മുരളീധരൻ നേമത്ത് മാത്രമല്ല, എല്ലായിടത്തും ശക്തനാണെന്ന് ഉമ്മൻ ചാണ്ടി

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളെ ഇന്നറിയാം. ഡൽഹിയിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനാർഥി പ്രഖ്യാപനം നടത്തുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. താൻ ഒരു മണ്ഡലത്തിൽ മാത്രമേ മത്സരിക്കുകയുള്ളൂവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു

നേമത്തെ സ്ഥാനാർഥി ആരെന്ന് കുറച്ച് സമയത്തിനുള്ളിൽ അറിയാനാകും. കെ മുരളീധരൻ നേമത്ത് മാത്രമല്ല, എല്ലായിടത്തും ശക്തനാണ്. മുരളിക്ക് ഇളവ് നൽകിയാൽ മറ്റ് എംപിമാർ പ്രശ്‌നമുണ്ടാക്കില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.