സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 600 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഒരു പവൻ സ്വർണത്തിന്റെ വില തൊണ്ണൂറായിരത്തിൽ താഴെയായി. പവന് 600 രൂപ കുറഞ്ഞ് 89,800 രൂപയായി. ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,225 രൂപയായി. ഇന്നലെ പവന് 840 രൂപ കുറഞ്ഞ് 91,280 രൂപയിലെത്തിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം ശനിയാഴ്ച പവന് ഒറ്റയടിക്ക് 920 രൂപയാണ് വർധിച്ചത്. ഈ മാസം സ്വർണവിലയിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബർ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില. ഒക്ടോബർ 21ന് സ്വർണവില ഈ മാസത്തെ ഉയർന്ന…

Read More

എം ശിവശങ്കർ ഇന്ന് പുറത്തിറങ്ങും; ഡോളർ കടത്ത് കേസിലും ജാമ്യം ലഭിച്ചു

എം ശിവശങ്കർ ജയിൽ മോചിതനാകുന്നു. വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലും ജാമ്യം ലഭിച്ചതോടെയാണ് ജയിൽ മോചനം സാധ്യമാകുന്നത്. എറണാകുളത്തെ പ്രത്യേക സാമ്പത്തിക കുറ്റവിചാരണ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ ശിവശങ്കറിന് ഇന്ന് പുറത്തിറങ്ങാം സ്വർണക്കടത്ത് കേസിലെ അതേ ജാമ്യവ്യവസ്ഥകളോടെയാണ് ജാമ്യം. രണ്ട് ലക്ഷം രൂപയും തുല്യ തുകയ്ക്കുള്ള ആൾ ജാമ്യവും വേണം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. ഒക്ടോബർ 28നാണ് ശിവശങ്കറെ ഇ ഡി അറസ്റ്റ് ചെയ്യുന്നത്. കള്ളപ്പണ കേസിൽ ചോദ്യം…

Read More

സീസണിലെ ആദ്യ ജയം കുറിച്ച് സൺ റൈസേഴ്‌സ്; പഞ്ചാബിനെ തകർത്തത് ഒമ്പത് വിക്കറ്റിന്

  ഐപിഎല്ലിൽ സീസണിലെ ആദ്യ ജയം സ്വന്തമാക്കി സൺ റൈസേഴ്‌സ് ഹൈദരാബാദ്. പഞ്ചാബ് കിംഗ്‌സിനെ ഒമ്പത് വിക്കറ്റിനാണ് ഹൈദരാബാദ് തകർത്തത്. വിജയലക്ഷ്യമായ 121 റൺസ് 18.4 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സൺ റൈസേഴ്‌സ് മറികടന്നു ജോണി ബെയിസ്‌റ്റോയുടെ അർധ സെഞ്ച്വറിയാണ് വിജയത്തിലേക്ക് സൺ റൈസേഴ്‌സിനെ വഴികാണിച്ചത്. ബെയിർസ്‌റ്റോ 56 പന്തിൽ മൂന്ന് വീതം സിക്‌സും ഫോറും സഹിതം 63 റൺസെടുത്തു. ഡേവിഡ് വാർണർ 37 റൺസെടുത്ത് പുറത്തായി. കെയ്ൻ വില്യംസൺ 16 റൺസുമായി പുറത്താകാതെ…

Read More

50 റഷ്യൻ സൈനികരെ വധിച്ചതായി യുക്രൈന്റെ അവകാശവാദം; ആറ് വിമാനങ്ങൾ തകർത്തുവെന്നും യുക്രൈൻ

റഷ്യൻ സൈന്യത്തിന്റെ ആറ് വിമാനങ്ങളും ഹെലികോപ്റ്ററും തകർത്തതായി യുക്രൈൻ സൈന്യം. തങ്ങളുടെ തിരിച്ചടിയിൽ 50 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായും യുക്രൈൻ അവകാശപ്പെടുന്നു. അതേസമയം ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. യുക്രൈന്റെ വിമത പ്രദേശത്ത് നടത്തിയ പ്രത്യാക്രമണത്തിലാണ് റഷ്യയുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും തകർത്തതെന്ന് യുക്രൈൻ സൈനിക മേധാവി പറഞ്ഞു. ആക്രമണത്തിൽ 50 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്നും സൈനിക മേധാവി അവകാശപ്പെട്ടു. അതേസമയം യുക്രൈൻ തലസ്ഥാന നഗരമായ കീവിൽ നിന്നടക്കം ജനങ്ങൾ പലായനം ചെയ്യുകയാണ്. റോഡുകളിലും മെട്രോ സ്‌റ്റേഷനുകളിലുമടക്കം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്….

