കോഴിക്കോട് ജില്ലയിൽ ഇന്ന് 82 പേർക്ക് കൂടി കോവിഡ്
കോഴിക്കോട് ജില്ലയില്‍ ഇന്ന് 82 കോവിഡ് പോസിറ്റീവ് കേസും രണ്ട് മരണവും കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ 510 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 117 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും, 136 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 216 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി.സി യിലും, 31 പേര്‍ ഫറോക്ക് എഫ്.എല്‍.ടി.സി യിലും 2 പേര്‍ മലപ്പുറത്തും, 5 പേര്‍…
