ്ങളിലും രണ്ടാംഘട്ടത്തിൽ ജിസാന്‍,…

Read More

വിദ്യാലയത്തിന് അനാസ്ഥയുണ്ടായി’; വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകരെ വിമർശിച്ച് മന്ത്രി വി.ശിവൻകുട്ടി

കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിൽ, സ്കൂളിലെ അധ്യാപകരെ വിമർശിച്ച് വീണ്ടും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാലയത്തിന് അനാസ്ഥയുണ്ടായി. അന്തിമ റിപ്പോർട്ട് കിട്ടിയാൽ വിദ്യാഭ്യാസ വകുപ്പ് ചെയ്യേണ്ടത് ചെയ്യുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഇതിനിടെ ഷോക്കേറ്റ് മരിച്ച വിദ്യാർഥിയെ കുറ്റപ്പെടുത്തിയ മന്ത്രി ജെ ചിഞ്ചുറാണിക്ക് മന്ത്രി മറുപടി നൽകി. കുട്ടികൾ ആകുമ്പോൾ കളിക്കും. കുട്ടികൾ കയറാൻ പാടില്ലെന്ന് പറയാനാകില്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അധ്യാപകർക്ക് എന്താണ് ജോലി? ആരുടെ ആവശ്യങ്ങൾ…

Read More

കടൽ അതി പ്രക്ഷുബ്ധമാകാൻ സാധ്യത; കേരളാ തീരത്ത് നിന്ന് കടലിൽ പോകുന്നതിന് നിരോധനം ഏർപ്പെടുത്തി

ഡിസംബർ 1 മുതൽ കടൽ അതിപ്രക്ഷുബ്ധമാകുവാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് നവംബർ 30 അർദ്ധരാത്രിയോടെ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. നിലവിൽ മത്സ്യബന്ധനത്തിന് പോയിട്ടുള്ളവർ നവംബർ 30 അർദ്ധരാത്രിയോടെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തേണ്ടതാണ്.* *ഇന്ന് (29/11/2020) കടലിൽ പോകുന്നവർ നാളെ (30/11/2020) അർദ്ധരാത്രിയോടെ തീരത്ത് നിർബന്ധമായും തിരിച്ചെത്തേണ്ടതാണ്. ന്യൂനമർദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുള്ളതിനാൽ ഈ മുന്നറിയിപ്പുകൾ കർശനമായി പാലിക്കേണ്ടതാണ്. ഡിസംബർ 1 മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 11 ഹോട്ട്സ്പോട്ടുകൾ കൂടി; 38 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ അടൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 4), ഓമല്ലൂര്‍ (4), ഇടുക്കി ജില്ലയിലെ പള്ളിവാസല്‍ (സബ് വാര്‍ഡ് 8, 9), വെള്ളത്തൂവല്‍ (സബ് വാര്‍ഡ് 5, 6, 9), തൃശൂര്‍ ജില്ലയിലെ അന്നമനട (2, 3), പനച്ചേരി (3, 22, 23), അവനൂര്‍ (5), ചൊവ്വന്നൂര്‍ (13), പാലക്കാട് ജില്ലയിലെ കുലുക്കല്ലൂര്‍ (7), എറണാകുളം ജില്ലയിലെ പുത്തന്‍കുരിശ് (1), കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ (13) എന്നിവയാണ് പുതിയ…

Read More

‘ചേരി രഹിത മുംബൈ’; ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി മഹായുതി സഖ്യം

ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിനുളള പ്രകടന പത്രിക പുറത്തിറക്കി മഹായുതി സഖ്യം. സ്ത്രീകള്‍ക്ക് 5 ലക്ഷം രൂപ പലിശരഹിത വായ്പ, ചേരി രഹിത മുംബൈ, അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനുള്ള എഐ ഉപകരണം എന്നിവയുള്‍പ്പെടെ നിരവധി പുതിയ വാഗ്ദാനങ്ങളാണ് മുന്നോട്ട് വച്ചിട്ടുള്ളത്. ഹിന്ദുത്വത്തോടൊപ്പം വികസനത്തിനും പ്രകടന പത്രിക മുന്‍ഗണന നല്‍കുന്നുവെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ജനുവരി 15നാണ് ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്.മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ, കേന്ദ്ര മന്ത്രി രാംദാസ്…