Read More

ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക; 35 സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്തി

തെഹ്‌റാന്‍: ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക. ഇറാന്റെ ഷാഡോ ബാങ്കിങ്ങ് സംവിധാനത്തിന് കീഴിലുള്ള 35 സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെയാണ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇറാനുമായി ഇടപാട് നടത്തുന്ന രാജ്യങ്ങള്‍ക്കും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പരമാവധി സമ്മര്‍ദങ്ങളിലൂടെ ഇറാനെ കരാറിലേക്ക് കൊണ്ടുവരാനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കം. എന്നാല്‍ മോശം കരാറിനായി ധൃതി കാണിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. അമേരിക്കയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതാവും കരാറെന്നാണ് അമേരിക്കയുടെ അഭിപ്രായം.അതേസമയം ഹോര്‍മുസ് തുറക്കാന്‍ മുന്‍ഗണന നല്‍കണമെന്ന ഇറാന്റെ നിര്‍ദേശം ട്രംപ് ഭരണകൂടം തള്ളിയെന്ന റിപ്പോര്‍ട്ടുകളും…

Read More

കനിഷ്‌ക വിമാന ദുരന്തത്തിന് പിന്നില്‍ ഖാലിസ്ഥാനി ഭീകരരെന്ന് നാല് പതിറ്റാണ്ടിറ്റ് ശേഷം ആദ്യമായി സമ്മതിച്ച് കാനഡ

  കനിഷ്‌ക വിമാന ദുരന്തത്തിന് പിന്നില്‍ ഖാലിസ്ഥാനി ഭീകരരായിരുന്നുവെന്ന് സമ്മതിച്ച് കാനഡ. ദുരന്തം നടന്ന് 40 വര്‍ഷത്തിനുശേഷമാണ് കാനഡ ഇക്കാര്യം ഔദ്യോഗികമായി സമ്മതിച്ചത്. 1985 ജൂണ്‍ 23-നാണ് എയര്‍ ഇന്ത്യ കനിഷ്‌ക വിമാനം ബോംബ് സ്ഫോടനത്തില്‍ തകര്‍ന്നത്. 329 പേര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടിരുന്നു. (Canada acknowledges Khalistani role in 1985 Air India bombing)     കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖാലിസ്ഥാന്‍ ഭീകരരാണ് ആക്രമണത്തിനു പിന്നില്‍ എന്നായിരുന്നു ഇന്ത്യയുടെ നിലപാട്. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കാനഡ…

Read More

തൃശൂരിൽ പ്രോട്ടീൻ പൗഡർ വില്പന കേന്ദ്രത്തിന്റെ മറവിൽ ലഹരിക്കച്ചവടം; മുഖ്യ പ്രതിയ്‌ക്കെതിരെ പിറ്റ് ആക്ട് ചുമത്താൻ പൊലീസ്

  തൃശൂർ പടിഞ്ഞാറെ കോട്ടയിൽ പ്രോട്ടീൻ പൗഡർ വില്പന കേന്ദ്രത്തിന്റെ മറവിൽ ലഹരിക്കച്ചവടം. കേസിലെ മുഖ്യപ്രതി വിഷ്ണു പ്രദീപിനെതിരെ പിറ്റ് ആക്ട് ചുമത്താൻ പൊലീസ്. കഴിഞ്ഞദിവസമാണ് തൃശൂർ കിഴക്കേ കോട്ടയിലെ പാർസൽ സർവീസ് സ്ഥാപനത്തിൽ ലഹരി വസ്തുക്കൾ കൊറിയർ അയക്കുന്നതിനിടെ അസം സ്വദേശി പ്രജ്വല്‍ ഗോഗോയ് എന്ന 34 വയസ്സുകാരൻ അറസ്റ്റിലാകുന്നത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് അന്വേഷണം പടിഞ്ഞാറെ കോട്ടയിലെ പ്രോട്ടീൻ മാൾ എന്ന സ്ഥാപനത്തിലേക്ക് ഉടമ വിഷ്ണു പ്രദീപിലേക്കും എത്തിയത്.     അരക്കിലോളം…

