ചികിത്സ നൽകാതെ കുടുംബം; കണ്ണൂരിൽ പനി ബാധിച്ച് പതിനൊന്നുകാരി മരിച്ചു

  കണ്ണൂർ നാലുവയലിൽ പനി ബാധിച്ച പെൺകുട്ടി മരിച്ചു. പതിനൊന്നുകാരി ഫാത്തിമയാണ് മരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശക്തമായ പനി കുട്ടിക്കുണ്ടായിരുന്നു. എന്നാൽ ചികിത്സ ലഭ്യമാക്കാൻ വീട്ടുകാർ തയ്യാറായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പനി അതിതീവ്രമായതോടെ മാത്രമാണ് വീട്ടുകാർ ഫാത്തിമയെ പുലർച്ചെയോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിക്കും മുമ്പ് തന്നെ കുട്ടി മരിച്ചിരുന്നു മതപരമായ ചികിത്സ മാത്രം മതിയെന്ന് വിശ്വസിക്കുന്ന കുടുംബക്കാരാണ് ഫാത്തിമയുടേതെന്ന് നാട്ടുകാർ പറയുന്നു. മതിയായ ചികിത്സ നൽകാതെ മതപരമായ ചികിത്സയാണ് ഇവർ…

Read More

കേരളം വിടാൻ ബ്ലാസ്റ്റേഴ്സ്; സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ തീരുമോ എന്നതിൽ ആശങ്ക; ഹോം ഗ്രൗണ്ട് മാറ്റാൻ ആലോചന

ഐഎസ്എൽ ക്ലബ്‌ കേരള ബ്ലാസ്റ്റേഴ്സ് കേരളം വിടാൻ ആലോചന. ഹോം ഗ്രൗണ്ട് ആയ കൊച്ചി സ്റ്റേഡിയത്തിന്റെ അവസ്ഥ പരിഗണിച്ചാണ് ആലോചന. ഐഎസ്എല്ലിന് മുന്നോടിയായി സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ തീരുമോ എന്നതിൽ ആശങ്ക. പണി തീർന്നില്ലെങ്കിൽ ഹോം ഗ്രൗണ്ട് ഹൈദരാബാദിലേക്കോ അഹമ്മദാബാദിലേക്കോ മാറ്റും. അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് വരില്ലെന്ന് അറിയിച്ചതോടെ എറണാകുളം കലൂർ സ്റ്റേഡിയം നവീകരണം അനിശ്ചിതത്വത്തിലാണ്. സ്റ്റേഡിയം നവീകരണ വിവാദത്തിന് പിന്നാലെ ജിസിഡിഎ അടിയന്തരയോഗം വിളിച്ചു. ചോദ്യങ്ങളോട് അസഹിഷ്ണുത തുടരുന്ന കായികമന്ത്രി വി അബ്ദുറഹിമാന് വിഷയത്തിൽ പ്രതികരണമില്ല.സ്റ്റേഡിയം…

Read More

മൊറട്ടോറിയം: പലിശ തിരിച്ചടവിന് കൂടുതൽ ഇളവുകൾ നൽകാനാകില്ലെന്ന് കേന്ദ്രവും ആർബിഐയും

മൊറട്ടോറിയം കാലയളവിലെ പലിശ തിരിച്ചടവിന് കൂടുതൽ ഇളവുകൾ ഏർപ്പെടുത്താനാകില്ലെന്ന് കേന്ദ്രസർക്കാരും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സുപ്രീം കോടതിയെ അറിയിച്ചു. ധനകാര്യ മന്ത്രാലയവും റിസർവ് ബാങ്കും ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടിതയിൽ സത്യവാങ്മൂലം സമർപ്പിച്ചു സാമ്പത്തിക നയ രൂപീകരണത്തിനുള്ള അധികാരം സർക്കാരിനാണ്. രണ്ട് കോടിക്ക് മുകളിൽ വായ്പ ഉള്ളവർക്ക് കൂടുതൽ ആനുകൂല്യം നൽകാൻ കഴിയില്ല. രണ്ട് കോടി വരെയുള്ള വായ്പകൾക്ക് കൂട്ടുപലിശ ഈടാക്കില്ലെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. എന്നാൽ കൂടുതൽ വ്യക്തത കോടതി തേടിയതോടെയാണ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്…

