Headlines

നിങ്ങള്‍ എപ്പോഴെങ്കിലും പുളി ജ്യൂസ് കഴിച്ചിട്ടുണ്ടോ? എന്നാല്‍ ഒന്നു ശ്രമിക്കുക മികച്ച ആരോഗ്യ ഗുണങ്ങൾ നേടാം

നിങ്ങള്‍ എപ്പോഴെങ്കിലും പുളി ജ്യൂസ് കഴിച്ചിട്ടുണ്ടോ? എന്നാല്‍ ഒന്നു ശ്രമിക്കുക. കാരണം, പുളിയുടെ ആരോഗ്യ ഗുണങ്ങള്‍ ശരീരത്തിലെത്തിക്കാന്‍ മികച്ചതാണിത് വിറ്റാമിന്‍ ബി, കരോട്ടിനുകള്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയിരിക്കുന്ന പുളി നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. പുളി ജ്യൂസ് എങ്ങനെ ഉണ്ടാക്കാം? ആവശ്യമായ ചേരുവകള്‍ പഞ്ചസാര സിറപ്പ് അല്ലെങ്കില്‍ തേന്‍ പുളി വെള്ളം ഐസ് ക്യൂബുകള്‍   തയാറാക്കുന്ന വിധം പുളി കഴുകി കുരു നീക്കം ചെയ്യുക. ഒരു പാത്രത്തില്‍ രണ്ട് ഗ്ലാസ്…

Read More

ഇന്ത്യയിലേക്കുള്ള യാത്ര ഇളവുകൾ; യു എ ഇ- കുവൈറ്റ്‌ ഉൾപ്പടെയുള്ള രാജ്യങ്ങളെകൂടി ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗ്ലോബൽ പ്രവാസി അസോസിയേഷൻ ഇന്ത്യൻ വിദേശകാര്യമന്ത്രിക്ക് നിവേദനമയച്ചു

ഷാർജ: രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച വിദേശയാത്രക്കാർക്ക് ആർ.ടി.പി.സി.ആർ പരിശോധനയും, നാട്ടിൽ ഏഴു ദിവസ ക്വാറൻറീനും ആവശ്യമില്ലെന്ന കേന്ദ്ര സർക്കാറിൻ്റെ പുതുക്കിയ യാത്രാ നയത്തിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ യു എ ഇ, കുവൈറ്റ്‌ എന്നീ രാജ്യങ്ങൾ ഉൾപ്പെടെ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്താൻ ആവശ്യമായ നടപടികൾ കേന്ദ്ര സർക്കാർ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗ്ലോബൽ പ്രവാസി അസോസിയേഷൻ ചെയർമാൻ സലാം പാപ്പിനിശ്ശേരി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കറിനും ,സഹമന്ത്രി വി.മുരളീധരനും നിവേദനമയച്ചു. മറ്റുരാജ്യങ്ങൾക്ക് നൽകിയ ഇളവുളകിൽ യു.എ.ഇ,…

Read More

കിണറ്റിൽ വീണ് മരിച്ച ജംഷീറിൻ്റെ മരണത്തിൽ ദുരൂഹത : മൃതദേഹം ഏറ്റ് വാങ്ങില്ലെന്ന് ബന്ധുക്കൾ

ഇന്നലെ കിണറ്റിൽ വീണ് മരിച്ച ജംഷീറിൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്ത് ‘  കമ്പളക്കാട് പറളിക്കുന്നിൽ ഇന്നലെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയ ജംഷീറിൻ്റെ മൃതദേഹം ഏറ്റ് വാങ്ങില്ലെന്ന് ബന്ധുക്കൾ .ലത്തീഫ് കൊലപാതകക്കേസിൽ യഥാർത്ഥ പ്രതികളെ അല്ല പോലീസ് അറസ്റ്റ് ചെയ് തതെന്നാരോപിച്ചാണ് കൈനാട്ടി ജന: ആശുപത്രിയിൽ ബന്ധുക്കൾ പ്രതിഷേധിച്ചു..

Read More

സ്‌കൂള്‍ ക്ലാസുകളില്‍ ഇംഗ്ലീഷ് മീഡിയം നിര്‍ബന്ധമാക്കാനാവില്ല സുപ്രിംകോടതി

ന്യൂഡല്‍ഹി: ഒന്നു മുതല്‍ ആറ് വരെ ക്ലാസുകളില്‍ ഇംഗ്ലീഷ് മീഡിയം നിര്‍ബന്ധമാക്കിയ ആന്ധ്ര പ്രദേശ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്ത ആന്ധ്ര ഹൈക്കോടതി വിധി റദ്ദാക്കാനാവില്ലെന്ന് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ അധ്യക്ഷനായ ബെഞ്ചാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്. അതേസമയം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ കേള്‍ക്കാമെന്നും കോടതി സമ്മതിച്ചു. അടുത്ത ആഴ്ച കേസില്‍ വീണ്ടും വാദം കേള്‍ക്കും.   എല്ലാ സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളുകളിലും ഒന്നു മുതല്‍ ആറ് വരെ ക്ലാസുകളില്‍…

Read More

അന്തിമ വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ അന്തിമ വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും. പട്ടിക ഇന്ന് പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. ചില തദ്ദേശ സ്ഥാപനങ്ങളില്‍ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കാന്‍ താമസം ഉണ്ടായതിനാലാണ് പട്ടിക വൈകിയതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു. സംവരണ വാര്‍ഡുകളുടെ തിരഞ്ഞെടുപ്പില്‍ തര്‍ക്കമുണ്ടായ സ്ഥലങ്ങളില്‍ നറുക്കെടുപ്പിന് പുനര്‍വിജ്ഞാപനം പുറപ്പെടുവിച്ചു. നറുക്കെടുപ്പ് നാളെ നടക്കും. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് പുനര്‍വിജ്ഞാപനവും നറുക്കെടുപ്പും.    

Read More

കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ നിർമാണ ക്രമക്കേട്; ചീഫ് എൻജിനീയർ ആർ. ഇന്ദുവിന് സസ്‌പെൻഷൻ

കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ നിർമാണ ക്രമക്കേടുമായി ബന്ധപ്പെട്ട് ചീഫ് എൻജിനീയർ ആർ. ഇന്ദുവിന് സസ്‌പെൻഷൻ. ഡിപ്പോ നിർമാണ ക്രമക്കേടിനും നടപടിക്രമങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തിയതിനുമാണ് നടപടി. ആർ. ഇന്ദു കരാറുകാരെ വഴിവിട്ട് സഹായിച്ചെന്നും കണ്ടെത്തിയിരുന്നു. ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയ പശ്ചാത്തലത്തിൽ ആർ. ഇന്ദുവിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന് ധനകാര്യ പരിശോധനാ വിഭാഗം ശുപാർശ ചെയ്തിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ടും ധനകാര്യ പരിശോധനാ വിഭാഗം സമർപ്പിച്ചിരുന്നു. കെ.എസ്.ആർ.ടി.സി എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന്റെ നിർമാണത്തിലെ അപാകതകൾ കാരണം സർക്കാരിന്…

Read More

മഴ കനത്തതോടെ അപകടങ്ങളും ആരംഭിച്ചു; ഇടപ്പള്ളിയിൽ റോഡ് ഇടിഞ്ഞുവീണ് വാഹനങ്ങൾ താഴേക്ക് പതിച്ചു

എറണാകുളം ഇടപ്പള്ളി വട്ടേക്കുന്നത്ത് റോഡ് ഇടിഞ്ഞ് വാഹനങ്ങൾ മണ്ണിനടിയിലായി. വട്ടേക്കുന്നും പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപമാണ് റോഡ് ഇടിഞ്ഞത്. വഴിവക്കിൽ പാർക്ക് ചെയ്തിരന്ന മൂന്ന് വാഹനങ്ങൾ പതിനഞ്ചടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കല്ലറയ്ക്കൽ വർഗീസ് എന്നയാളുടെ വീട്ടുമുറ്റത്തേക്കാണ് വാഹനങ്ങൾ മറിഞ്ഞുവീണത്. ഇവരുടെ കിണറും മണ്ണ് വന്ന് മൂടി. അപകടസമയത്ത് വാഹനങ്ങളിൽ ആരുമില്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. കനത്ത മഴയെ തുടർന്നാണ് റോഡ് ഇടിഞ്ഞത്. കൊച്ചിയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്‌

