പുതുപ്പള്ളിയിൽ ഭാര്യ ഭർത്താവിനെ വെട്ടിക്കൊന്നു; കുട്ടിയുമായി രക്ഷപ്പെട്ടു

കോട്ടയം പുതുപ്പള്ളിയിൽ ഭാര്യ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കുട്ടിയെയും കൊണ്ട് രക്ഷപ്പെട്ടു. പുതുപ്പള്ളി പെരുംകാവ് സ്വദേശി സിജിയാണ് കൊല്ലപ്പെട്ടത്. ഭാര്യ റോസന്നയാണ് സിജിയെ വെട്ടിക്കൊന്നത്. റോസന്നക്ക് മാനസിക പ്രശ്‌നങ്ങൾ ഉള്ളതായി നാട്ടുകാരും ബന്ധുക്കളും പറയുന്നു. പുലർച്ചെയാണ് സംഭവം നടന്നത്. രാവിലെ വീട് പൂട്ടിക്കിടക്കുന്നത് കണ്ട് അയൽവാസികൾക്ക് സംശയം തോന്നി നോക്കിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന സിജിയെ കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. മാനസിക പ്രശ്‌നങ്ങളുള്ള റോസന്നക്കൊപ്പം കുട്ടിയുള്ളത് ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. റോസന്നയെ എത്രയും വേഗം കണ്ടെത്താനുള്ള…

Read More

ശക്തമായ മഴയിൽ വയനാട്ടിലെ തോളക്കരയില്‍ മരം വീണ് ആറു വയസ്സുള്ള കുട്ടി മരിച്ചു

ശക്തമായ മഴയിൽ വയനാട്ടിലെ തോളക്കരയില്‍ മരം വീണ് ആറു വയസ്സുള്ള കുട്ടി മരിച്ചു. വയനാട് തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് തോണേക്കര കോളിയിലെ ബാബു അമ്മിണി ദമ്പതികളുടെ മകൾ ജ്യോതിക (6) ആണ് മരിച്ചത് ഇന്ന് പുലർച്ചെ ശക്തമായ കാറ്റിനെ തുടർന്ന് മരം പൊട്ടിവീണാണ് മരണം. ശക്തമായ കാറ്റും മഴയും കണ്ട് കുടുംബവുമായി ഓടി മാറാൻ ശ്രമിക്കവെ മരം ബാബുവിന്റെ യും മകളുടേയും മേൽ പതിക്കുകയായിരുന്നു. ജ്യോതിക തൽക്ഷണം മരണപെട്ടു. ബാബുവിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക്…

Read More

കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബങ്ങൾക്ക് അഞ്ച് വർഷം കൂടി ശമ്പളം നൽകുമെന്ന് റിലയൻസ്

  കോവിഡ് ബാധിച്ചു മരിച്ച ജീവനക്കാരുടെ കുടുംബങ്ങൾക്ക് അഞ്ച് വർഷം ശമ്പളം നൽകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ്. തൊഴിലാളി അവസാനമായി വാങ്ങിയ ശമ്പളമാണ് നൽകുക. വാർഷിക റിപ്പോർട്ടിലാണ് കമ്പനി ഇക്കാര്യങ്ങൾ അറിയിച്ചത്. റിലയൻസ് ഫാമിലി സപ്പോർട്ട് ആന്റ് വെൽഫെയർ സ്‌കീം എന്ന പേരിൽ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇതുപ്രകാരം മരിച്ച ജീവനക്കാരുടെ കുട്ടികളുടെ ട്യൂഷൻ ഫീ, ഇന്ത്യയിലെ ഹോസ്റ്റൽ താമസം, ബുക്കുകൾ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് പദ്ധതിയിലെ പണം വിനിയോഗിക്കും. ബിരുദപഠനം വരെയാണ് സാമ്പത്തിക സഹായം ലഭിക്കുക. ഇതിന് പുറമെ…

Read More

തിരുവനന്തപുരം നഗരസഭയിലെ നികുതിവെട്ടിപ്പ്; തട്ടിപ്പിന്റെ ആഴംകൂടുന്നു: ആശങ്കയിൽ ജനങ്ങൾ