Read More

കർഷകരുടെ പ്രക്ഷോഭം ശക്തമാകുന്നു; പഞ്ചാബിലേക്കുള്ള 28 ട്രെയിനുകൾ റദ്ദാക്കി

കാർഷിക ബില്ലുകൾക്കെതിരെ പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിൽ പഞ്ചാബിലേക്കുള്ള ട്രെയിനുകൾ റെയിൽവേ റദ്ദാക്കി. ട്രെയിൻ തടയൽ സമയം ദിവസങ്ങളായി തുടരുന്ന സാഹചര്യത്തിലാണ് റെയിൽവേയുടെ നടപടി. 28 പാസഞ്ചർ ട്രെയിനുകളാണ് റദ്ദാക്കിയത്. സെപ്റ്റംബർ 29 വരെ ട്രെയിൻ തടയൽ സമരം തുടരുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. കോൺഗ്രസ് തെറ്റദ്ധരിപ്പിച്ചതു കൊണ്ടാണ് കർഷകർ സമരം ചെയ്യുന്നതെന്ന പ്രധാനമന്ത്രി മോദിയുടെ വാദം തെറ്റാണെന്ന് കാർഷക സംഘടനാ നേതാക്കൾ പറഞ്ഞു. ഇത് വ്യക്തമാക്കുന്നതിനായി കാർഷിക ബില്ലുകൾ പഞ്ചാബിയിലേക്ക് തർജമ ചെയ്ത് കർഷകർക്കിടയിൽ വിതരണം ചെയ്തിട്ടുണ്ട്….

Read More

മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീഷണി സന്ദേശം: ഒരാൾ അറസ്റ്റിൽ

  തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്ന് ഭീഷണി സന്ദേശം ലഭിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കോട്ടയം വൈക്കം സ്വദേശിയായ ശിവകുമാറാണ് പിടിയിലായത്. എറണാകുളം ഹിൽപാലസ് പോലീസാണ് ഇയാളെ പിടികൂടിയത്. ഇയാളെ വൈക്കം പോലീസിന് കൈമാറും. കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. പോലീസ് മർദ്ദനത്തിൽ നടപടിയെടുത്തില്ലെങ്കിൽ അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി.

Read More

ബംഗളുരുവില്‍ 10 വയസ്സിന് താഴെയുള്ള 470 ലധികം കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

ബംഗളുരുവില്‍ കോവിഡ് അതിശക്തമായ പടര്‍ന്നു പിടിക്കുന്ന സ്ഥിതിയിലാണ്. ഈ മാസത്തിന്റെ ആരംഭം മുതല്‍ ഇതുവരെ ബംഗളുരുവില്‍ 10 വയസ്സിന് താഴെയുള്ള 470 ലധികം കുട്ടികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 1 മുതല്‍ 26 വരെയുള്ള കോവിഡ് ബാധിതരുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇത്രയധികം കുട്ടികള്‍ രോഗബാധിതരായി എന്ന കണ്ടെത്തിയിരിക്കുന്നത്. കണക്കുകള്‍ പ്രകാരം 244 ആണ്‍കുട്ടികളും 228 പെണ്‍കുട്ടികളും രോഗം ബാധിച്ചതായി ഔദ്യോഗിക റിപ്പോര്‍ട്ട്. ഈ മാസത്തിന്റെ ആദ്യ ദിവസങ്ങളില്‍ കുട്ടികള്‍ക്കിടയിലെ കേസുകള്‍ ദിവസേന എട്ട് മുതല്‍…

Read More