കടലാക്രമണം: ഒമ്പത് ജില്ലകള്‍ക്ക് രണ്ട് കോടി വീതം അനുവദിച്ചു

രൂക്ഷമായ കടലാക്രമണ കെടുതികള്‍ നേരിടുന്നതിന് ഒന്‍പത് ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് രണ്ട് കോടി രൂപ വീതം അനുവദിച്ച് ജലവിഭവ വകുപ്പ് ഉത്തരവിറക്കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍. കാസര്‍ഗോഡ് കലക്ടര്‍മാര്‍ക്കാണ് രണ്ട് കോടി രൂപ വീതം അനുവദിച്ചത്. കടല്‍ഭിത്തി നിര്‍മാണവുംഅറ്റകുറ്റപണികളും അടിയന്തരമായി നിര്‍വഹിക്കുന്നതിനാണ് ഈ തുക അനുവദിച്ചിട്ടുള്ളതെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു.

Read More

സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിനവും കുത്തനെ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിനവും കുത്തനെ കൂടി. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ വെള്ളിയാഴ്ച്ച സ്വര്‍ണവില പവന് 33,800 രൂപയും ഗ്രാമിന് 4,225 രൂപയുമായി. വ്യാഴാഴ്ച്ച പവന് 33,320 രൂപയും ഗ്രാമിന് 4,165 രൂപയുമായിരുന്നു നിരക്ക്. ഏപ്രിലിലെ ആദ്യ രണ്ടു ദിനം കൊണ്ട് പവന് 920 രൂപ വര്‍ധിച്ചത് കാണാം. മാര്‍ച്ചില്‍ സ്വര്‍ണത്തിന് 1,560 രൂപയുടെ വിലയിടിവ് സംഭവിച്ചിരുന്നു. പോയമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക്…

Read More

സമ്പർക്ക രോഗികൾ ദിനംപ്രതി വർധിക്കുന്നു; ഇന്ന് 798 കേസുകൾ

സംസ്ഥാനത്ത് സമ്പർക്ക രോഗികളുടെ എണ്ണത്തിൽ ഇന്നും വർധനവ്. 1078 കേസുകളിൽ 798 എണ്ണവും സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. ഇതിൽ 65 കേസുകളും ഉറവിടം വ്യക്തമല്ലാത്തതാണ്. ഇന്നലെ ഉറവിടമറിയാത്തതായി 57 കേസുകളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരത്ത് ഇന്ന് സ്ഥിരീകരിച്ച 222 കേസുകളിൽ 100 എണ്ണവും സമ്പർക്ക രോഗികളാണ്. 16 പേരുടെ ഉറവിടം വ്യക്തമല്ല. കൊല്ലത്ത് ഇന്ന് സ്ഥിരീകരിച്ച 106 കേസുകളിൽ 94 എണ്ണവും സമ്പർക്ക രോഗികളാണ്. ഉറവിടമറിയാത്ത 9 കേസുകളുണ്ട്. ആലപ്പുഴയിൽ 82 ൽ 40 എണ്ണം സമ്പർക്ക രോഗികളാണ്. തിരുവനന്തപുരത്ത്…

Read More

പോക്‌സോ കേസിൽ പ്രതിയായ യുവാവ് ജാമ്യത്തിലിറങ്ങി ഇരയായ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചതായി പരാതി

  കാസർകോട് ഈസ്റ്റ് എളേരി പഞ്ചായത്തിലെ കടുമേനിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ പ്രതി ജ്യാമത്തിലിറങ്ങി വീണ്ടും ഇതേ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. പ്രതിയായ കടുമേനി പട്ടേങ്ങാനത്തെ ഏണിയക്കാട്ടിൽ ചാക്കോയുടെ മകൻ ആന്റോ ചാക്കോച്ചൻ കഴിഞ്ഞ ഒരു മാസത്തോളമായി ഒളിവിലാണ്. ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷനിൽ ഇയാളുടെ പേരിൽ പോക്സോ കേസ് ചുമത്തി അന്വേഷണം നടക്കുകയാണ്. നേരത്തെ ഇതേ കുട്ടിയെ ഇയാൾ പീഡിപ്പിച്ച കേസിൽ ആറ് മാസം റിമാൻഡിൽ കഴിയുകയും തുടർന്ന് ജാമ്യം കിട്ടി പുറത്തിറങ്ങുകയും ആയിരുന്നു….

