പ്രണയ വിവാഹം ചെയ്ത 19കാരിയെ അമ്മയും സഹോദരനും ചേർന്ന് തലയറുത്ത് കൊന്നു

  പ്രണയ വിവാഹം ചെയ്ത യുവതിയെ അമ്മയും സഹോദരനും ചേർന്ന് തലയറുത്ത് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. കൃതി തോറ എന്ന 19കാരിയാണ് കൊല്ലപ്പെട്ടത്. തങ്ങളെ ധിക്കരിച്ച് കൃതി കാമുകനൊപ്പം പോയതിന്റെ ദേഷ്യത്തിലാണ് കൃത്യം. സഹോദരനാണ് യുവതിയുടെ തല വെട്ടിയെടുത്തത്. ഇതിന് വേണ്ടി പിടിച്ചു കൊടുത്തത് സ്വന്തം അമ്മയും 17കാരനാണ് സഹോദരിയുടെ തല വെട്ടിയെടുത്തത്. ഇതിന് ശേഷം മൃതദേഹത്തിനൊപ്പം ഇവർ സെൽഫി എടുക്കുകയും ചെയ്തു. പിന്നാലെ വെട്ടിയെടുത്ത തല വീടിന് മുറ്റത്തേക്ക് ചുഴറ്റിയെറിഞ്ഞ ശേഷം രണ്ട് പേരും…

Read More

എറണാകുളത്ത് ജാഗ്രത; കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

സമ്പർക്കത്തിലൂടെ കൊവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ജില്ലയിൽ കൂടുതൽ മേഖലകൾ കണ്ടെയ്ൻമെന്റ് സോണാക്കി. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ രണ്ട് വാർഡുകൾ ഉൾപ്പെടെയാണ് കണ്ടെയ്ൻമെന്റ് സോണാക്കിയത്. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ 48, 35 വാർഡുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതിൽ 35-ാം വാർഡ് മൈക്രോ കണ്ടെയ്ൻമെന്റ് സോണാണ്. എടത്തല ഗ്രാമപഞ്ചായത്തിലെ 4,14 വാർഡുകൾ, കാലടി 8, കുമ്പളം 2, ചെങ്ങമനാട് 11, മലയാറ്റൂർ-നീലേശ്വരം 17 എന്നീ വാർഡുകളും കണ്ടെയ്ൻമെന്റ് സോണാക്കി. എറണാകുളം ജില്ലയിൽ ഇന്നലെ 98 പേർക്കാണ്…

Read More

ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങളെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി

  ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. കെപിസിസി ഭാരവാഹി നൗഷാദലിയാണ് ഹർജി നൽകിയത്. ലക്ഷദ്വീപ് ഡവലെപ്‌മെന്റ് റെഗുലേഷൻ കരടുകളടക്കം ചോദ്യം ചെയ്താണ് ഹർജി നൽകിയിരുന്നത് നിലവിലുള്ള ഭരണ പരിഷ്‌കാരങ്ങളും ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളും നിയമവിരുദ്ധമാണെന്നായിരുന്നു പൊതുതാത്പര്യ ഹർജിയിലെ വാദം. അഡ്മിനിസ്‌ട്രേറ്ററുടെ ഭാഗത്ത് നിന്നുണ്ടായ നടപടികൾ ദ്വീപിന്റെ പാരമ്പര്യ സാംസ്‌കാരിക തനിക്ക് കോട്ടം വരുത്തിയെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

Read More

സർക്കാർ നിർദ്ദേശിച്ച പേരുകളെ എതിർത്ത് രാഹുൽ ഗാന്ധി, മുഖ്യ വിവരവകാശ കമ്മീഷണറുടെ നിയമനത്തിൽ വിയോജന കുറിപ്പ് നല്കി

