Headlines

മേപ്പാടി ഗ്രാമപഞ്ചായത്തിലെ 9, 10, 11,12 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു

മേപ്പാടി ഗ്രാമപഞ്ചായത്തിലെ 9, 10, 11,12 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു

Read More

നടൻ ബ്രഹ്മ മിശ്ര മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

നടൻ ബ്രഹ്മ മിശ്രയെ മുംബൈയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാതി ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. മിർസാപൂർ വെബ് സീരീസിലൂടെ ശ്രദ്ധേയനായ നടനാണ് ബ്രഹ്മ മിശ്ര. മരണം സംഭവിച്ചിട്ട് രണ്ട് ദിവസമെങ്കിലും കഴിഞ്ഞുവെന്ന നിഗമനത്തിലാണ് പോലീസ് ഫ്‌ളാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ അയൽവാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വാതിലിന്റെ പൂട്ട് തകർത്താണ് പോലീസ് അകത്തുകയറിയത്.

Read More

ഭക്ഷണമുണ്ടാക്കാൻ വൈകി; ഭാര്യയെ കഴുത്തുഞെരിച്ചു കൊന്ന് ഭർത്താവ് ഒളിവിൽ പോയി

ഭക്ഷണമുണ്ടാക്കാൻ വൈകിയതിന് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ഒളിവിൽ പോയ യുവാവിനായി തെരച്ചിൽ ഊർജിതമാക്കി പോലീസ്. തെലങ്കാന മീർപ്പോട്ടിലാണ് സംഭവം. ജയമ്മയെന്ന 40കാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ശ്രീനു(45)വിനെ പോലീസ് തെരയുകയാണ് ജയമ്മയും ഭാര്യയും വീടിന് സമീപത്തെ ഒരു വിവാഹ ചടങ്ങിൽ പോയി എത്തിയതായിരുന്നു. ഈ സമയം ശ്രീനു ഭാര്യയോട് ഭക്ഷണം ആവശ്യപ്പെട്ടു. എന്നാൽ തയ്യാറായിട്ടില്ലെന്ന് ജയമ്മ പറഞ്ഞു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും ശ്രീനു ഇവരെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ജയമ്മ മരിച്ചെന്ന് ഉറപ്പായതോടെ ഇയാൾ…

Read More

തെരഞ്ഞെടുപ്പിലെ മിന്നും വിജയം; മന്ത്രിമാരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ ഉജ്ജ്വല വിജയത്തിൽ മന്ത്രിമാരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദ പെരുമഴയാണ് തെരഞ്ഞെടുപ്പിന് മുമ്പുണ്ടായത്. ഇതിനെയെല്ലാം അപ്രസക്തമാക്കിയാണ് ഉജ്ജ്വല വിജയം നേടിയതെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി ജില്ലകളുടെ ചുമതല വഹിച്ച മന്ത്രിമാരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തുവെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തുന്നു. കേരളം മുന്നോട്ടുവെച്ച ബദൽ നയം ജനങ്ങൾ ഏറ്റെടുത്തതായും മന്ത്രിസഭാ യോഗത്തിൽ അഭിപ്രായമുയർന്നു.  

Read More

സർക്കാർ ഓഫീസുകളിലെ പ്രവർത്തി ദിനങ്ങൾ അഞ്ചായി കുറച്ചേക്കും; യോഗം വിളിച്ച് ചീഫ് സെക്രട്ടറി

സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവർത്തി ദിനം കുറയ്ക്കുന്നതിൽ യോഗം വിളിച്ചു.സർക്കാർ ഓഫീസുകളിലെ പ്രവർത്തി ദിനം അഞ്ചായി കുറയ്ക്കുന്നത് ചർച്ച ചെയ്യാനാണ് യോഗം വിളിച്ചു. ചീഫ് സെക്രട്ടറി സർവീസ് സംഘടന നേതാക്കളുമായി ചർച്ച നടത്താൻ തീരുമാനം. ചീഫ് സെക്രട്ടറി വിളിച്ച സർവീസ് സംഘടനകളുടെ യോഗം ഈമാസം 5ന് നടക്കും. പ്രവൃത്തിദിനങ്ങള്‍ കുറച്ച് സമയം കൂട്ടാനാണ് ആലോചന. പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ അഞ്ച് ദിവസമാക്കാനാണ് ആലോചന. ഞായറാഴ്ചയ്ക്ക് പുറമേ ശനിയാഴ്ചയും അവധി നല്‍കാനാണ് ആലോചിക്കുന്നത്. ഇതിന് പകരം നിലവിലെ പ്രവൃത്തി സമയം…

