Headlines

കെഎസ്ആർടിസി ബസിൽ വെള്ളക്കുപ്പിവെച്ച സംഭവം; ജീവനക്കാരെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി

കെഎസ്ആർടിസി ബസിന് മുന്നിലെ ചില്ലിന് സമീപം പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ സൂക്ഷിച്ച സംഭവത്തിൽ ജീവനക്കാരെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. കോട്ടയം പൊൻകുന്നം ഡിപ്പോയിലെ മൂന്ന് ജീവനക്കാരെ ആണ് ഇന്നലെ സ്ഥലം മാറ്റിയത്. ഇവരെ ഫോണിൽ വിളിച്ച് ഉത്തരവ് റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു. കഴിഞ്ഞദിവസം ആയൂരിൽ ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ ശകാരം ഏറ്റുവാങ്ങിയ പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജെയ്മോൻ ജോസഫ്, വെഹിക്കിൾ സൂപ്പർവൈസർ, മെക്കാനിക്ക് എന്നിവരെ തൃശൂരിലെ വിവിധ ഡിപ്പോകളിലേക്കായിരുന്നു സ്ഥലം മാറ്റിയത്. ഈ ഉത്തരവാണ് ഇപ്പോൾ റദ്ദാക്കിയത്. വണ്ടി…

Read More

ആര്യാ രാജേന്ദ്രന് അഭിനന്ദനവുമായി കമൽഹാസൻ

തിരുവനന്തപുരം മേയറായി ചുമതലയേറ്റ ആര്യാ രാജേന്ദ്രന് അഭിനന്ദനവുമായി കമൽഹാസ. ട്വിറ്ററിലൂടെയാണ് അഭിനന്ദനം. ഇത്രയും ചെറിയ പ്രായത്തിൽ തിരുവനന്തപുരം നഗരത്തിന്റെ മേയറായ സഖാവ് ആര്യയ്ക്ക് അഭിനന്ദനങ്ങൾ. തമിഴ്‌നാടും ഇത്തരത്തിൽ ഒരു മാറ്റത്തിന് തയ്യാറെടുക്കുന്നു എന്നായിരുന്നു കമൽഹാസന്റെ ട്വീറ്റ് ഓൾ സെയിന്റ്‌സ് കോളജ് ബി എസ് സി മാത്സ് വിദ്യാർഥിനിയായ ആര്യ എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽ ഐ സി ഏജന്റ് ശ്രീലതയുടെയും മകളാണ്.

Read More

കോവിഡ് അഞ്ചാം തരംഗം; 65 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധം

കോവിഡ് അഞ്ചാം തരംഗത്തിന്റെ തുടക്കമാണ് ഫ്രാൻസിലുള്ളതെന്ന് ആരോഗ്യമന്ത്രി ഒലിവര്‍ വെരന്‍. ടിഎഫ്1 എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ കോവിഡ് വൈറസ് പൂര്‍ണമായി അവസാനിച്ചെന്ന് കരുതുന്നുവര്‍ ആശങ്കയിലാണ്. പല അയല്‍ രാജ്യങ്ങളും കോവിഡ് അഞ്ചാം തരംഗ ഭീഷണിയിലാണ് ഈ സാഹചര്യത്തിലാണ് ഫ്രാന്‍സില്‍ അഞ്ചാം തരംഗം ആരംഭിച്ചു കഴിഞ്ഞെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഫ്രാന്‍സില്‍ 11,883 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിനം 10,000ന് മുകളിലാണ് നിലവില്‍ കേസുകള്‍. രാജ്യത്ത് കോവിഡ് ബാധിക്കുന്നവരുടെ എണ്ണം…

Read More

സുഭിക്ഷ കേരളത്തിനായി ഡിവൈഎഫ്ഐയുടെ നെൽകൃഷി

സുഭിക്ഷ കേരളം പദ്ധതിയ്ക്ക് പിന്തുണയുമായി ഡിവൈഎഫ്‌ഐയുടെ നെല്‍കൃഷി. സംസ്ഥാന തലത്തില്‍ നടപ്പാക്കുന്ന കൃഷിയുടെ വെങ്ങപ്പള്ളി മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ചോലപ്പുറം, മാടക്കുന്ന് യൂണിറ്റുകളുടെ നേതൃത്വത്തിൽ. ഒരേക്കർ സ്ഥലത്ത് കൃഷിയിറക്കുന്നത് ഡിവൈഎഫ്ഐ വെങ്ങപ്പള്ളി മേഖല സെക്രട്ടറി പി.ജംഷിദ് ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റ് അനുപ്രസാദ്, നിധിൻ.കെ,ജിതിൻ,ഷിജിൻ, ഷിജോ,അജിത് എന്നിവർ നേതൃത്വം നൽകി

Read More

വയനാട് ജില്ലയില്‍ 39 പേര്‍ക്ക് കൂടി കോവിഡ്;82 പേര്‍ക്ക് രോഗമുക്തി

  വയനാട് ജില്ലയില്‍ ഇന്ന് (23.11.20) 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 82 പേര്‍ രോഗമുക്തി നേടി. ആരോഗ്യ പ്രവര്‍ത്തകയുള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 8 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 9659 ആയി. 8552 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 64 മരണം. നിലവില്‍ 1043 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 561 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

