Headlines

മുരളീധരൻ നേമത്ത് മാത്രമല്ല, എല്ലായിടത്തും ശക്തനാണെന്ന് ഉമ്മൻ ചാണ്ടി

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളെ ഇന്നറിയാം. ഡൽഹിയിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനാർഥി പ്രഖ്യാപനം നടത്തുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. താൻ ഒരു മണ്ഡലത്തിൽ മാത്രമേ മത്സരിക്കുകയുള്ളൂവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു നേമത്തെ സ്ഥാനാർഥി ആരെന്ന് കുറച്ച് സമയത്തിനുള്ളിൽ അറിയാനാകും. കെ മുരളീധരൻ നേമത്ത് മാത്രമല്ല, എല്ലായിടത്തും ശക്തനാണ്. മുരളിക്ക് ഇളവ് നൽകിയാൽ മറ്റ് എംപിമാർ പ്രശ്‌നമുണ്ടാക്കില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Read More

ഇറാന് ‘വലിയ വേദന’ നൽകാൻ ഇസ്രയേലും യുഎസും, തിരിച്ചടി ‘ഭ്രാന്ത’മായിരിക്കുമെന്ന് ഇറാൻ, ഇന്ത്യയെ ‘രക്ഷിച്ച് എഐ ഭൂതം’

  രാജ്യാന്തര വിപണികളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ ആശങ്കയ്ക്കിടെ ഇറാനിലെ ഊർജ കേന്ദ്രങ്ങളിൽ സംയുക്ത ആക്രമണം നടത്താൻ ഇസ്രയേൽ-യുഎസ് സംയുക്തനീക്കം. ഇറാനെ കീഴടങ്ങാൻ പ്രേരിപ്പിക്കുന്ന തരത്തിൽ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന കനത്ത ആക്രമണത്തിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടതായി വിവരം. തിങ്കളാഴ്ച ഓഹരി വിപണികൾ അടക്കം തുറക്കുന്നതിനു മുൻപ് ആക്രമണം പൂർത്തിയാക്കാനാണ് ഇരുരാജ്യങ്ങളും ഉദ്ദേശിക്കുന്നത്. ഇറാൻ ആക്രമണത്തിന്റെ ആഘാതം വിപണികളിലേക്ക് പടരാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. കഴിഞ്ഞ ദിവസം ക്യാംപ് ഡേവിഡിൽ നടന്ന അടിയന്തര മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ…

Read More

വയനാട് മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയ മാനന്തവാടി ജില്ലാ ആശുപത്രിക്ക് ഫണ്ട് വെക്കാനാവില്ലെന്ന് ജില്ലാ പഞ്ചായത്ത്

മാനന്തവാടി:വയനാട് മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയ മാനന്തവാടി ജില്ലാ ആശുപത്രിക്ക് ഫണ്ട് വെക്കാനാ വില്ലെന്ന് ജില്ലാ പഞ്ചായത്തിന്റെ ഉത്തരവ്. ഉത്തരവിനെ തുടര്‍ന്ന് പുതിയ പ്രൊജക്ടുകളോ മരുന്നിനുള്‍പ്പെടെയുള്ള ഫണ്ടുകളോ ഈ വര്‍ഷത്തെ ബജറ്റിലില്ല.ഫണ്ടുകളും പ്രൊജക്ടുകളും ഇല്ലാതായ തോടെ ആശുപത്രിയുടെ ദൈനംദിന ചിലവുകള്‍ ഉള്‍പ്പെടെ മറ്റ് കാര്യങ്ങളും പ്രതിസന്ധിയിലേക്ക്. ജില്ലാ പഞ്ചായത്തിന്റെ ഘടകസ്ഥാപനമായിരുന്ന മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയ സാഹചര്യത്തില്‍ ആശുപത്രിയുടെ യാതൊരു ചിലവുകളും അനുവദിക്കുന്നതിന് സാധി ക്കാത്ത സാഹചര്യമാണ് ജില്ലാ പഞ്ചായത്തി നുള്ളതെന്നാണ് കഴിഞ്ഞ ദിവസം ആശുപത്രി…

Read More

ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതി; കേസ് എടുക്കാനാകില്ലെന്ന് റിപ്പോര്‍ട്ട്

