Headlines

അയോധ്യ രാമക്ഷേത്ര സംഭാവനകൾ കാണാതായെന്ന ആരോപണം; ആശങ്കകൾ ഉന്നയിച്ച് സുപ്രീം കോടതിക്ക് കത്ത്

  അയോധ്യ രാമക്ഷേത്ര സംഭാവനകൾ കാണാതായെന്ന ആരോപണം, ആശങ്കകൾ ഉന്നയിച്ച് സുപ്രീം കോടതിക്ക് കത്തയച്ചു. സംഭാവനകളുടെ ദുരുപയോഗത്തെക്കുറിച്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദ്ദേശിക്കണം. കോടതി മേൽനോട്ടത്തിൽ സ്വതന്ത്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യം.അഭിഭാഷകൻ അനൂപ് പ്രകാശ് അവസ്തിയാണ് കത്തയച്ചത്. സംഭാവനകൾ സംരക്ഷിക്കുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനും ജുഡീഷ്യൽ മേൽനോട്ടം വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു.     അതേസമയം ആരോപണം അന്വേഷിക്കാൻ ഉത്തർ പ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘ (എസ്ഐടി) ത്തിന് രൂപം നൽകി. ലക്നൗ ഡിവിഷണൽ…

Read More

മഹാരാഷ്ട്ര അമ്പര്‍നാഥില്‍ ബിജെപി-കോണ്‍ഗ്രസ് സഖ്യം; അപ്രതീക്ഷിത സഖ്യം ശിവസേന ഷിന്‍ഡെ വിഭാഗത്തോട് എതിരിടാന്‍

മഹാരാഷ്ട്രയിലെ അമ്പര്‍നാഥില്‍ ബിജെപി-കോണ്‍ഗ്രസ് സഖ്യം. അമ്പര്‍നാഥ് മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് ഇരു പാര്‍ട്ടികളും സഖ്യമായത്. ശിവസനേ ഷിന്‍ഡെ വിഭാഗം അധികാരം പിടിക്കുന്നത് തടയാനാണ് ബിജെപിയും കോണ്‍ഗ്രസും ഒന്നായത്. (BJP, Congress form rare alliance in maharashtra).കടുത്ത വിരോധത്തിലാണെങ്കിലും മുംബൈയ്ക്കടുത്ത് അമ്പര്‍നാഥില്‍ കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്തു. അമ്പര്‍നാഥ് വികാസ് അഖാഡി എന്ന പേരില്‍ കൈകോര്‍ത്ത സഖ്യത്തില്‍ എന്‍സിപി അജിത് പവാര്‍ വിഭാഗവും ഉണ്ട്. ശിവസേന ഷിന്‍ഡെ വിഭാഗത്തിന്റെ ശക്തി കേന്ദ്രത്തില്‍ അവരെ തോല്‍പിക്കാനാണ് ബിജെപി കോണ്‍ഗ്രസിനെയും…

Read More

മുത്തങ്ങയിൽ വീണ്ടും കുഴൽപ്പണ വേട്ട;28 ലക്ഷം രൂപയുമായി രണ്ട് പേരെ മുത്തങ്ങ തകരപ്പാടിയിൽ എക്സൈസ് പിടികൂടി

മുത്തങ്ങയിൽ വീണ്ടും കുഴൽപ്പണ വേട്ട. മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന 28 ലക്ഷം രൂപയുമായി രണ്ട് പേരെ മുത്തങ്ങ തകരപ്പാടിയിൽ എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതരും, എക്സൈസ് ഇൻ്റലിജൻ്റ്സും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി. സംഭവത്തിൽ മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ കെ സി നൗഫൽ (34), കെ യൂനസ് (37) എന്നിവർ പിടിയിലായി. പച്ചക്കറി വാഹനത്തിൽ കാബിനിൽ സൂക്ഷിച്ച നിലയിലായുരുന്നു പണം. പിടികൂടിയ പണവും പിടിയിലായവരെയും പിന്നീട് ബത്തേരി പൊലിസിന് കൈമാറും.

