Headlines

റോയ് സി ജെയ്ക്ക് വിട; ബെന്നാർഘട്ടയിലെ റിസോർട്ടിൽ അന്ത്യവിശ്രമം

ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ ബെംഗളൂരുവിൽ ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ റോയ് സി ജെയ്ക്ക് വിട ചൊല്ലി ബെംഗളൂരു. കൽക്കരെ സെന്റ് ജോസഫ് പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ നടന്നു. ഡോ. റോയ് സി ജെയുടെ ആഗ്രഹപ്രകാരം ബെന്നാർഘട്ടയിലെ നേച്ചേഴ്സ് ലക്ഷ്വറി റിസോർട്ടിലാണ് അന്ത്യവിശ്രമമൊരുക്കിയത്. പൊതുദർശനം നടന്ന ബെന്നർഘട്ടയിലെ റിസോർട്ടിലെത്തി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.അതേസമയം റോയ് സി ജെയുടെ മരണത്തിൽ ജീവനക്കാരുടെ വാദം തള്ളി പ്രത്യേക അന്വേഷണ സംഘം. വെള്ളിയാഴ്ച ഐടി…

Read More

‘മന്ത്രി ഭാരതാംബയെ തള്ളിപ്പറഞ്ഞു, ഭരണനിർവഹണ ചുമതല വഹിക്കുന്ന തലവന്റെ കേന്ദ്രം ആണ് രാജ്ഭവൻ’; കുമ്മനം രാജശേഖരൻ

രാജ്ഭവനിൽ ഉണ്ടായ സംഭവം ലജ്ജാകരമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ഒരു മന്ത്രി ഒരിക്കലും ചെയ്യാൻ പാടില്ലാത്ത നിന്ദ. ഭരണനിർവഹണത്തിന്റെ ചുമതല വഹിക്കുന്ന തലവന്റെ കേന്ദ്രം ആണ് രാജ്ഭവൻ. അവിടെ നടക്കുന്ന പരിപാടികൾക്ക് പ്രോട്ടോകോൾ ഉണ്ട്. മന്ത്രി ഭാരതാംബയെ തള്ളിപ്പറഞ്ഞു. അസഹിഷ്ണുത കുട്ടികളിലേക്ക് കടത്തി വിട്ടു. മന്ത്രി ഇറങ്ങി പോയത് അനവസരത്തിൽ. ദേശീയ ഗാനത്തെയും ഭാരതാമ്പയേയും തള്ളിപ്പറഞ്ഞു. കാവിയോട് മന്ത്രിക്ക് എന്തുകൊണ്ട് ഇത്രയും അസഹിഷ്ണുത. നിലമ്പൂർ ഇലക്ഷനിൽ 10 വോട്ട് കിട്ടും എന്ന തെറ്റിദ്ധാരണ കൊണ്ടാണ് ഇത്തരം…

Read More

ബിപിൻ റാവത്തിന്റെ ഹെലികോപ്റ്റർ തകർന്നുവീഴുന്നതിന് തൊട്ടുമുമ്പുള്ള വീഡിയോ ദൃശ്യങ്ങൾ പുറത്ത്

ഊട്ടി കൂനൂരിനടുത്തുള്ള കട്ടേരി പാർക്കിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്നുവീഴുന്നതിന് തൊട്ടുമുമ്പ് പകർത്തി വീഡിയോ പുറത്തുവന്നു. മീറ്റർ ഗേജ് റെയിൽപാളത്തിലൂടെ നടന്നുപോയിരുന്ന ഒരു സംഘമാളുകളുകളാണ് ദൃശ്യങ്ങൾ പകർത്തിയത് ഹെലികോപ്റ്റർ മേഘങ്ങളിലേക്ക് മാറി കാണാതായതിന് പിന്നാലെ വലിയ സ്‌ഫോടന ശബ്ദവും കേൾക്കാം. ഇതിന് പിന്നാലെ ഇവർ ഹെലികോപ്റ്റർ തകർന്നുവീണോ എന്ന് ആശങ്കയോടെ ചോദിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

Read More

സ്വർണക്കടത്ത് കേസ് പ്രതി ഫൈസൽ ഫരീദിന്റെ തൃശ്ശൂരിലെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്

സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിന്റെ തൃശ്ശൂരിലെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്. ഒന്നര വർഷമായി ഫൈസൽ ഫരീദ് ഇവിടേക്ക് വന്നിട്ടില്ല. തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളുടെ പക്കൽ നിന്നും താക്കോൽ വാങ്ങിയാണ് വീട് പരിശോധിച്ചത്. കയ്പമംഗലം മൂന്ന് പിടികയിലുള്ള വീട് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ സീൽ വെച്ച് മടങ്ങാനായിരുന്നു ആദ്യ തീരുമാനം. പിന്നീടാണ് താക്കോൽ ഉണ്ടെന്ന് മനസ്സിലായി വീട് തുറന്ന് പരിശോധിച്ചത്. ഒന്നര മാസം മുമ്പ് ഫൈസലിന്റെ പിതാവ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഫൈസലിനെ കുറിച്ച് ബന്ധുക്കളോട്…