Read More

അബൂദാബി ആക്രമണം: തിരിച്ചടിച്ച് സഖ്യസേന, ഹൂതി വിമത സേന തലവനടക്കം 20 പേർ കൊല്ലപ്പെട്ടു

അബൂദാബിയിൽ നടന്ന ഇരട്ട സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ശക്തമായി തിരിച്ചടിച്ച് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന. യെമനിലെ ഹൂതി വിമത കേന്ദ്രങ്ങളിലേക്ക് നടത്തിയ ആക്രമണത്തിൽ 20 ഹൂതി വിമതർ കൊല്ലപ്പെട്ടു. ഇതിൽ ഹൂതി വിമതസേനാ തലവൻ അബ്ദുള്ള ഖാസിം അൽ ജുനൈദും ഉൾപ്പെട്ടിട്ടുണ്ട് യെമൻ തലസ്ഥാനമായ സനയിലെ ഹൂതി ശക്തികേന്ദ്രങ്ങളിലേക്കാണ് സൗദി സഖ്യസേന ആക്രമണം നടത്തിയത്. നേരത്തെ ഹൂതികളുടെ ആക്രമണത്തിൽ അബൂദാബിയിൽ രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ അബൂദാബി കിരീടാവകാശി മുഹമ്മദ് ബിൻ സയ്യിദ്…

Read More

കൊവിഡ് നിയന്ത്രണങ്ങൾ സമ്പദ്‌വ്യവസ്ഥയെ ബാധിക്കും; മമത ബാനർജി

ന്യൂഡൽഹി : സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അടുത്ത മാസം ഗംഗാ സാഗർ മേള നടക്കാൻ പോകുന്ന സൗത്ത് 24 പർഗാനാസ് ജില്ലയിലെ സാഗർ ദ്വീപ് സന്ദർശിക്കവെയാണ് മമതയുടെ പ്രതികരണം. ഒമിക്രോൺ കേസുകൾ കൂടുതലുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്ന കാര്യത്തിൽ കേന്ദ്രം തീരുമാനമെടുക്കണമെന്നും അവർ വ്യക്തമാക്കി.

Read More

മുല്ലപ്പെരിയാർ മരം മുറിക്കൽ ഉത്തരവ് സർക്കാർ റദ്ദാക്കി; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

മുല്ലപ്പെരിയാർ ബേബി ഡാമിന് കീഴിലെ മരങ്ങൾ മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയ ഉത്തരവ് സംസ്ഥാന സർക്കാർ റദ്ദാക്കി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഉത്തരവ് വിവാദമായ സാഹചര്യത്തിലാണ് റദ്ദാക്കിയത്. ബേബി ഡാമിന് കീഴിലെ മരങ്ങൾ മുറിച്ച് ഡാം ശക്തിപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്‌നാട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മരംമുറിക്കാൻ അനുമതി നൽകി ഉത്തരവിറങ്ങിയത്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ പരിഗണിക്കാതെയാണ് സർക്കാർ ഉത്തരവിറക്കിയതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയതോടെ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചിരുന്നു

Read More

വിമർശനം പക്വത ഇല്ലാത്തത്; കേസിന്റെ ട്രയൽ സമയം മുഴുവനും കോടതിയിൽ ഉണ്ടായിരുന്നു, അഡ്വ. ടി ബി മിനി

ജീവിതത്തിന്റെ 5 വർഷക്കാലം മുഴുവൻ അതിജീവിതയുടെ കേസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട് വക്കാലത്ത് കിട്ടിയപ്പോൾ മുതൽ വിചാരണകോടതിയിൽ മുഴുവൻ സമയവും ഉണ്ടായിരുന്നുവെന്ന് അഡ്വ. ടി ബി മിനി പ്രതികരിച്ചു . ഒരിക്കലും ഒരു കോടതി അഭിഭാഷകയോട് പറയാൻ പാടില്ലാത്ത കാര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്, ഹൈക്കോടതി ഈ വിമർശനത്തെ വിലയിരുത്തട്ടെയെന്നും അഡ്വ. ടി ബി മിനി ട്വന്റി ഫോറിനോട് പറഞ്ഞു.കോടതിയുടെ വിമർശനം പക്വത ഇല്ലായ്മയായാണ് കാണുന്നത്. തന്റെ അസാന്നിധ്യത്തിൽ കൂടെ പ്രവർത്തിക്കുന്ന ജൂനിയർ അഭിഭാഷകർ കോടതിയിൽ എത്തിയിട്ടുണ്ട്. കോടതിയുമായി തർക്കിക്കുന്നില്ല…