Read More

പ്ലസ് വണ്‍ സീറ്റില്‍ കുറവുണ്ടെന്ന് നിയമസഭയില്‍ സമ്മതിച്ച് മന്ത്രി വി.ശിവൻകുട്ടി

  തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്ണിന് സീറ്റ് കുറവുണ്ടെന്ന കാര്യം നിയമസഭയില്‍ സമ്മതിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പ്രവേശന പ്രതിസന്ധി സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നു. സീറ്റിന്റെ കുറവ് സംബന്ധിച്ച് കണക്ക് പറഞ്ഞ് വാദിക്കാനില്ലെന്നും മന്ത്രി പറഞ്ഞു. ഇത്തവണ എ പ്ലസുകാരുടെ എണ്ണം കൂടിയതിനാല്‍ വിദ്യാര്‍ഥികള്‍ ആഗ്രഹിക്കുന്ന പ്രകാരം സീറ്റ് കിട്ടണമെന്നില്ല. വിദ്യാര്‍ഥികള്‍ക്ക് അമിത ഉല്‍ക്കണ്ഠ വേണ്ട, താലൂക്ക് അടിസ്ഥാനത്തില്‍ പരിശോധിച്ച് പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Read More

‘ഇരയുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തിയത് ഡിവൈഎഫ്ഐ, താൻ മനപൂർവം വെളിപ്പെടുത്തിയിട്ടില്ല’; സന്ദീപ് വാര്യർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിൽ പ്രതികരിച്ച് സന്ദീപ് വാര്യർ. ഇരയുടെ ഐഡന്റിറ്റി മനപൂർവം എവിടെയും വെളിപ്പെടുത്തിയിട്ടില്ല. ഒരു വർഷം മുൻപ് പങ്കെടുത്ത കല്യാണത്തിന്റെ ഫോട്ടോ ഫേസ്ബുക്കിൽ അന്ന് അപ്‌ലോഡ് ചെയ്തിരുന്നു. അത് പലരും ദുരുപയോഗം ചെയ്തു. ശ്രദ്ധയിൽപ്പെട്ടതോടെ ഫോട്ടോ ഡിലീറ്റ് ചെയ്തു. മനപ്പൂർവ്വം ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലെന്നും കേസിലെ നാലാം പ്രതിയായ സന്ദീപ് വാര്യർ പറഞ്ഞു. ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത് ഡിവൈഎഫ്ഐ പ്രവർത്തകരാണ്. മൈക്ക് കെട്ടിവെച്ചവർ സംസാരിച്ചു. കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും….

Read More

മാവേലി എക്‌സ്പ്രസിലെ മർദനം: വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ പൊന്നൻ ഷമീർ കോഴിക്കോട് പിടിയിൽ

  മാവേലി എക്‌സ്പ്രസിൽ പോലീസിന്റെ മർദനമേറ്റ യാത്രക്കാരനെന്ന നിലയിൽ ഏഷ്യാനെറ്റ് അടക്കമുള്ള ചാനലുകൾ വാർത്ത നൽകിയ ക്രിമനൽ കേസ് പ്രതി പൊന്നൻ ഷമീർ പിടിയിൽ. കോഴിക്കോട് നിന്നാണ് ഇയാളെ പിടികൂടിയത്. കോഴിക്കോട് ലിങ്ക് റോഡിൽ കിടന്നുറങ്ങുന്ന നിലയിലാണ് ഇയാളെ കണ്ടെത്തിയത് മാവേലി എക്‌സ്പ്രസിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയും മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്യുകയും ചെയ്ത ഷമീറിനെ പോലീസ് മർദിച്ച് ഇറക്കി വിട്ടിരുന്നു. ഇത് വലിയ മനുഷ്യാവകാശ പ്രശ്‌നമായി  വാർത്ത നൽകുകയായിരുന്നു. ഇതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന യാത്രക്കാർ പോലീസ്…

Read More

വയനാട്ടിലെ ബാണാസുരൻ മലയിൽ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി

കൽപ്പറ്റ. : ഇന്നലെ വയനാട്ടിലെ ബാണാസുരൻ മലയിൽ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി. കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജില്ലാ പോലീസ് മേധാവി. മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്ന ആരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നും, നിലവിൽ ആരും കസ്റ്റഡിയിൽ ഇല്ലെന്നും സംഭവം നടന്ന സ്ഥലത്ത് നിന്നും രക്ത സാമ്പിൾ പരിശോധിക്കുന്നുണ്ടെന്നും ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി അറിയിച്ചു. .മാറ്റാർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നും വ്യക്തമല്ല.സ്ത്രീകളാരും സംഘത്തിൽ ഉണ്ടായിരുന്നില്ല.രാവിലെ ഒമ്പതേകാലോട് കൂടിയാണ്…

Read More