എറണാകുളം ഇടപ്പള്ളി വട്ടേക്കുന്നത്ത് റോഡ് ഇടിഞ്ഞ് വാഹനങ്ങൾ മണ്ണിനടിയിലായി. വട്ടേക്കുന്നും പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപമാണ് റോഡ് ഇടിഞ്ഞത്. വഴിവക്കിൽ പാർക്ക് ചെയ്തിരന്ന മൂന്ന് വാഹനങ്ങൾ പതിനഞ്ചടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
കല്ലറയ്ക്കൽ വർഗീസ് എന്നയാളുടെ വീട്ടുമുറ്റത്തേക്കാണ് വാഹനങ്ങൾ മറിഞ്ഞുവീണത്. ഇവരുടെ കിണറും മണ്ണ് വന്ന് മൂടി. അപകടസമയത്ത് വാഹനങ്ങളിൽ ആരുമില്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. കനത്ത മഴയെ തുടർന്നാണ് റോഡ് ഇടിഞ്ഞത്. കൊച്ചിയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്