Read More

ബത്തേരി മണ്ഡലം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് എല്‍ഡിഎഫ് പ്രകടന പത്രിക

സുല്‍ത്താന്‍ ബത്തേരി മണ്ഡലം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് എല്‍ഡിഎഫ് പ്രകടന പത്രിക.  കാർഷിക- ടൂറിസം – വിദ്യാഭ്യാസ മേഖലകള്‍ക്ക് ഊന്നല്‍. മണ്ഡലത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന 45 കാര്യങ്ങളാണ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  കാര്‍ഷിക മേഖല ടൂറിസം ആരോഗ്യം, വിദ്യാഭ്യാസം, കായികം, പാര്‍പ്പിടം, കുടിവെള്ളം, കലകള്‍ എന്നീ മേഖലകളില്‍ നടപ്പാക്കാനുദ്ദേശിക്കുന്നതും, മണ്ഡലം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതുമായ വിഷയങ്ങള്‍ പ്രകടന പത്രികയില്‍ പറയുന്നുണ്ട്. രണ്ട് പതിറ്റാണ്ട് മണ്ഡലം നേരിടുന്ന രാത്രിയാത്ര നിരോധനം നീക്കാന്‍ മനുഷ്യസാധ്യമായ മുഴുവന്‍ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും,…

Read More

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; അ‍ഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട് തീര-മലയോര മേഖലകളിൽ ജാഗ്രത തുടരണം. മഴയ്ക്ക് പുറമേ മണിക്കൂറിൽ പരമാവധി 50 -60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്….

Read More

24 മണിക്കൂറിനിടെ 3.06 ലക്ഷം പേർക്ക് കൂടി കൊവിഡ്; 439 പേർ മരിച്ചു

  രാജ്യത്ത് വീണ്ടും മൂന്ന് ലക്ഷം കടന്ന് പ്രതിദിന കൊവിഡ് വർധനവ്. 24 മണിക്കൂറിനിടെ 3,06,064 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മുപതിനായിരത്തോളം കേസുകളുടെ കുറവ് ഇന്നുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം 3.33 ലക്ഷം പേർക്കായിരുന്നു രോഗബാധ അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നത് ആശങ്കക്ക് വഴിവെക്കുന്നുണ്ട്. 20.75 ശതമാനമാണ് രാജ്യത്തെ ടിപിആർ. ഇന്നലെയിത് 17.78 ശതമാനമായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 439 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഇതോടെ ആകെ കൊവിഡ് മരണങ്ങൾ…

Read More

കാബൂൾ ഡ്രോൺ ആക്രമണത്തിൽ മരിച്ചത് പത്തംഗ കുടുംബം; കുറ്റസമ്മതം നടത്തി അമേരിക്ക

  കാബൂളിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ പത്തംഗ കുടുംബം കൊല്ലപ്പെട്ടതിൽ തെറ്റ് സമ്മതിച്ച് അമേരിക്ക. നിരീക്ഷണ ഡ്രോണുകൾക്ക് പറ്റിയ പിഴവാണ് കാരണമെന്ന് യു എസ് സെൻട്രൽ കമാൻഡ് വിശദീകരിക്കുന്നു. കാബൂൾ വിമാനത്താവളത്തിലെ ചാവേറാക്രമണത്തിന് പകരമായാണ് യു എസ് ഐ എസ് തീവ്രവാദികളെ ലക്ഷ്യം വെച്ച് ഡ്രോൺ ആക്രമണം നടത്തിയത്. എന്നാൽ ഇത് ലക്ഷ്യം തെറ്റി പത്തംഗ കുടുംബത്തിന് നേരെ പതിക്കുകയായിരുന്നു കാറിൽ സ്‌ഫോടനവസ്തുക്കൾ നിറച്ചെത്തിയ ചാവേറിനെ ഇല്ലാതാക്കി എന്നായിരുന്നു അമേരിക്ക ആദ്യം അവകാശപ്പെട്ടത്. എന്നാൽ ഇത് തെറ്റാണെന്ന്…

Read More

ഇന്ന് സംസ്ഥാനത്ത് 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് സംസ്ഥാനത്ത് 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍ 263, കണ്ണൂര്‍ 247, പത്തനംതിട്ട 236, പാലക്കാട് 220, കോട്ടയം 187, കാസര്‍ഗോഡ് 119, വയനാട് 99, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ടി.വി. രാജേഷ് (47),…

Read More