Read More

വാക്‌സിൻ ഇടവേള; കേന്ദ്ര സർക്കാരിന്റെ അപ്പീൽ നാളെ പരിഗണിക്കും’

തിരുവനന്തപുരം: കോവിഡ് വാക്‌സിന്റെ ഇടവേള കുറച്ച നടപടിക്കെതിരെ കേന്ദ്രസർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. കൊവിഷീൽഡ് വാക്‌സിന്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള 84 ദിവസത്തിൽ നിന്നും 28 ആക്കി കുറച്ച കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് കേന്ദ്രം അപ്പീൽ നൽകിയിരിക്കുന്നത്. വാക്‌സിൻ നയത്തിൽ കോടതിയുടെ ഇടപെടൽ തെറ്റാണെന്നാണ് കേന്ദ്രസർക്കാർ വ്യക്‌തമാക്കുന്നത്‌. കൂടാതെ കോടതി ഇടപെട്ടാൽ വാക്‌സിൻ വിതരണം ശരിയായ രീതിയിൽ നടക്കില്ലെന്നും, കൃത്യമായ പഠനങ്ങളുടെ അടിസ്‌ഥാനത്തിലാണ് 84 ദിവസത്തെ ഇടവേള നിശ്‌ചയിച്ചിട്ടുള്ളതെന്നും കേന്ദ്രം വ്യക്‌തമാക്കിയിട്ടുണ്ട്….

Read More

വയനാട് ജില്ലയില്‍ 1000 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (01.02.22) 1000 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 497 പേര്‍ രോഗമുക്തി നേടി. 26 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 153646 ആയി. 142708 പേര്‍ രോഗമുക്തരായി. നിലവില്‍ 9124 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 8836 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 814 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 1293 പേര്‍ ഉള്‍പ്പെടെ ആകെ 11635…

Read More

‘വെനസ്വേലയുടെ ആത്യന്തിക ചുമതല വഹിക്കുന്നത് ഞാൻ; അടുത്ത 30 ദിവസത്തേക്ക് തിരഞ്ഞെടുപ്പ് നടത്താനാകില്ല’; ട്രംപ്

വെനസ്വേലയുടെ ആത്യന്തിക ചുമതല വഹിക്കുന്നത് താനാണെന്നും അടുത്ത 30 ദിവസത്തേക്ക് വെനസ്വേലയിൽ പുതിയ തിരഞ്ഞെടുപ്പ് നടത്താനാകില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ സുരക്ഷയ്ക്ക് ഡെന്മാർക്കിന്റെ ഉടമസ്ഥതയിലുള്ള സ്വയംഭരണപ്രദേശമായ ഗ്രീൻലൻഡ് അമേരിക്കയ്ക്ക് വേണമെന്നും ട്രംപ് പറഞ്ഞു.റഷ്യൻ എണ്ണ വാങ്ങുന്നത് തുടരാനാണ് തീരുമാനമെങ്കിൽ ഇന്ത്യയ്‌ക്കെതിരെ കൂടുതൽ ഇറക്കുമതിച്ചുങ്കം ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി. മയക്കുമരുന്ന് മാഫിയയെ തുരത്താൻ തയാറായില്ലെങ്കിൽ മെക്‌സിക്കോയ്ക്കും കൊളംബിയയ്ക്കുമെതിരെയും ശക്തമായ നീക്കമുണ്ടാകുമെന്നും ട്രംപ്. അതിനിടെ അമേരിക്കയുമായി ചേർന്നുപ്രവർത്തിക്കാൻ തയ്യാറാണെന്ന് ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് വ്യക്തമാക്കി. രാജ്യങ്ങളുടെ…

Read More