തിങ്കളാഴ്​ച മുതല്‍ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കും: സർക്കാറിനെതിരെ വ്യാപാരികള്‍

  കോഴിക്കോട്​: കടതുറക്കല്‍ സമരം പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി. തിങ്കളാഴ്​ച മുതല്‍ ജില്ലയില്‍ കണ്ടെയ്​ന്‍മെന്‍റ്​ സോണുകളില്‍ ഉള്‍പ്പെടെ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കുമെന്ന്​ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീന്‍ പറഞ്ഞു ​. പ്രതിവാര കോവിഡ്​ വ്യാപനക്കണക്കിന്റെ അടിസ്ഥാനത്തില്‍ കണ്ടെയ്​ന്‍മെന്‍റ്​ സോണുകള്‍ തീരുമാനിച്ചതോടെ ജില്ലയില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും കടകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ്​ വ്യാപാരികള്‍ വീണ്ടും സമരവുമായി രംഗത്തിറങ്ങുന്നത്​. എന്നാൽ ജൂലൈ 26ന്​ മിഠായിത്തെരുവില്‍ പൊട്ടിപ്പുറപ്പെട്ട സമരം സംസ്ഥാനമാകെ പടര്‍ന്നിരുന്നു. പിന്നീട്​…

Read More

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; നാല് യാത്രക്കാരിൽ നിന്നായി നാല് കിലോ സ്വർണം പിടികൂടി

  കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി നാല് കിലോ സ്വർണമാണ് പിടികൂടിയത്. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷെരീഫ്, തവനൂർ സ്വദേശി ഷിഹാബ് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ട്രോളി ബാഗിൽ ഒളിപ്പിച്ചാണ് ഇരുവരും സ്വർണം കൊണ്ടുവന്നത്. വിപണിയിൽ രണ്ട് കോടി വില മതിക്കുന്നതാണ് പിടികൂടിയ സ്വർണം

Read More

ചൂടിന് താത്ക്കാലിക ആശ്വാസം; ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. കോട്ടയം. ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാള (21-09-26)യും മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമനിന്നല്‍ മുന്നറിയിപ്പുമുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചുനാളുകളായി താപനില ഉയര്‍ന്ന നിലയിലാണ്. ഇന്നലെയും കടുത്ത ചൂടാണ് അനുഭവപ്പെട്ടത്. മലയോര ജില്ലകളിലും ഉയര്‍ന്ന പ്രദേശങ്ങളിലും സമാനമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. മഴ കുറഞ്ഞത്…

Read More

സർവകലാശാലകളിലെ സ്ഥിരം വിസി നിയമനം; മന്ത്രിമാർ വീണ്ടും ഗവർണറെ കാണും

സർവ്വകലാശാലകളിലെ സ്ഥിരം വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഇന്ന് വീണ്ടും മന്ത്രിമാർ ഗവർണറെ കാണും. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രിമാരായ പി രാജീവ്, ആർ ബിന്ദു എന്നിവരാണ് ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നത്. സമവായത്തിലൂടെ സ്ഥിരം വി സി നിയമനം നടത്തണമെന്നായിരുന്നു സുപ്രീംകോടതി നിർദ്ദേശം. സ്ഥിരം വി സിമാരെ നിയമിക്കുന്നത് ഉയർന്ന അക്കാദമിക യോഗ്യത കൂടി കണക്കിലെടുത്ത് സർക്കാർ ലിസ്റ്റിൽ നിന്ന് വേണമെന്നാകും മന്ത്രിമാർ ഗവർണറോട് ആവശ്യപ്പെടുക. നിയമനത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് സുപ്രീംകോടതി നിർദ്ദേശം നിലനിൽക്കുന്നുണ്ട്. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ…

Read More

ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗം; പ്രധാനമന്ത്രിയുടെ സന്ദർശനത്തെ സ്വാ​ഗതം ചെയ്ത് ചൈന

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെ സ്വാ​ഗതം ചെയ്ത് ചൈന. ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി ചൈനയിൽ പോകുന്നത്. ഉച്ചകോടി ഐക്യദാർഢ്യത്തിന്റെയും സൗഹൃദത്തിന്റെയും ഒരു സമ്മേളനമായിരിക്കുമെന്ന് ചൈന. ഈ മാസം 31നാണ് സന്ദർശനം നടക്കുക. രണ്ടുദിവസത്തേക്കാണ് സന്ദർശനം. 2019-ലായിരുന്നു പ്രധാനമന്ത്രി മോദിയുടെ അവസാന ചൈന സന്ദർശനം. “എസ്‌സിഒ ടിയാൻജിൻ ഉച്ചകോടിക്കായി ചൈനയിലേക്ക് പ്രധാനമന്ത്രി മോദിയെ ചൈന സ്വാഗതം ചെയ്യുന്നു,” ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു. “എല്ലാ കക്ഷികളുടെയും യോജിച്ച പരിശ്രമത്തോടെ, ടിയാൻജിൻ ഉച്ചകോടി…