ദില്ലി : രാജ്യത്തെ സുപ്രധാന ഭരണഘടനാ ചുമതലകളായ മുഖ്യ വിവരവകാശ കമ്മീഷണർ, വിവരവകാശ കമ്മീഷണർമാർ, കേന്ദ്ര വിജിലൻസ് കമ്മീഷണർ എന്നിവരുടെ നിയമനം സംബന്ധിച്ച് ഇന്ന് ചേർന്ന നിർണ്ണായക സമിതി യോഗത്തിൽ കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി വിയോജന കുറിപ്പ് രേഖപ്പെടുത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഹുൽ ഗാന്ധി എന്നിവർ ഉൾപ്പെട്ട ഉന്നതതല സമിതിയാണ് നിയമനത്തിന് പരിഗണിക്കേണ്ട പേരുകൾ ചർച്ച ചെയ്തത്. നിയമനത്തിന്…

Read More

കൊവിഡ് വ്യാപനം: നിയമസഭാ സമ്മേളനം മാറ്റിവെച്ചു

ധനബില്‍ പാസാക്കുന്നതിനായി ഈ മാസം 27 ന് ചേരാന്‍ നിശ്ചയിച്ചിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെച്ചു. തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് സഭാ സമ്മേളനം മാറ്റിവച്ചത്. ധനബില്‍ പരിഗണിക്കുന്നത് നീട്ടാന്‍ ഓര്‍ഡിനന്‍സ് ഇറക്കും. ജൂലൈ 31 നകം ധനബില്‍ പാസാക്കേണ്ടതുണ്ട്. ഇതിനാലാണ് 27 ന് പ്രത്യേക സമ്മേളനം വിളിച്ചത്. എന്നാല്‍ സര്‍ക്കാരിനും സ്പീക്കര്‍ക്കുമെതിരെ പ്രതിപക്ഷം അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സഭാ സമ്മേളനം മാറ്റി വെക്കുന്നതെന്നാണ് സൂചനകള്‍. സ്വര്‍ണ്ണക്കടത്ത് വിവാദവും കൊവിഡ് വ്യാപനവും സജീവമായി…

Read More

സ്പീക്കർ ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല; സുഖമില്ലെന്ന് വിശദീകരണം

  ഡോളർ കടത്ത് കേസിൽ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചെങ്കിലും സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല. സുഖമില്ലാത്തതിനാൽ എത്തില്ലെന്നാണ് സ്പീക്കർ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ മാസവും നോട്ടീസ് അയച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നൽകണമെന്ന് സ്പീക്കർ അറിയിച്ചിരുന്നു ഡോളർ കടത്തിൽ സ്പീക്കർക്കും പങ്കുണ്ടെന്ന സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. അതേസമയം, ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് എടുത്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ ഡി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Read More

ന്യൂമോണിയ ബാധിച്ച് ഭിന്നശേഷിക്കാരിയായ പെൺകുട്ടി മരിച്ചു: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ നിഷേധിച്ചതായി പരാതി

കോഴിക്കോട് മെഡിക്കൽ കോളജിൽ ഭിന്നശേഷിക്കാരിയായ കുട്ടിയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി. സ്വകാര്യ ആശുപത്രിയെ കുടുംബമാശ്രയിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം കൊണ്ടോട്ടി കോട്ടപ്പുറം സ്വദേശി സുരേഷിന്റെ മകൾ അശ്വതയാണ് മരിച്ചത്. കുടുംബം ആരോഗ്യ മന്ത്രിയ്ക്ക് പരാതി നൽകി. ന്യൂമോണിയ ബാധിച്ചതിനെ തുടർന്നാണ് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രക്ഷിതാക്കൾ അശ്വതയെകൊണ്ടുപോയത്. പക്ഷേ ഭിന്നശേഷിക്കാരിയായ ഒരു കുട്ടിക്ക് ലഭിക്കേണ്ട ഒരു പരിഗണനയും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ലഭിച്ചില്ല എന്നുള്ളതാണ്…

Read More

ഭൂട്ടാനിൽ നിന്നുള്ള വാഹന കടത്ത്; അന്വേഷണത്തിന് EDയും, കസ്റ്റംസിൽ വിവരങ്ങൾ ശേഖരിച്ചു

ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്തിൽ അന്വേഷണത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും. കസ്റ്റംസിൽ നിന്ന് ഇഡ‍ി ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഓഫീസിലേക്ക് ഇഡി ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. കേസില്‍ സാമ്പത്തിക ക്രമക്കേടുകളടക്കം അന്വേഷിക്കേണ്ടതുണ്ടെന്ന് കസ്റ്റംസ് കമ്മിഷണര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി അന്വേഷണത്തിന് ഒരുങ്ങുന്നത്. വാഹന ഇടപാടുകളിലൂടെ ലഭിച്ച തുക ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നുവെന്ന കസ്റ്റംസ് വെളിപ്പെടുത്തതിൽ കൂടുതൽ കേന്ദ്ര ഏജൻസികൾ വിവരങ്ങൾ തേടും. വാഹനങ്ങൾ കടത്തിയ കേസിൽ നടൻ ദുൽഖർ സൽമാന് കസ്റ്റംസ് ഇന്ന്…

Read More

ലൈ​സ​ന്‍​സി​ല്ലാ​ത്ത​വ​രെ ഈ ​മാ​സം 10​ മു​ത​ല്‍ ​കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ത്തി​ന്​ അ​നു​വ​ദി​ക്ക​രു​ത്; ഹൈ​കോ​ട​തി

  കൊച്ചി: ലൈ​സ​ന്‍​സി​ല്ലാ​ത്ത​വ​രെ ഈ ​മാ​സം 10​ മു​ത​ല്‍ ​കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ത്തി​ന്​ അ​നു​വ​ദി​ക്ക​രു​തെ​ന്ന് ഹൈ​കോ​ട​തി. വി​വി​ധ ഡി​വി​ഷ​നു​ക​ളി​ല്‍ രൂ​പം ന​ല്‍​കി​യ ജാ​ഗ്ര​ത സ​മി​തി​ക​ള്‍ അ​ന​ധി​കൃ​ത​മാ​യി വ​ഴി​യോ​ര​ക്ക​ച്ച​വ​ടം ന​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ച്ച്‌ വി​വ​രം ന​ഗ​ര​സ​ഭ​യെ അ​റി​യി​ക്കു​ക​യും ന​ഗ​ര​സ​ഭ ഇ​തി​ന്മേ​ല്‍ ന​ട​പ​ടി​യെ​ടു​ക്കു​ക​യും വേ​ണ​മെ​ന്നും​ ജ​സ്റ്റി​സ്​ എ.​കെ. ജ​യ​ശ​ങ്ക​ര​ന്‍ ന​മ്ബ്യാ​ര്‍ ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​തി​ന്​ പൊ​ലീ​സി‍െന്‍റ​യോ മ​റ്റോ സ​ഹാ​യം ആ​വ​ശ്യ​മെ​ങ്കി​ല്‍ കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റെ​യോ ക​ല​ക്ട​റെ​യോ വി​വ​രം അ​റി​യി​ക്കു​ക​യും അ​വ​ര്‍ അ​ത്​ ന​ല്‍​കു​ക​യും വേ​ണ​മെ​ന്നും​ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. കൊ​ച്ചി…

Read More

ബലാത്സം​ഗ കേസിൽ ചോദ്യം ചെയ്യൽ അവസാനിച്ചു; തുടർ നടപടികളുമായി സഹകരിക്കും, എല്ലാം പറയാമെന്ന് വേടൻ

ബലാത്സം​ഗ കേസിൽ റാപ്പർ വേടന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു. മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യൽ പൂര്‍ത്തിയായതിന് ശേഷം വേടനെ വിട്ടയച്ചു. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് കോടതിയുടെ പരി​ഗണനയിലുള്ള കേസായതിനാൽ ഇപ്പോൾ ഒന്നും പറയുന്നില്ല, എല്ലാം പറയാം എന്നായിരുന്നു വേടന്റെ മറുപടി. കോടതി നടപടികളുമായി സഹകരിക്കുമെന്നും വേടൻ പറഞ്ഞു. രാവിലെ പത്ത് മണിമുതലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. അതേസമയം, റാപ്പർ വേടനെ ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ട് തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ബഹളവുമായി യുവാക്കൾ രംഗത്തെത്തി….

Read More