‘വെള്ളാപ്പള്ളി മുസ്‌ലിം വിരുദ്ധത പറയുന്നു, ലീഗ് മതേതര പാര്‍ട്ടി’; വെള്ളാപ്പള്ളി നടേശനെതിരെ ജി സുധാകരന്‍
ആലപ്പുഴ: എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ സന്ദര്‍ശിച്ച് നിയുക്ത അമ്പലപ്പുഴ എംഎല്‍എ ജി സുധാകരന്‍. സൗഹൃദ സന്ദര്‍ശനത്തിനാണ് എത്തിയതെന്ന് ജി സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രി പദവി ആവശ്യപ്പെട്ടിട്ടില്ലെന്നും മുമ്പും മന്ത്രിയായത് ആവശ്യപ്പെട്ടിട്ടല്ലെന്നും ജി സുധാകരന്‍ പറഞ്ഞു. പദവിയെകുറിച്ച് ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എതിരെയും ജി സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചു. വെള്ളാപ്പള്ളി നേരത്തെ മുതല്‍ മുസ്‌ലിം വിരുദ്ധത പറയുന്നുവെന്നും…