Read More

കരിപ്പൂരിൽ സ്വർണവേട്ട; പിടികൂടിയത് 55 ലക്ഷം രൂപയുടെ സ്വർണം

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1256 ഗ്രാം സ്വർണ മിശ്രിതമാണ് പിടികൂടിയത്. വിപണിയിൽ 55 ലക്ഷം രൂപ വില വരും ഇതിന് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് സ്വർണം പിടികൂടിയത്. ദുബൈയിൽ നിന്നുമെത്തിയ വടകര സ്വദേശി അബ്ദുൽ റഷീദിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്‌k

Read More

ഫെർണാണ്ടോയ്ക്കും അസലങ്കക്കും അർധ സെഞ്ച്വറി; ശ്രീലങ്കക്ക് ഭേദപ്പെട്ട സ്‌കോർ

  രണ്ടാം ഏകദിനത്തിലും ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്ക് ഭേദപ്പെട്ട സ്‌കോർ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 275 റൺസ് എടുത്തു. ഓപണർ അവിഷ്‌ക ഫെർണാണ്ടോയുടെയും ചരിത് അസലങ്കയുടെയും അർധസെഞ്ച്വറികളാണ് ശ്രീലങ്കക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. ഓപണിംഗ് വിക്കറ്റിൽ ഫെർണാണ്ടോയും മിനോദ് ഭനുകയും ചേർന്ന് 77 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ഇതേ സ്‌കോറിൽ തന്നെ ഭ ഫെർണാണ്ടോയെയും വൺ ഡൗണായി ഇറങ്ങിയ ഭനുക രജപക്‌സയെയും ശ്രീലങ്കക്ക് നഷ്ടപ്പെട്ടു….

Read More

തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്; നിലപാട് പാർട്ടിയെ ബോധ്യപ്പെടുത്തും: ഇ പി ജയരാജൻ

തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് മന്ത്രി ഇ പി ജയരാജൻ. പാർട്ടി പറഞ്ഞാലം ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല. നിലപാട് പാർട്ടിയെ ബോധ്യപ്പെടുത്തും. പ്രായമായി. രോഗം വന്നു, ഇപ്പോഴത്തെ പോലെ തെരഞ്ഞെടുപ്പുകളിലും ജനസേവന പ്രവർത്തനങ്ങളിലും ഇറങ്ങി പ്രവർത്തിക്കാനുള്ള ആരോഗ്യപരമായ സാധ്യതകൾ കുറഞ്ഞു വരികയാണെന്നും മന്ത്രി കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു രണ്ട് ടേം കഴിഞ്ഞവർ മത്സരിക്കേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനം. തന്റെ ടേം കഴിഞ്ഞു. ക്ഷീണിതമായ പ്രായമാണ് തന്റേത്. പിണറായി വിജയൻ പ്രത്യേക ശക്തിയും ഊർജവും കഴിവുമുള്ള മഹാമനുഷ്യനാണ്. ഏത് കാര്യത്തെക്കുറിച്ചും പിണറായിക്ക്…

Read More

ബീഹാർ വ്യാജമദ്യ ദുരന്തം: മരിച്ചവരുടെ എണ്ണം 38 ആയി; കുറ്റക്കാരെ പിടികൂടുമെന്ന് നിതീഷ്‌കുമാർ

  ബീഹാർ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി. ബേതിയയിൽ 15 പേരും ഗോപാൽഗഞ്ചിൽ 11 പേരും മുസാഫർപൂർ, ഹാജിപൂർ എന്നിവിടങ്ങളിലായി ആറ് പേരുമാണ് മരിച്ചത്. ബീഹാറിൽ രണ്ടാഴ്ചക്കിടെയുണ്ടാകുന്ന മൂന്നാമത്തെ മദ്യദുരന്തമാണിത്. ഒക്ടോബർ 24ന് സിവാനിലും ഒക്ടോബർ 28ന് ബെഗുസരായ് ജില്ലയിലും സംഭവിച്ച മദ്യദുരന്തങ്ങളിൽ എട്ട് പേർ മരിച്ചിരുന്നു. അടുത്തടുത്ത ജില്ലകളിലാണ് മദ്യദുരന്തമുണ്ടാകുന്നത്. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റക്കാരെ പിടികൂടുമെന്നും മദ്യത്തിനെതിരെ ബോധവത്കരണം ശക്തമാക്കുമെന്നും ബീഹാർ മുഖ്യമന്ത്രി നിതീഷ്‌കുമാർ പറഞ്ഞു പ്രാഥമിക അന്വേഷണം പൂർത്തിയാകുന്നതോടെ…

Read More