ടോക്യോ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഹോക്കി ടീമിന്റെ ഗോൾ കീപ്പർ പി ആർ ശ്രീജേഷിന് വൻ വരവേൽപ്പ് നൽകി കേരളം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നൂറുകണക്കിന് ആരാധകരാണ് ശ്രീജേഷിനെ സ്വീകരിക്കാനെത്തിയത്.
കായിക മന്ത്രി വി അബ്ദുറഹ്മാൻ, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ, ഒളിമ്പിക്‌സ് അസോസിയേഷൻ, ഹോക്കി അസോസിയേഷൻ ഭാരവാഹികളും ശ്രീജേഷിന്റെ കുടുംബാംഗങ്ങളും നെടുമ്പാശ്ശേരിയിലെത്തി വിമാനത്താവളത്തിൽ നിന്ന് കിഴക്കമ്പലം വരെ തുറന്ന ജീപ്പിലാണ് ശ്രീജേഷിനെ ആനയിക്കുന്നത്.