മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീഷണി സന്ദേശം: ഒരാൾ അറസ്റ്റിൽ

 

തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്ന് ഭീഷണി സന്ദേശം ലഭിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കോട്ടയം വൈക്കം സ്വദേശിയായ ശിവകുമാറാണ് പിടിയിലായത്. എറണാകുളം ഹിൽപാലസ് പോലീസാണ് ഇയാളെ പിടികൂടിയത്. ഇയാളെ വൈക്കം പോലീസിന് കൈമാറും.

കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. പോലീസ് മർദ്ദനത്തിൽ നടപടിയെടുത്തില്ലെങ്കിൽ അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി.