ഷാൻ വധക്കേസ്: മൂന്ന് പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു

 

എസ് ഡി പി ഐ നേതാവ് കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിലെ എട്ടാം പ്രതി അഖിൽ, 12ാം പ്രതി സുധീഷ്, പതിമൂന്നാം പ്രതി ഉമേഷ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്

ആലപ്പുഴ ജില്ലയിൽ പ്രവേശിക്കരുത്, മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം. കേസിലെ മുഖ്യപ്രതികളെ ആംബുലൻസിൽ രക്ഷപ്പെടാൻ സാഹയിച്ചെന്നതാണ് അഖിലിനെതിരായ കുറ്റം. പ്രതികളെ ഒളിവിൽ താമസിപ്പിക്കാൻ സഹായിച്ചവരാണ് ഉമേഷും സുധീഷും