തിരുവനന്തപുരം: ജനങ്ങളടച്ച നികുതിപ്പണം ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തെന്ന് തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന്‍ ആരോപിക്കുമ്പോഴും നഗരസഭ നടത്തിയ അദാലത്തില്‍ എത്തി പണമടച്ചതിന്റെ വിവരങ്ങള്‍ പോലും രേഖപ്പെടുത്തിയിട്ടില്ലെന്ന് വിവരങ്ങള്‍. ഇതോടെ വീണ്ടും നികുതി അടയ്ക്കേണ്ടിവരുമോയെന്ന ആശങ്കയിലാണ് നൂറുകണക്കിന് ആളുകള്‍. മൂന്ന് സോണല്‍ ഓഫീസുകളില്‍ നിന്നായി ഏകദേശം 33,54,169 രൂപയാണ് ഉദ്യോഗസ്ഥര്‍ വെട്ടിച്ചത്. സോണല്‍ ഓഫീസുകളില്‍ ജനങ്ങളില്‍ നിന്നു സ്വീകരിക്കുന്ന പണം അന്നോ, തൊട്ടടുത്ത പ്രവൃത്തി ദിവസം രാവിലെ 12 ന് മുന്‍പോ വികാസ് ഭവനിലെ എസ്.ബി. എസ്ബിഐ ബാങ്കിലെ…

Read More

പ്രസവാനന്തരം 22കാരി മരിച്ച സംഭവം; അനസ്തേഷ്യ പിഴവ് ആരോപിച്ച് കുടുംബം, നിഷേധിച്ച് അധികൃതർ, കാർഡിയോ മയോപ്പതിയാകാം കാരണം എന്ന് വിശദീകരണം

ആലപ്പുഴ: പ്രസവത്ത തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായരുന്ന കൊല്ലം തേവലക്കര സ്വദേശി ജാരിയത്ത് ആണ് മരിച്ചത്. 22 വയസായിരുന്നു. പ്രസവം നടന്ന കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സാപിഴവ് ഉണ്ടായി എന്നാണ് ആരോപണം. അനസ്തേഷ്യ നല്‍കിയതില്‍ പിഴവുണ്ടെന്നും അനസ്തേഷ്യ ചെയ്യുന്നതിായി ഡോക്ടറെ പുറത്തുനിന്ന് കൊണ്ടുവരികയായിരുന്നെന്നും മരിച്ച യുവതിയുടെ ബന്ധുക്കൾ പറയുന്നു. പ്രസവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെവെച്ച് ഇന്ന് രാവിലെയാണ്…

Read More

കല്‍പ്പറ്റ സീറ്റില്‍ എ ഗ്രൂപ്പില്‍നിന്നുള്ള അഡ്വ.പി.ഡി. സജി സജീവ പരിഗണനയില്‍; വയനാട്ടില്‍ ഐ ഗ്രൂപ്പ് ഇടയുന്നു

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞടുപ്പില്‍ വയനാട്ടിലെ കല്‍പ്പറ്റ മണ്ഡലം സ്ഥാനാര്‍ഥിയായി എ ഗ്രൂപ്പില്‍നിന്നുള്ള അഡ്വ.പി.ഡി. സജി എഐസിസിയുടെ സജിവ പരിഗണനയില്‍. സ്ഥാനാര്‍ഥി സാധ്യതാപട്ടികയില്‍ പ്രഥമ സ്ഥാനത്തായിരുന്ന കെപിസിസി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖിനെ സാമുദായിക സന്തുലനം കണക്കിലെടുത്തു മറ്റൊരു മണ്ഡലത്തിലേക്കു മാറ്റാനും സജിയെ കല്‍പ്പറ്റയില്‍ സ്ഥാനാര്‍ഥിയാക്കാനുമാണ് ഉന്നതതലത്തില്‍ നീക്കം. എ ഗ്രൂപ്പ് നേതാവ് ഉമ്മന്‍ചാണ്ടി ഇതിനു പച്ചക്കൊടി കാട്ടിയതാണ് അറിയുന്നത്. ഇന്നു വൈകുന്നേരമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം. പുല്‍പ്പള്ളി സ്വദേശിയാണ് യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റുമായ സജി….