  നടന്‍ ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസ് എടുക്കാനാകില്ലെന്ന് റിപ്പോര്‍ട്ട്. കടവന്ത്ര എസ്എച്ച്ഒ സെന്‍ട്രല്‍ എസിപിക്ക് റിപ്പോര്‍ട്ട് നല്‍കി.     തന്നെ മതതീവ്രവാദിയാക്കി ചിത്രീകരിക്കാന്‍ ശ്രമം നടത്തുന്നു, തനിക്കെതിരെ അപകീര്‍ത്തികരമായ കഥകള്‍ പ്രചരിപ്പിക്കുന്നു എന്നതടക്കം ചൂണ്ടിക്കാണിച്ചാണ് അന്‍സിബ ടിനി ടോമിനെതിരെ പരാതി നല്‍കിയത്. അമ്മ പരാതി പരിഗണിക്കാത്തതിനെത്തുടര്‍ന്ന മുഖ്യമന്ത്രിയെയക്കം അന്‍സിബ സമീപിച്ചു. ടിനി ടോമും അമ്മ പ്രസിഡന്റ് ശ്വേതാ മേനോനും നീനാക്കുറിപ്പും കേസുമായി ബന്ധപ്പെട്ട് പൊലീസില്‍ മൊഴി നല്‍കിയിരുന്നു.   ഇതിനിടെ, അഭിനേതാക്കളുടെ…

Read More

പരാതി പറയാൻ വിളിച്ചപ്പോൾ പോലീസിൽ നിന്ന് നേരിട്ട മോശം അനുഭവം വെളിപ്പെടുത്തി മുൻ ഡിജിപി ശ്രീലേഖ

കേരള പോലീസിൽ നിന്നുള്ള മോശം അനുഭവം വെളിപ്പെടുത്തി മുൻ ഡിജിപി ആർ ശ്രീലേഖ. ഒരു വീട്ടമ്മയുടെ പരാതിയുമായി ബന്ധപ്പെട്ട് പോലീസിനെ വിളിച്ചപ്പോൾ വളരെ മോശം അനുഭവമാണ് തനിക്കുണ്ടായതെന്നും ശംഖുമുഖം അസി. കമ്മീഷണർ ഫോണിലൂടെ തന്നോട് പൊട്ടിത്തെറിച്ചെന്നും ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു. മുൻ ഡിജിപിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും ശ്രീലേഖ ചോദിക്കുന്നു ലിജി എന്ന സ്ത്രീ സഹായം തേടി എന്നെ വിളിച്ചിരുന്നു. വളരെ മോശം അവസ്ഥയിലാണ് അവർ തന്റെ സഹായം തേടിയത്. പല സ്ത്രീകളെയും പോലെ…

Read More

മുസ്ലിം ലീഗിന്റെ നിയമസഭാ കക്ഷി നേതാവായി പി കെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു

മുസ്ലിം ലീഗിന്റെ നിയമസഭാ കക്ഷി നേതാവായി പി കെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു. വേങ്ങരയിൽ നിന്നാണ് കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ന് ചേർന്ന മുസ്ലിം ലീഗ് യോഗമാണ് കുഞ്ഞാലിക്കുട്ടിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത് കേരളത്തിലുണ്ടായ ഇടത് തരംഗത്തിൽ യുഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടപ്പോഴും മുസ്ലിം ലീഗിന് ഏറെക്കുറെ മികച്ച പ്രകടനം കാഴ്ചവെക്കാനായെന്ന് ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീർ പറഞ്ഞു. ബിജെപിയുടെ താഴോട്ട് പോക്കിൽ സംഭാവന നൽകിയ പാർട്ടിയാണ് ലീഗെന്നും മുഹമ്മദ് ബഷീർ പറഞ്ഞു.

Read More

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്ന. തുടർച്ചയായ വിലവർധനവിന് ശേഷം പവന് ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,600 രൂപയിലെത്തി ഗ്രാമിന് 10 രൂപ കുറഞ്ഞ് 4700 രൂപയായി. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1883.93 ഡോളറായി.

