സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 73,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 9160 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, അടുത്ത മാസം വിവാഹ സീസൺ ആരംഭിക്കുന്നതോടെ വില ഉയരാനാണ് സാധ്യത. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍…

Read More

കെ ജെ ഷൈനെതിരായ സൈബർ ആക്രമണം; യാസർ എടപ്പാളിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും

സിപിഐഎം നേതാവ് കെ. ജെ. ഷൈനെതിരായ സൈബർ അധിക്ഷേപ പരാതിയിൽ കൊണ്ടോട്ടി അബു എന്ന യാസർ എടപ്പാളിനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കാൻ അന്വേഷണസംഘം. മൂന്നാം പ്രതിയായ യാസറിനോട് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയില്ല. ഇന്ന് തന്നെ വിമാനത്താവളങ്ങളിലേക്കുള്ള ലുക്ക് ഔട്ട് സർക്കുലറിനുള്ള നടപടികൾ തുടങ്ങും. ഒന്നാം പ്രതി ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ആവശ്യപ്പെട്ട റിപ്പോർട്ട് ഇന്നോ നാളെയോ സമർപ്പിക്കും. പിടിച്ചെടുത്ത ഫോണുകളും മെമ്മറി കാർഡും കോടതിയിൽ ഹാജരാക്കിയ ശേഷം ശാസ്ത്രീയ പരിശോധനയ്ക്ക്…

Read More

കോഴിക്കോട് -കൊല്ലഗൽ ദേശീയപാത 766 ൽ മുത്തങ്ങ തകരപ്പാടി പൊൻകുഴി ഭാഗത്ത് ഹൈവേയിൽ കയറിയ വെള്ളം ഇറങ്ങി;ഗതാഗതം പുന:സ്ഥാപിച്ചില്ല

സുൽത്താൻ ബത്തേരി:കോഴിക്കോട് -കൊല്ലഗൽ ദേശീയപാത 766 ൽ മുത്തങ്ങ തകരപ്പാടി പൊൻകുഴി ഭാഗത്ത് കയറിയ വെള്ളം ഇറങ്ങി. പക്ഷെ ഗതാഗതം പുന:സ്ഥാപിക്കാനായിട്ടില്ല. ദേശീയപാതയിൽ വെള്ളം കയറിയ വെള്ളിയാഴ്ച പുലർച്ചെ സംസ്ഥാനത്തേക്ക് എത്തിയ ചരക്കുലോറികളും യാത്രാ വാഹനങ്ങളും വെള്ളം കയറിയതിനെ തുടർന്ന് പൊൻകുഴിക്ക് സമീപം ദേശീയപാതയിൽ തന്നെ നിറുത്തിയിട്ടതിനാൽ വാഹനങ്ങൾക്ക് കടന്നു പോകാൻ പറ്റാത്തതാണ് ഗതാഗതം പുന:സ്ഥാപിക്കാൻ പറ്റാത്തതിന് കാരണം. ചരക്ക് ലോറികളും യാത്രാ വാഹനങ്ങളും ഉൾപ്പടെ 35 വാഹനങ്ങളാണ് ദേശീയ പാതയിൽ നിറുത്തിയിട്ടിരിക്കുന്നത്. വാഹനങ്ങളുടെ ഡ്രൈവർമാർ സുൽത്താൻ…

Read More

സംസ്ഥാനത്ത് നാല് കൊവിഡ് മരണം; നാല് പേരും മരിച്ചത് ചികിത്സയിലിരിക്കെ

സംസ്ഥാനത്ത് നാല് കൊവിഡ് മരണങ്ങൾ കൂടി; പത്തനംതിട്ട, കോഴിക്കോട്, കാസർകോട്, കോട്ടയം ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. പത്തനംതിട്ട പ്രമാണം സ്വദേശി പുരുഷോത്തമൻ(70), കോഴിക്കോട് മാവൂർ സ്വദേശി ബഷീർ, കോട്ടയം വടവാതൂർ സ്വദേശി പി എൻ ചന്ദ്രൻ(74), കാസർകോട് തൃക്കരിപ്പൂർ സ്വദേശി വിജയകുമാർ(55) എന്നിവരാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് വിജയകുമാർ മരിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. അടുത്തിടെ ഇദ്ദേഹത്തിന്റെ വൃക്ക മാറ്റിവെച്ചിരുന്നു. വിജയകുമാറിന്റെ ഭാര്യക്കും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് പത്തനംതിട്ടയിൽ മരിച്ച പുരുഷോത്തമന് ഈ…