Read More

രാഹുല്‍ ഗാന്ധിക്കെതിരായ ബിജെപി നേതാവിന്റെ ഭീഷണി അടിയന്തര പ്രമേയമായി സഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം; നോട്ടീസ് തള്ളി സ്പീക്കര്‍

രാഹുല്‍ ഗാന്ധിക്കെതിരായ ബിജെപി നേതാവിന്റെ ഭീഷണിയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി. പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാത്തതില്‍ പ്രതിപക്ഷം സഭയ്ക്കകത്തും പുറത്തും വ്യാപക പ്രതിഷേധമുയര്‍ത്തി. നടുത്തളത്തില്‍ ബാനറുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. ടി സിദ്ദിഖ് എംഎല്‍എ സ്പീക്കറുടെ ഡയസിലേക്കെത്തുന്ന സാഹചര്യമുണ്ടായി. സ്പീക്കര്‍ നീതി പാലിക്കുക എന്ന ബാനറുയര്‍ത്തിയായിരുന്നു നടുത്തളത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ബിജെപി വക്താവ് പ്രിന്റു മഹാദേവ് ചാനല്‍ ചര്‍ച്ചയ്ക്കിടെ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി നടത്തിയെന്നും അത് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു അടിയന്തര നോട്ടീസ്…

Read More

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ വിധി ഫെബ്രുവരി 18ന്

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഫെബ്രുവരി 18ന് വിധി പറയും. തന്ത്രിയുടെ സാമ്പത്തിക ഇടപാടുകള്‍ കോടതിയില്‍ എസ്ടഐടി ചൂണ്ടിക്കാട്ടി. തന്ത്രിക്കും ഭാര്യക്കും ആദായനികുതി വകുപ്പിനെ അറിയിക്കാത്ത നിക്ഷേപമുണ്ടെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു.(Sabarimala gold theft)കുടുംബാംഗങ്ങളുടെ അടക്കം സാമ്പത്തിക സ്രോതസിന്റെ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി. കുന്നത്തുകളത്തില്‍ ചിട്ടി ഫണ്ട്‌സ് എന്ന സ്ഥാപനത്തില്‍ വന്‍ നിക്ഷേപം ഉള്ളതായി കണ്ടെത്തി. ഭാര്യയുടെ പേരില്‍ 62 ലക്ഷവും തന്ത്രിയുടെ പേരില്‍ 2.05 കോടി രൂപയുടെയും നിക്ഷേപം…

Read More

പിഞ്ചുകുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു

തിരുവനന്തപുരം: 40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. തിരുവല്ലം പാച്ചല്ലൂരിലാണ് ദാരുണസംഭവം നടന്നത്. സംഭവത്തില്‍ പിതാവ് പാച്ചല്ലൂര്‍ സ്വദേശി ഉണ്ണികൃഷ്ണനെ തിരുവല്ലം പോലിസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ നൂലുകെട്ട് ദിവസമായിരുന്നു കൊലപാതകം. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. നെടുമങ്ങാട്ടെ അമ്മയുടെ വീട്ടില്‍നിന്ന് കുഞ്ഞിനെ തിരുവല്ലത്തേക്ക് കൊണ്ടുവന്നാണ് ഉണ്ണികൃഷ്ണന്‍ ക്രൂരകൃത്യം നടത്തിയത്. നൂലുകെട്ടിന് ശേഷം ബന്ധുക്കളെ കാണിക്കാനാണെന്ന് പറഞ്ഞാണ് പിതാവ് കുഞ്ഞിനെ മാത്രം തിരുവല്ലത്തേയ്ക്ക് കൊണ്ടുവന്നത്. ഇന്നലെ രാത്രി…

Read More