താനും തനിക്കൊപ്പമുള്ളവരും ഇനി യുഡിഎഫിലെന്ന് മാണി സി കാപ്പൻ; പാലായിൽ മത്സരിക്കും
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ പാലായിൽ യുഡിഎഫ് സ്ഥാനാർഥിയാകും. എൽ ഡി എഫ് ബന്ധം വിട്ടതായി മാണി സി കാപ്പൻ അറിയിച്ചു. ഘടകകക്ഷിയായി യുഡിഎഫിന്റെ ഭാഗമാകും. താനും തനിക്ക് ഒപ്പമുള്ളവരും ഇനി എൽഡിഎഫിൽ ഇല്ല. ഞായറാഴ്ച പാലായിലെത്തുന്ന ഐശ്വര്യ കേരളയാത്രയിൽ ഉറപ്പായും പങ്കെടുക്കും ഏഴ് ജില്ലാ പ്രസിഡന്റുമാരും 18 സംസ്ഥാന ഭാരവാഹികളിൽ ഒമ്പത് പേരും തനിക്കൊപ്പം യുഡിഎഫിലേക്ക് വരും. നാളെ ഐശ്വര്യ കേരളയാത്രാ വേദിയിൽ ഇവരെ അണിനിരത്തുമെന്നും അദ്ദേഹം പറഞ്ഞു. 10 ജില്ലാ കമ്മിറ്റികളുടെ…