Read More

വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ്എന്‍ഡിപി ഭാരവാഹികളുടെ അയോഗ്യത തുടരും; ഹര്‍ജി തിങ്കളാഴ്ചത്തേക്ക്

വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ള എസ്എന്‍ഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഉത്തരവ് തുടരും. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.എസ്എന്‍ഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശന്‍ നല്‍കിയ അപ്പീലാണ് ഹൈകോടതി പരിഗണിച്ചത്.സിംഗിള്‍ ബഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാര പരിധിക്ക് പുറത്തുള്ളതുമാണെന്ന് കാണിച്ചാണ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. കമ്പനി നിയമപ്രകാരമുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടത് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിലാണ്. അതില്‍ സിവില്‍ കോടതികള്‍ക്കോ ഹൈക്കോടതിക്കോ ഇടപെടാന്‍ അധികാരമില്ലെന്നും അപ്പീലില്‍ പറയുന്നു. യോഗത്തിന്റെ വാര്‍ഷിക…

Read More

സുൽത്താൻ ബത്തേരി കുപ്പാടിയിൽ വീട് കുത്തിതുറന്ന് പണവും സ്വർണ്ണാഭരണവും മോഷ്ടിച്ചു

സുൽത്താൻ ബത്തേരി : വീട് കുത്തിതുറന്ന് സ്വർണ്ണാഭരണങ്ങളും പണവും മോഷടിച്ചു. റിട്ട. എസ്.ഐ .പട്ടയത്തിൽ മോഹനന്റെ കുപ്പാടിയിലെ വീടാണ് കഴിഞ്ഞ ദിവസം മോഷ്ട്ടാക്കൾ കവർച്ച നടത്തിയത്. വീടിന്റെ മുൻ വാതിൽ കുത്തി തുറന്ന് അകത്ത് കടന്ന മോഷ്ട്ടക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്ന് പവനോളം വരുന്ന സ്വർണാഭരണവും 4400 രുപയും 30 ഒമാൻ റിയാലും 70 കനേഡിയൻ റിയാലുമാണ് അപഹരിച്ചത്. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ട്ടമാണ് ഉണ്ടായിട്ടുള്ളത്. മോഹനനും കുടുംബവും ചികിൽസാർത്ഥം തിങ്കളാഴ്ച വൈകിട്ട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ…

Read More

അഭയ കേസ് പ്രതികൾക്ക് പരോൾ; ഉന്നതാധികാര സമിതിയെ മറികടന്ന് ജയിൽ വകുപ്പ് തീരുമാനിച്ചു

കോട്ടയം: സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചത് പ്രത്യേക പരിഗണനയിൽ സർക്കാർ നിർദേശപ്രകാരം. അതേസമയം, കൊവിഡ് കാലത്ത് തടവുകാർക്ക് പരോൾ അനുവദിക്കാനുള്ള സുപ്രിംകോടതി നിർദേശപ്രകാരം രൂപവത്‌കരിച്ച ഉന്നതാധികാരസമിതിയെയും പരൾ അനുവദിച്ചത്. മെയ് 11-നാണ് പ്രതികളായ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും ജയിൽവകുപ്പ് 90 ദിവസം പരോൾ അനുവദിച്ചത്. സുപ്രിംകോടതി നിർദേശപ്രകാരം ഉന്നതാധികാരസമിതി നിശ്ചയിച്ച മാനദണ്ഡം കണക്കിലെടുത്താണിതെന്ന് അന്ന് ജയിൽവകുപ്പ് വിശദീകരിച്ചു. അഭയ കേസിൽ നിയമപോരാട്ടം നടത്തിയ ജോമോൻ പുത്തൻപുരക്കൽ, പരോൾ ലഭിച്ചതിനെതിരേ കേരള ലീഗൽ…

Read More

മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസ്: അന്വേഷണം പ്രതികളുടെ സാമ്പത്തിക ഇടപാടുകളിലേക്ക്

  മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസിൽ പിടിയിലായ പ്രതികളുടെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം. മുഖ്യപ്രതികളായ സിന്ധുവിന്റെയും ബിലാലിന്റെയും അക്കൗണ്ടുകളിലാണ് പരിശോധന. ഇരുവരും ലക്ഷങ്ങൾ സമ്പാദിച്ചെന്ന് വിലയിരുത്തൽ. ബിലാലിന് നിരവധി ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെന്നും പോലീസ് കണ്ടെത്തി.     സിന്ധുവിന്റെ അക്കൗണ്ടിൽ നിന്ന് ഗുണ്ടാ നേതാവ് ഔറംഗസേബിന്റെ അക്കൗണ്ടിലേക്കും നിരവധി തവണ പണം എത്തി. പ്രതികൾക്കായുള്ള കസ്റ്റഡി അപേക്ഷ രണ്ട് ദിവസത്തിനുള്ളിൽ ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതിയിൽ സമർപ്പിക്കും. പരാതിക്കാരിയിൽ നിന്ന് കൂടുതൽ വിവരങ്ങളും…

Read More

‘കുട്ടികൾ കള്ളുകുടിച്ചാണ് കരോൾ നടത്തിയത്’; പരാമർശത്തിൽ മലക്കം മറിഞ്ഞ് സി കൃഷ്ണകുമാർ

പാലക്കാട്ടെ കരോൾ സംഘത്തിൽ പെട്ട കുട്ടികളെ അധിക്ഷേപിച്ച് ബിജെപി നേതാവ് സി കൃഷ്ണകുമാർ. കള്ളുകുടിച്ചാണ് കരോൾ നടത്തിയതെന്ന് കൃഷ്ണകുമാർ ആരോപിച്ചു. ചോദ്യങ്ങൾ ഉയർന്നത്തോടെ കൃഷ്ണകുമാർ മലക്കം മറിഞ്ഞു. പൊതുവായി പറഞ്ഞതാണെന്നാണ് കൃഷ്ണകുമാറിന്റെ വിശദീകരണം. സംഭവത്തിൽ അറസ്റ്റിലായ അശ്വിൻ രാജിന് ബിജെപിയുമായി യാതൊരു ബന്ധവും ഇല്ലെന്നും കൃഷ്ണകുമാർ പ്രതികരിച്ചു. പാലക്കാട് കരോള്‍ സംഘത്തെ ആക്രമിച്ച സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അശ്വിന്‍രാജ് കുട്ടികളെ മര്‍ദ്ദിച്ചെന്നും പരാതിയുണ്ട്.പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് പുതുശ്ശേരി സുരഭി നഗറില്‍…

Read More

കോവിഡ് പരിശോധനഫലം ഇനി വേഗത്തില്‍; ജില്ലാ പഞ്ചായത്ത് വക 62 ലക്ഷം രൂപയുടെ ആര്‍.ടി.പി.സി.ആര്‍ എക്‌സ്ട്രാക്ടര്‍ മെഷിന്‍ കൈമാറി

ജില്ലയിലെ കോവിഡ് പരിശോധന സംവിധാനം വേഗത്തിലാക്കാന്‍ വയനാട് ജില്ലാ പഞ്ചായത്തിന്റെ വക ജില്ലാ ഭരണകൂടത്തിന് ആര്‍.ടി.പി.സി ആര്‍, ആര്‍.എന്‍.എ എക്സ്ട്രാക്ടര്‍ മെഷീന്‍. കലക്ടറേറ്റ് പരിസരത്ത് നടന്ന ലളിതമായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയ്ക്ക് മെഷിന്‍ കൈമാറി. 62 ലക്ഷം രൂപ ചെലവിലാണ് ജില്ലാ പഞ്ചായത്ത് നൂതന പരിശോധന മെഷിനും അനുബന്ധ ഉപകരണങ്ങളും ജില്ലയ്ക്കായി സജ്ജമാക്കിയത്.   കോവിഡ് രോഗികളുടെ എണ്ണത്തിനനുസരിച്ച് പരിശോധനാ സൗകര്യങ്ങള്‍ ജില്ലയില്‍ വിപുലപ്പെടുത്തുക എന്നതാണ് ലക്ഷ്യം….

Read More