Read More

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സിബിഐക്ക്

തിരുവനന്തപുരം: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സിബിഐക്ക് വിടാൻ തയ്യാറാണെന്ന് സർക്കാർ ഹൈക്കോടതിയിൽ. കേന്ദ്രത്തിന് ഇത് സംബന്ധിച്ച് കത്തയച്ചതായും സർക്കാർ കോടതിയെ അറിയിച്ചു. തട്ടിപ്പിന് ഇരയായവര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിശദമായ റിപോർട്ട് സമർപ്പിക്കാൻ കോടതി സർക്കാരിന് നിർദേശം നൽകി. മൂവായിരത്തിലേറെ പരാതികളാണ് പോപ്പുലർ ഫിനാൻസിനെതിരെ വന്നിരിക്കുന്നത്. അതേസമയം, പോപ്പുലർ ഉടമകളുടെ കസ്റ്റഡി നീട്ടാൻ പൊലീസ് അപേക്ഷ നൽകും. തെളിവെടുപ്പ് തുടരുന്ന സാഹചര്യത്തിൽ പ്രതികളെ…

Read More

രോഗവ്യാപനം കൂടുന്നു; പതിനാല് ജില്ലകളിലും ആവശ്യമായ സജ്ജീകരണങ്ങളൊരുക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം ജില്ലയിൽ അഞ്ച് ലാർജ് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, പൂന്തുറ എന്നീ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. പുല്ലുവിളയിൽ കഴിഞ്ഞ പത്ത് ദിവസത്തിനിടെ 671 പേരെ പരിശോധിച്ചപ്പോൾ 288 പേർ പോസിറ്റീവായി. ജില്ലയിൽ 17 ഫസ്റ്റ് ലൈൻ സെന്ററുകളിലായി 2103 കിടക്കൾ സജ്ജമാണ്. 1813 കിടക്കകളോടെ 18 ഫസ്റ്റ് ലൈൻ സെന്ററുകൾ ഉടൻ സജ്ജമാകും കൊല്ലത്ത് 22 കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലായി 4850 കിടക്കഖൾ സജ്ജീകരിച്ചു. 3624 കിടക്കളുള്ള 31 കേന്ദ്രങ്ങൾ ഒരാഴ്ചക്കുള്ളിൽ…

Read More

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക്

ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം ഇന്നറിയാം. ഉച്ചയ്ക്ക് രണ്ടുമണിക്ക് ഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ പ്ലസ്ടു പരീക്ഷ റദ്ദാക്കിയിരുന്നു. അതിനാല്‍, വിദ്യാര്‍ഥികളുടെ 10, 11 ക്ലാസുകളിലെ മാര്‍ക്കും പ്രീബോര്‍ഡ് ഫലവും ചേര്‍ത്ത് പ്രത്യേക മൂല്യനിര്‍ണയം വഴിയാണ് സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുന്നത്. cbseresults.nic.in, cbse.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ഓണ്‍ലൈനായി ഫലമറിയാം. ഇതിനു പുറമേ digilocker.gov.in എന്ന സൈറ്റ് വഴിയും DigiLocker ആപ്പ് വഴിയും ഫലം ലഭ്യമാവും. വിദ്യാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാന്‍…

Read More

ഹിജാബ് വിഷയം ദേശീയതലത്തിലേക്ക് എത്തിക്കരുത്; ഹൈക്കോടതി തീർപ്പ് കൽപ്പിക്കട്ടെയെന്ന് ചീഫ് ജസ്റ്റിസ്

  കർണാടകത്തിലെ ഹിജാബ് വിഷയം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കരുതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. വിധി വരും വരെ കോളജുകളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്ന കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു ഇന്നലെയാണ് ഹിജാബ് ധരിക്കുന്നതിനെതിരായ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി കർണാടക ഹൈക്കോടതി പരിഗണിച്ചത്. ഹർജിയിൽ തീർപ്പ് വരും വരെ കോളജുകളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്ന് കർണാടക ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ്…