Read More

വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി: കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം; അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി

വനംവകുപ്പുമായി ബന്ധപ്പെട്ട രണ്ട് കരട് ബില്ലുകള്‍ക്ക് പ്രത്യേക മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തുന്ന കരട് ബില്ലിന് ഉള്‍പ്പെടെയാണ് അംഗീകാരം. സ്വകാര്യ ഭൂമിയില്‍ നട്ടുവളര്‍ത്തിയ ചന്ദനമരം വനംവകുപ്പ് മുഖേനെ ഉടമയ്ക്ക് മുറിക്കുന്നതിനായുള്ള കരട് ബില്ലിനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന നിമയസഭാ സമ്മേളനത്തില്‍ ഈ ബില്ലുകള്‍ അവതരിപ്പിക്കും. മലയോര മേഖലയിലെ ജനതയ്ക്ക് ഏറെ ആശ്വാസം നല്‍കുന്ന നിയമഭേദഗതിക്കായുള്ള കരട് ബില്ലിനാണ് ഇപ്പോള്‍…

Read More

ത്യശൂരിൽ സ്കൂളിൽ കയറി അധ്യാപകനെ മർദ്ദിച്ചു; രക്ഷിതാവ് അറസ്റ്റിൽ

തൃശൂരിൽ സ്കൂളിൽ കയറി അധ്യാപകനെ മർദ്ദിച്ച കേസിൽ രക്ഷിതാവ് അറസ്റ്റിൽ. ശ്രീനാരായണപുരം പോഴങ്കാവ് സ്വദേശി ചെന്നറ വീട്ടിൽ ധനേഷ് (40) നെയാണ് അറസ്റ്റ് ചെയ്തത്. പോഴങ്കാവ് സെന്റ് ജോർജ് മിക്സഡ് എൽ.പി സ്കൂളിലെ അധ്യാപകൻ ആല സ്വദേശി തയ്യിൽ ഭരത് കൃഷ്ണയെയാണ് (25) ധനേഷ് മർദിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് 3.30 ഓടെ ആയിരുന്നു സംഭവം. ധനേഷിൻ്റെ മകൻ നാലാം ക്ലാസ് വിദ്യാർഥിയാണ്. തിങ്കളാഴ്ച്ച സ്കൂ‌ളിൽ എത്തിയ മകൻ അധ്യാപകരോട് പറയാതെ വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. സ്‌കൂൾ വിടും മുൻപ്…

Read More

കുഞ്ഞുങ്ങളുടെ പനി; പരിഹാരമായി ചില നാടന്‍ വഴികൾ

പനി മുതിര്‍ന്നവര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെല്ലാം ഒരുപോലെ വരുന്നതാണ്. കുഞ്ഞുങ്ങള്‍ക്കു വരുന്ന  പനി കൂടുതല്‍ ശ്രദ്ധിയ്ക്കണമെന്നുമാത്രം. കാരണം ഇത് ഇവരുടെ ശരീരത്തെ ദോഷകരമായി ബാധിയ്ക്കാന്‍ സാധ്യത കൂടുതലാണ്. പനി കുറയ്ക്കാന്‍ മരുന്നുകളെ ആശ്രയിക്കുകയാണ് പതിവായി എല്ലാവരും ചെയ്യുക. എന്നാല്‍ ഇതല്ലാതെയും ചില സ്വാഭാവിക വഴികളുണ്ട്, കുഞ്ഞുങ്ങളുടെ പനി കുറയ്ക്കാന്‍. സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ, ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് അരിഞ്ഞോ ഗ്രേറ്റ് ചെയ്തോ കുഞ്ഞുങ്ങളുടെ പാദത്തിനടിയില്‍ വച്ചു സോക്സിടുവി യ്ക്കുക. ഇത് പനി പെട്ടെന്നു കുറയാന്‍ സഹായിക്കും. കുട്ടിയുടെ ശരീരം തണുപ്പിയ്ക്കാന്‍…

Read More

‘രാഹുൽ മാങ്കൂട്ടം കുടുംബ ജീവിതം തകർത്ത് ഗർഭിണയാക്കി, ഗർഭഛീത്രം നടത്തി എന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ചു’; അതിജീവിതയുടെ ഭർത്താവ്