Read More

എൻസിപിയിലും ടേം വ്യവസ്ഥ: ആദ്യ ഊഴത്തിൽ എ കെ ശശീന്ദ്രൻ മന്ത്രിയാകും

  എൻസിപിയിലും മന്ത്രി സ്ഥാനം ടേം വ്യവസ്ഥയിൽ പങ്കുവെക്കും. ആദ്യ രണ്ടര വർഷം എ കെ ശശീന്ദ്രൻ മന്ത്രിയാകും. പിന്നീട് തോമസ് കെ തോമസ് മന്ത്രിസ്ഥാനത്തേക്ക് എത്തും. ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ ശശീന്ദ്രൻ അംഗമായിരുന്നു. അതിനാൽ മന്ത്രിസ്ഥാനത്ത് തുടർച്ച വേണമെന്ന നിലപാടായിരുന്നു ശശീന്ദ്രൻ വിഭാഗം ഉന്നയിച്ചത്. എന്നാൽ മറുവിഭാഗം എതിർത്തു. ഇതോടെയാണ് ടേം വ്യവസ്ഥയെന്ന ഫോർമുല മുന്നോട്ടുവന്നത്. ഏലത്തൂരിൽ നിന്നുള്ള എംഎൽഎയാണ് എ കെ ശശീന്ദ്രൻ. കുട്ടനാട്ടിൽ…

Read More

ലക്ഷദ്വീപില്‍ സ്വീകരിക്കുന്ന നടപടികള്‍ സങ്കുചിത താല്‍പര്യങ്ങള്‍ക്ക് വഴങ്ങിക്കൊണ്ടുള്ളതാണെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: ലക്ഷദ്വീപില്‍ സ്വീകരിക്കുന്ന നടപടികള്‍ സങ്കുചിത താല്‍പര്യങ്ങള്‍ക്ക് വഴങ്ങിക്കൊണ്ടുള്ളതാണെന്നും, തീര്‍ത്തും അപലപനീയമായ ഈ നപടികളില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍വാങ്ങണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ലക്ഷദ്വീപിലെ ജനങ്ങളുടെ സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടാവുന്നതെന്നും അവിടെനിന്നും വരുന്ന വാര്‍ത്തകള്‍ അതീവ ഗൗരവുമുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലക്ഷദ്വീപും കേരളവുമായി ദീര്‍ഘകാലത്തെ ബന്ധമാണുള്ളതെന്നും ലക്ഷദ്വീപിനെതിരായ നീക്കങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ലക്ഷദ്വീപിലെ ജനങ്ങളും കേരളീയരുമായുള്ള പരസ്പര സഹകരണം തകര്‍ക്കാന്‍ ഗൂഢ ശ്രമം നടക്കുന്നതായാണ് വാര്‍ത്തകളില്‍ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു….

Read More

‘മനുഷ്യര്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കുന്ന ഒരു പ്രസ്ഥാനവുമായും സന്ധിയില്ല’; ജമാഅത്തെ വേദിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി സിപിഐഎം എംഎൽഎ ദലീമ

ജമാഅത്തെ വേദിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി സിപിഐഎം എംഎൽഎ ദലീമ ജോജോ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. അരൂക്കുറ്റി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കനിവ് എന്ന പാലീയേറ്റിവ് സംഘടനയുടെ കിടപ്പുരോഗികളെ ചികിത്സിക്കുന്ന ഹോം കെയര്‍ ആവശ്യങ്ങള്‍ക്കായുള്ള ആംബുലന്‍സിന്റെ ഫ്ലാഗ് ഓഫിനായാണ് എന്നെ ക്ഷണിച്ചത്.മണ്ഡലത്തിലെ പാലീയേറ്റീവ് – ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളെ പ്രോത്സാഹിപ്പിക്കേണ്ടതും അത്തരം വേദികളില്‍ പങ്കെടുക്കേണ്ടതും ഒരു ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്വമായാണ് കാണുന്നത്.ക്ഷണിക്കുന്ന പരിപാടികള്‍ക്കെല്ലാം പങ്കെടുക്കാന്‍ പരിശ്രമിക്കുന്ന, ചാരിറ്റി പാലീയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ കുറേക്കൂടി താത്പര്യം കാണിക്കുന്ന സമീപനമാണ്…

Read More

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,059 പേർക്ക് കോവിഡ്

രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്ന പ്രവണത തുടരുന്നു. 24 മണിക്കൂറിനിടെ 12,059 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1,08,26,363 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്നലെ മാത്രം 78 പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 1,54,996 ആയി ഉയര്‍ന്നു. നിലവില്‍ 1,48,766 പേരാണ് ചികിത്സയില്‍ ഉള്ളത്. 24 മണിക്കൂറിനിടെ 11,805 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. ഇതോട രോഗമുക്തരുടെ ആകെ…

Read More

2205 പേർ കൂടി കൊവിഡിൽ നിന്ന് മുക്തരായി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 33,621 പേർ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2205 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 143, കൊല്ലം 206, പത്തനംതിട്ട 82, ആലപ്പുഴ 119, കോട്ടയം 165, ഇടുക്കി 39, എറണാകുളം 137, തൃശൂർ 202, പാലക്കാട് 60, മലപ്പുറം 249, കോഴിക്കോട് 391, വയനാട് 37, കണ്ണൂർ 227, കാസർഗോഡ് 148 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 33,621 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,10,283 പേർ ഇതുവരെ…

Read More

ഫരീദാബാദിൽ 50 കിലോയോളം സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു; 7 പേർ അറസ്റ്റിൽ

ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് കൂടുതൽ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. സെക്ടർ -56ൽ നിന്നാണ് 50 കിലോയോളം സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത്. സെക്ടർ 56ലെ വാടക വീട്ടിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. സംഭവത്തിൽ അൽ ഫലാഹ് സർവകലാശാലയിൽ നിന്നുള്ള 7 പേരെ അറസ്റ്റ് ചെയ്തു. അൽ-ഫലാഹ് സർവകലാശാലയിലെ ഫാക്കൽറ്റി, വിദ്യാർഥികൾ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ എന്നിവരുൾപ്പെടെ 52ലധികം പേരെ പൊലീസ് ചോദ്യം ചെയ്തു. ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശ്, ജമ്മു കശ്മീർ, ഫരീദാബാദ് എന്നിവിടങ്ങളിൽ വ്യാപക പരിശോധന…

Read More