Read More

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച കാമുകിയെ യുവാവ് കുത്തിക്കൊന്നു

  ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച കാമുകിയെ യുവാവ് കുത്തിക്കൊന്നു. ചെന്നൈ സ്വദേശി കണ്ണമ്മയാണ് മരിച്ചത്. കാമുകനായ രാജയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം വസ്ത്രത്തിൽ ചോര പുരണ്ട നിലയിൽ രാജയെ പോലീസ് സംഘം റോഡിൽ കാണുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെ കൊലപാതക വിവരം പുറത്തുവന്നു. തുടർന്ന് ഇയാൾ കണ്ണമ്മയുടെ വീട്ടിലെത്തി മൃതദേഹം പോലീസിന് കാണിച്ചു നൽകി കണ്ണമ്മയും രാജയും അഞ്ച് വർഷമായി പ്രണയത്തിലായിരുന്നു. കുണ്ട്രത്തൂരിൽ വാടക വീട്ടിലാണ് കണ്ണമ്മ താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി രാജ മദ്യപിച്ച്…

Read More

കേരളത്തിലെ കോവിഡ് മരണങ്ങൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തതിന്റെ ഇരട്ടിയെന്ന് വെളിപ്പെടുത്തൽ

തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ, സംസ്ഥാനത്തെ കോവിഡ് കേസുകളുടെ പട്ടിക സർക്കാർ പുറത്തുവിട്ടിരുന്നു. പട്ടിക പുറത്തുവന്നതോടെ, ഇതിലെ കള്ളക്കളികളും പുറത്തുവന്നിരിക്കുകയാണെന്നാണ് ഉയരുന്ന ആരോപണം. ഏറ്റവും കുറഞ്ഞ മരണ നിരക്കിന്റെ പേരിലുള്ള അവകാശവാദമായിരുന്നു ഇത്രയും നാൾ കേരളം ഉയർത്തിപ്പിടിച്ചിരുന്നത്. സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്നലെ വരെ കേരളത്തിൽ കോവിഡ് ബാധിച്ച് മരണപ്പെവർ 13,716 പേരാണ്. എന്നാൽ, ഇത്രയും തന്നെ പേരുടെ ലിസ്റ്റ് മറച്ചുവെച്ചിരിക്കുകയാണെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. സർക്കാർ, മരണക്കണക്കിൽ വെള്ളം ചേർത്തിട്ടുണ്ടെന്ന ആരോപണം ഉന്നയിച്ചത് പ്രതിപക്ഷമാണ്….

Read More

വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ട നടപടി പിൻവലിക്കണം: മുസ്‌ലിം നേതാക്കൾ

  വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് മുസ്‌ലിം സംഘടനകൾ. തീരുമാനത്തിൽ സർക്കാർ ഉറച്ച് നിന്നാൽ പ്രത്യക്ഷ സമരവും നിയമപരമായ നടപടികളും സ്വീകരിക്കാനാണ് നീക്കം. കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്ന കേരള മുസ്ലിം ജമാഅത്ത് ഒഴികയുള്ള പ്രധാനപ്പെട്ട സംഘടനകളെല്ലാം യോഗത്തിൽ പങ്കെടുത്തു. കടുത്ത വിമർശനമാണ് സംസ്ഥാന സർക്കാരിനെതിരെ മുസ്‌ലിം നേതൃസമിതി യോഗത്തിലുണ്ടായത്. മത വിശ്വാസികൾ അല്ലാത്തവർ മതത്തിന്റെ പേരിൽ ഉദ്യോഗസ്ഥരായി എത്തുന്നത് വഖഫ് ബോർഡിനെ ഇല്ലാതാക്കുമെന്നാണ് സംഘടനകളുടെ നിലപാട്….

Read More