ഇത്രയും ദിവസം താൻ മാനസിക സംഘർഷത്തിലായിരുന്നുവെന്ന് രാഹുലിന് എതിരെ പരാതി നൽകിയ യുവതിയുടെ ഭർത്താവ്. കുടുംബജീവിതം തകർത്തത് രാഹുൽ മാങ്കൂട്ടത്തിൽ MLA. SIT വീട്ടിൽ വന്ന് വിവരങ്ങൾ ശേഖരിച്ചു.തനിക്ക് വലിയ മാനനഷ്ട്ടം ഉണ്ടായി. രാഹുൽ കുറ്റം ചെയ്തിട്ടുണ്ട്. ഒരു MLA കുടുംബ പ്രശ്നത്തിൽ ഇടപെടുമ്പോൾ രണ്ട് കക്ഷിയെയും വിളിക്കണം. തന്നെ ഇതുവരെ രാഹുൽ വിളിച്ചിട്ടില്ല. യുവതിയെ ഗർഭിണയാക്കിയതിലും ഗർഭഛീത്രം നടത്തിയതിലും തൻ്റെ തലയിൽ കെട്ടി വെക്കാൻ ശ്രമം നടന്നു. കേരളത്തിലെ ഒരു MLA കുടുംബം തകർക്കുകയാണ് ചെയ്തത്….

Read More

നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസ്; പ്രതി അനീഷ പ്രസവിച്ചത് യൂട്യൂബ് നോക്കി, ഗർഭാവസ്ഥ മറച്ചത് വയറിൽ തുണി കെട്ടി

തൃശൂർ പുതുക്കാട് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി അനീഷ പ്രസവിച്ചത് യൂട്യൂബ് നോക്കിയെന്ന് പൊലീസ്. ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചത് പ്രസവത്തിന് സഹായകമായെന്ന് മൊഴി. ശുചിമുറിയിലാണ് അനീഷ പ്രസവിച്ചത്. ഗർഭാവസ്ഥ മറച്ചുവച്ചത് വയറിൽ തുണി കെട്ടിയെന്നും അനീഷ പൊലീസിനോട് പറ‍ഞ്ഞു. തെളിവെടുപ്പിനിടെ അനീഷ കുറ്റസമ്മതം നടത്തി. പ്രതികളായ മാതാപിതാക്കളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കുഞ്ഞുങ്ങളെ കുഴിച്ചിട്ട സ്ഥലത്ത് ഫൊറെൻസിക് വിഭാഗം പരിശോധന നടത്തും. രണ്ടു കുഞ്ഞുങ്ങളെയും അനീഷയാണ് കൊലപ്പെടുത്തിയതെന്നാണ് എഫ്ഐആർ. അനീഷയുടെയും ഭവിന്റെയും അറസ്റ്റ് രേഖപ്പെടുത്തി…

Read More

മലപ്പുറം കുറ്റിപ്പുറത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ 65 കാരന് ദാരുണാന്ത്യം

മലപ്പുറം കുറ്റിപ്പുറത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ 65 കാരന് ദാരുണാന്ത്യം. കുറ്റിപ്പുറം എടച്ചിലം തെക്കേക്കളത്തില്‍ ശങ്കരനാണ് (65)മരിച്ചത്. ഭാരതപ്പുഴയോരത്ത് ചൊവ്വാഴ്ച വൈകിട്ട് നടക്കാനിറങ്ങിയപ്പോഴാണ് ശങ്കരനെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്. തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ശങ്കരനെ ആക്രമിക്കുകയായിരുന്നു. സമീപത്ത് ഫുട്‌ബോള്‍ കളിക്കുകയായിരുന്ന യുവാക്കളാണ് തെരുവുനായ്ക്കളുടെ കടിയേറ്റ് രക്തം വാര്‍ന്നുകിടക്കുന്ന നിലയില്‍ ശങ്കരനെ കണ്ടെത്തിയത്. ഉടന്‍ തന്നെ തൃശ്ശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ആശുപത്രിയിലെത്തും മുമ്പേ ശങ്കരന്‍ മരിച്ചു. ഭാരതപ്പുഴയില്‍ മാലിന്യങ്ങള്‍ തള്ളുന്നതിനാല്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. ഭാര്യ ലക്ഷ്മിക്കുട്ടി,…

Read More