കടലാസ് രഹിതമായി ജിഡിആ‍ർഎഫ്എ- ദുബൈ

  ദുബായ്: ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍റ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആ‍ർഎഫ്എ) പൂർണമായും കടലാസ് രഹിതമെന്ന ലക്ഷ്യം പൂർത്തീകരിച്ചു. ദുബായ് ഡിജിറ്റല്‍ അതോറിറ്റിയുടെ 100 ശതമാനം കടലാസ് രഹിതമെന്ന സ്റ്റാമ്പ് ജിഡിആർഎഫ്എ സ്വന്തമാക്കി. പൂർണമായും കടലാസ് രഹിതമായതോടെ 358 ദശലക്ഷം ദിർഹത്തിന്‍റെ സാമ്പത്തിക ലാഭത്തിനൊപ്പം 3,865,469 ജോലി മണിക്കൂറുകള്‍ കുറയ്ക്കാനുമായെന്ന് ജിഡിആർഎഫ്എ വ്യക്തമാക്കുന്നു. ഇതോടൊപ്പം തന്നെ 10,391 മരങ്ങളുടെ സംരക്ഷണവും ഇതിലൂടെ സാധ്യമായി. ജൈറ്റക്സില്‍ നടന്ന ചടങ്ങില്‍ ജിഡിആർഎഫ്എ ജീവനക്കാരെ ദുബായ് ഡിജിറ്റല്‍ അതോറിറ്റി…

Read More

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ പനമരം സെക്ഷനിലെ കുണ്ടാല, മതിശേരി ഭാഗങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും. കാട്ടിക്കുളം അപ്പപ്പാറ, അരണപ്പാറ, നരിക്കല്‍, തോല്‍പ്പെട്ടി എന്നിവിടങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ ചൂതുപറ ,സൊസൈറ്റി കവല, വട്ടകാവ് , താഴത്തങ്ങാടി, രാജീവ്ഗാന്ധി ജംഗ്ഷന്‍, കേണിച്ചിറ, കല്ലുവെട്ടി , വളാഞ്ചേരി, വെള്ളിമല ആലിലക്കുന്ന്, കോളേരി,കണ്ണാശുപത്രി,കാര്യമ്പാടി എന്നിവിടങ്ങളില്‍ നാളെ രാവിലെ…

Read More

ഇ.ഡി ഒരു ചുക്കും ചെയ്യില്ല; കിഫ്ബിക്കെതിരായ നീക്കം നേരിടുമെന്ന് മന്ത്രി തോമസ് ഐസക്

കിഫ്ബി മസാല ബോണ്ടിൽ കേസെടുത്ത ഇ.ഡിക്കെതിരെ വിമർശനവുമായി ധനമന്ത്രി തോമസ് ഐസക്. കിഫ്ബിക്കെതിരെ ഇഡി ഒരു ചുക്കും ചെയ്യില്ലെന്ന് ധനമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഏറ്റുമുട്ടാനാണ് ഭാവമെങ്കിൽ നേരിടുക തന്നെ ചെയ്യും. വിഷയത്തിൽ പ്രതികരിക്കാൻ 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു മസാല ബോണ്ടിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ഇഡി പറയുന്നു. കേന്ദ്ര സർക്കാർ അനുമതിയില്ലാതെ വിദേശധന സഹായം സ്വീകരിച്ചത് വിദേശനാണയ വിനിമയ ചട്ടത്തിന്റെ ലംഘനമാണെന്നും ഇഡി ആരോപിക്കുന്നു…

Read More

പ്ലസ് വണ്‍ ക്ലാസുകൾ നാളെ (നവംബര്‍ 2) മുതല്‍ ഫസ്റ്റ്ബെല്ലിൽ

കൈറ്റ് വിക്ടേഴ്സില്‍ സ്കൂള്‍ കുട്ടികള്‍ക്കായി ആരംഭിച്ച ഫസ്റ്റ് ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ ഭാഗമായി നവംബര്‍ 2 തിങ്കള്‍ മുതല്‍ പ്ലസ് വണ്‍ ക്ലാസുകളും ആരംഭിക്കുന്നു. ആദ്യ ആഴ്ചകളില്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ്, ഇക്കണോമിക്സ്, അക്കൗണ്ടന്‍സി തുടങ്ങിയ വിഷയങ്ങളാണ് സംപ്രേഷണം ചെയ്യുന്നത്. തുടർന്നുള്ള ദിവസങ്ങളില്‍ മറ്റ് വിഷയങ്ങളുടെ സംപ്രേഷണവും ഉണ്ടായിരിക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വ‍ർ സാദത്ത് അറിയിച്ചു. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9.30-നും 10.00-നുമായി രണ്ടു ക്ലാസുകള്‍ വീതമാണ് സംപ്രേഷണം ചെയ്യുന്നത്. ക്ലാസുകള്‍ കഴിയുന്ന…

Read More

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും വി.എം സുധീരന്‍ രാജിവെച്ചു

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും വി.എം സുധീരന്‍ രാജിവെച്ചു. ശാരീരിക അസ്വസ്ഥതകളുള്ളതിനാല്‍ തന്നെ ഒഴിവാക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടതായി കെ.പി.സി.സി നേതൃത്വം അറിയിച്ചു. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കെ.പി.സി.സി പുനഃസംഘടനയെ ചൊല്ലി സുധീരന് അതൃപ്തിയുണ്ടായിരുന്നു. അതേസമയം കെ.പി.സി.സി പുനഃസംഘടന ചർച്ചകൾക്കായി എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിൽ എത്തുന്ന താരിഖ് അൻവർ മൂന്ന് ദിവസം കേരളത്തിലുണ്ടാവും. കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും. പുനഃസംഘടനയുമായി…

Read More