Read More

ടി20 ലോകകപ്പിൽ ഇന്ന് ഇന്ത്യ-പാകിസ്താൻ സൂപ്പർ പേരാട്ടം: മത്സരം ദുബൈയിൽ

ടി 20 ലോകകപ്പിൽ ഇന്ന് ഇന്ത്യ-പാകിസ്താന്‍ പോര്. രാത്രി ഏഴരയ്ക്ക് ദുബൈയിലാണ് മത്സരം. ട്വന്റി 20 കിരീടം വീണ്ടെടുക്കാനുള്ള ഇന്ത്യയുടെ പോരാട്ടത്തിൽ ആദ്യ എതിരാളികളായി എത്തുന്നത് ചിരവൈരികളായ പാകിസ്താന്‍. ക്രിക്കറ്റ്ലോകം കാത്തിരിക്കുന്ന മത്സരത്തിൽ ചരിത്രം ഇന്ത്യക്കൊപ്പമാണ്. ട്വന്റി 20 ലോകകപ്പിൽ അഞ്ച് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. പ്രഥമ ട്വന്റി 20 ലോകകപ്പിന്റെ കലാശപ്പോരിൽ ഇന്ത്യ കിരീടം ചൂടിയതും പാകിസ്താനെ വീഴ്ത്തിയായിരുന്നു. റാങ്കിങിൽ മൂന്നാം സ്ഥാനത്തുള്ള പാകിസ്ഥാനെക്കാൾ ഒരു പടി മുകളിലാണ് ഇന്ത്യ. ബാറ്റിങ് നിരയിലാണ് കോഹ്‌ലിപ്പടയുടെ…

Read More

ഗില്ലിന് 9 റൺസ് അകലെ സെഞ്ച്വറി നഷ്ടം; ഇന്ത്യക്ക് വിജയലക്ഷ്യം 190 റൺസ് അകലെ

ബ്രിസ്‌ബേൻ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. അഞ്ചാം ദിനമായ ഇന്ന് ബാറ്റിംഗ് തുടരുന്ന ഇന്ത്യ നിലവിൽ 2 വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് എന്ന നിലയിലാണ്. മികച്ച രീതിയിൽ കളിച്ചുവന്ന ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റ് നഷ്ടപ്പെട്ടത് ഇന്ത്യക്ക് തിരിച്ചടിയായി 91 റൺസിനാണ് ഗിൽ പുറത്തായത്. എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 146 പന്തിലാണ് ഗിൽ 91 റൺസ് എടുത്തത്. സ്‌കോറിംഗ് ഉയർത്തുന്നതിനിടെ ലിയോണിന്റെ പന്തിൽ സ്മിത്തിന് ക്യാച്ച് നൽകിയാണ് ഗിൽ പുറത്തുപോയത് നിലവിൽ 26 റൺസുമായി പൂജാരയും…

Read More

ക്രാഷ് ലാൻഡിങ് അല്ലെന്ന് ലുലു ഗ്രൂപ്പ്; കനത്ത മഴയിൽ യാത്ര തുടരാനായില്ല; ചതുപ്പിലിറക്കാൻ പൈലറ്റിന്റെ തീരുമാനം

  ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എംഎ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്ടർ കനത്ത മഴ മൂലമാണ് നിലത്തിറക്കേണ്ടി വന്നതെന്ന് ലുലു ഗ്രൂപ്പ് മാർക്കറ്റിങ് ആന്റ് കമ്യൂണിക്കേഷൻ ഡയറക്ടർ വി നന്ദകുമാർ. യാത്രക്കാർ എല്ലാം സുരക്ഷിതരാണ് എന്നും നന്ദകുമാർ പറഞ്ഞു. യൂസഫലി, ഭാര്യ സാബിറ, പേഴ്‌സണൽ സെക്രട്ടറി ഷാഹിദ് പി.കെ, പൈലറ്റ്, സഹപൈലറ്റ് എന്നിവരാണ് കോപ്ടറിലുണ്ടായിരുന്നത്. ‘ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത പോലെ കോപ്ടറിന്റേത് ക്രാഷ് ലാൻഡിങ് ആയിരുന്നില്ല. മഴ മൂലം പറക്കൽ ദുഷ്‌കരമാണെന്ന്…

Read More