Read More

എയ്ഡഡ് ഭിന്നശേഷി നിയമനം; വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ കെസിബിസിയും സീറോ മലബാര്‍ സഭയും

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവനയ്ക്ക് എതിരെ കെസിബിസിയും സീറോ മലബാര്‍ സഭയും. ഇടതുപക്ഷ ഭരണത്തില്‍ തൊഴിലാളികള്‍ക്ക് ശമ്പളമില്ല എന്ന് പറയുന്നത് അപമാനകരമാണ്. ഇത് ഗവണ്‍മെന്റിന്റെ കഴിവുകേടാണെന്ന് കെസിബിസി എജ്യൂക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറി ഫാദര്‍ ആന്റണി അറക്കല്‍ പറഞ്ഞു. ആര് ആരെയാണ് ഭീഷണിപ്പെടുത്തിയത്. അഞ്ച് വര്‍ഷമായി ജോലി ചെയ്തിട്ട് സാലറി ഇല്ലാതെ നില്‍ക്കുന്ന അധ്യാപകര്‍ അവരുടെ വിഷമം പറയുക മാത്രമാണ്. അല്ലാതെ ഇത് സഭയുടെ രാഷ്ട്രീയ പ്രേരിതമായ കാര്യമല്ല. ഇപ്പോള്‍ നടക്കുന്നത്…

Read More

ക്രൂ 10 സംഘാംഗങ്ങൾ ഭൂമിയിൽ തിരികെ എത്തി

നാസ- സ്പേസ് എക്സ് സംയുക്ത ദൗത്യമായ ക്രൂ 10 സംഘാംഗങ്ങൾ ഭൂമിയിൽ തിരികെ എത്തി. ക്രൂ 10 ദൗത്യത്തിലെ നാല് പേരാണ് തിരികെ എത്തിയത്. ഡ്രാഗൺ പേടകത്തിലാണ് ക്രൂ 10 സംഘാംഗങ്ങൾ ഭൂമി തൊട്ടത്.ഡ്രാഗൺ പേടകം സ്പ്ലാഷ് ഡൗൺ ചെയ്തത് കാലിഫോർണിയക്കടുത്ത് സമുദ്രത്തിലാണ്. ആൻ മക്ലെയിൻ, നിക്കോൾ അയേഴ്സ്, തകുയ ഒനിഷി, കിറിൽ പെസ്‌കോവ് എന്നിവരാണ് ഭൂമിയിലേക്ക് മടങ്ങിയത്. വെള്ളിയാഴ്ച വൈകിട്ടാണ് ഇവരുടെ പേടകം നിലയത്തിൽ നിന്ന് വേർപെട്ടത്. അഞ്ചുമാസ കാലയളവിനിടെ ഒട്ടേറെ ശാസ്ത്രദൗത്യങ്ങൾ ദൗത്യസംഘം പൂർത്തിയാക്കി….

Read More

NSS വാർഷിക പ്രതിനിധി സഭ ഇന്ന് പെരുന്നയിൽ; നിലപാട് മാറ്റത്തിൽ വിശദീകരണം നൽകിയേക്കും

വിവാദങ്ങൾക്കിടയിൽ എൻഎസ്എസിന്റെ വാർഷിക പ്രതിനിധി സഭ ഇന്ന് പെരുന്നയിൽ നടക്കും. 2024 -25 വർഷത്തെ വരവ് ചിലവ് കണക്കുകളെ കുറിച്ച് ചർച്ച ചെയ്യാനുള്ള യോഗമാണ് ചേരുന്നത്. എന്നാൽ രാഷ്ട്രീയ നിലപാടിൽ ഉണ്ടായ മാറ്റം യോഗത്തിൽ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വിശദീകരിച്ചേക്കും. നിലപാട് മാറ്റത്തിൽ എതിർപ്പ് ഉയരാനുള്ള സാഹചര്യവും ഉണ്ട്. എന്നാൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ ഇടതു ചായ്‍വിനെതിരെ കൂടുതൽ കരയോഗങ്ങള്‍ പരസ്യപ്രതിഷേധവുമായി രംഗത്തെത്തുകയാണ്. ഇന്നലെ തിരുവനന്തപുരത്തും സുകുമാരൻ നായർക്കെതിരെ ഫ്ലക്സുകൾ…

Read More