പരാതി പറയാൻ വിളിച്ചപ്പോൾ പോലീസിൽ നിന്ന് നേരിട്ട മോശം അനുഭവം വെളിപ്പെടുത്തി മുൻ ഡിജിപി ശ്രീലേഖ

കേരള പോലീസിൽ നിന്നുള്ള മോശം അനുഭവം വെളിപ്പെടുത്തി മുൻ ഡിജിപി ആർ ശ്രീലേഖ. ഒരു വീട്ടമ്മയുടെ പരാതിയുമായി ബന്ധപ്പെട്ട് പോലീസിനെ വിളിച്ചപ്പോൾ വളരെ മോശം അനുഭവമാണ് തനിക്കുണ്ടായതെന്നും ശംഖുമുഖം അസി. കമ്മീഷണർ ഫോണിലൂടെ തന്നോട് പൊട്ടിത്തെറിച്ചെന്നും ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു. മുൻ ഡിജിപിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും ശ്രീലേഖ ചോദിക്കുന്നു

ലിജി എന്ന സ്ത്രീ സഹായം തേടി എന്നെ വിളിച്ചിരുന്നു. വളരെ മോശം അവസ്ഥയിലാണ് അവർ തന്റെ സഹായം തേടിയത്. പല സ്ത്രീകളെയും പോലെ ആത്മഹത്യയുടെ വക്കിലായിരുന്നു അവർ. ഭയനാകമായ പീഡനങ്ങൾ അവർ നേരിട്ടു. വലിയതുറ പോലീസ് സ്‌റ്റേഷൻ, വനിതാ സെൽ, മറ്റ് ചില പോലീസ് ഓഫീസുകൾ. അവരെല്ലാം അവളെ ഭീഷണിപ്പെടുത്തി. സ്വന്തം കുഞ്ഞുമായി ഭർത്താവിന്റെ വീടൊഴിയാനാണ് പോലീസുകാർ അവളോട് ആവശ്യപ്പെട്ടത്.

എസിപിയുടെ പെരുമാറ്റത്തെ കുറിച്ച് പരാതിപ്പെടാൻ ഞാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിയെ ഫോണിൽ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. കാര്യങ്ങൾ വിശദീകരിച്ച് ഒരു സന്ദേശം അയച്ചിട്ടുണ്ട്. എന്താണ് എഡിജിപി ചെയ്യുന്നതെന്ന് നോക്കാം. പാലം ലിജി. ആത്മഹത്യ മാത്രമായിരിക്കുമോ ഇനി അവൾക്കുള്ള ഏക വഴി എന്നാണ് എന്റെ ആശങ്ക എന്നും പറഞ്ഞാണ് മുൻ ഡിജിപി തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.