Headlines

വയനാട് വണ്ടിക്കടവിലെ ആശങ്കയൊഴിയുന്നു? ആളെക്കൊല്ലി കടുവ കൂട്ടിലായി

വയനാട് വണ്ടിക്കടവിലെ ആളെക്കൊല്ലി കടുവ കൂട്ടിലായി. പുലര്‍ച്ചെ ഒന്നരയോടെയാണ് കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായത്. ദേവര്‍ ഗദ്ദയിലെ ആദിവാസി മൂപ്പനെ കൊന്ന കടുവ തന്നെയാണിതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പ്രദേശത്ത് ദിവസങ്ങളായി ഭീതി പരത്തിയ WWL 48 എന്ന കടുവയാണ് കൂട്ടില്‍ അകപ്പെട്ടിരിക്കുന്നത്. 14 വയസാണ് ഈ കടുവയുടെ പ്രായം. പ്രായാധിക്യമുള്ളതിനാല്‍ കടുവയെ തുറന്നു വിടില്ലെന്ന് വനം വകുപ്പ് അറിയിച്ചു. കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ത്വക്കിലെ പാറ്റേണുകളും ശരീരത്തിലെ മുറിവുകളും അടിസ്ഥാനപ്പെടുത്തിയാണ് നരഭോജി കടുവ…

Read More

എറണാകുളത്ത് ബൈക്ക് യാത്രികനായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം കോതമംഗലത്ത് നാടുകാണിക്ക് സമീപം ബൈക്ക് യാത്രികനായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നാടുകാണി സ്വദേശി മാന്നുകാലായിൽ മനോജ് ആണ് മരിച്ചത്. തടിക്കണ്ടം തോട്ടിലാണ് മൃതദേഹവും ബൈക്കും കിടന്നിരുന്നത്.പൊലീസും, വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി.

Read More

കന്യാസ്ത്രീകളുടെ അറസ്റ്റ്; രാജ്യസഭയിൽ ചർച്ചയില്ല, അടിയന്തര പ്രമേയ നോട്ടീസുകൾ തള്ളികന്യാസ്ത്രീകളുടെ അറസ്റ്റ്; രാജ്യസഭയിൽ ചർച്ചയില്ല, അടിയന്തര പ്രമേയ നോട്ടീസുകൾ തള്ളി

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിൽ രാജ്യസഭയിൽ ചർച്ചയില്ല. ചർച്ച ആവശ്യപ്പെട്ടുകൊണ്ടുള്ള അടിയന്തര പ്രമേയ നോട്ടീസുകൾ രാജ്യസഭ ഉപാധ്യക്ഷൻ തള്ളി. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ രണ്ട് മണിവരെ പിരിഞ്ഞു. കേരളത്തിൽ നിന്നുള്ള നാല് പ്രതിപക്ഷ എംപിമാരാണ് നോട്ടീസ് നൽകിയത്. എന്നാൽ എല്ലാ നോട്ടീസുകളും തള്ളുകയായിരുന്നു. പ്രതിഷേധം തുടർന്നതോടെയാണ് സഭ പിരിഞ്ഞത്. പ്രതിഷേധം ശക്തമായി തുടരാനാണ് പ്രതിപക്ഷ അംഗങ്ങളുടെ തീരുമാനം. കേരളത്തിൽ നിന്നുള്ള എൽഡിഎഫ്-യുഡിഎഫ് അംഗങ്ങൾ സംയുക്തമായാണ് പ്രതിഷേധിച്ചത്.സഭ സമ്മേളിക്കുന്നതിന് മുന്നോടിയായി സഭാ കവാടത്തിൽ യുഡിഎഫ് എംപിമാർ പ്രതിഷേധിച്ചിരുന്നു. മുദ്രവാക്യങ്ങൾ…

Read More

വധ ഗൂഢാലോചന കേസ്: ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശബ്ദസാമ്പിളുകൾ പരിശോധിക്കും

  വധഗൂഢാലോചന കേസിൽ നടൻ ദിലീപിന്റെയും സഹോദരൻ അനൂപിന്റെയും സഹോദരി ഭർത്താവ് സുരാജിന്റെയും ശബ്ദം പരിശോധിക്കാൻ കോടതിയുടെ അനുമതി. ശബ്ദപരിശോധനയുടെ തീയതി ക്രൈംബ്രാഞ്ച് തീരുമാനിക്കും. ബാലചന്ദ്രകുമാർ പുറത്തുവിട്ട ശബ്ദം ദിലീപ് അടക്കമുള്ള പ്രതികളുടേത് ആണോയെന്ന് ശാസ്ത്രീയമായി ഉറപ്പുവരുത്താനാണ് പരിശോധന ആലുവ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് അനുമതി. അടുത്ത ദിവസം തന്നെ ശബ്ദപരിശോധന നടത്തും. എവിടെ പരിശോധന നടത്തണമെന്ന കാര്യം ക്രൈംബ്രാഞ്ചിന് തീരുമാനിക്കാം. മുമ്പ് സമാനമായ പല കേസുകളിലും പരിശോധന നടത്തിയിട്ടുള്ളത് കൊച്ചിയിലെ ആകാശ വാണിയിലാണ്. പ്രതികളുടെയും ബാലചന്ദ്രകുമാർ പുറത്തുവിട്ട…

Read More

മുന്നറിയിപ്പില്ലാതെ ആളിയാർ ഡാം തുറന്ന് തമിഴ്നാട്; പാലക്കാട്ടെ പുഴകളിൽ കുത്തൊഴുക്ക്

മുന്നറിയിപ്പില്ലാതെ ആളിയാർ ഡാം തുറന്ന് തമിഴ്നാട്. ഇതിനെ തുടർന്ന് പാലക്കാട്ടെ പുഴകളിൽ കുത്തൊഴുക്കുണ്ടായി. പാലക്കാടുള്ള ചിറ്റൂർപ്പുഴ, യാക്കരപ്പുഴ എന്നിവയിലാണ് കുത്തൊഴുക്കുണ്ടായത്. ഭാരതപ്പുഴയിലും വെള്ളം ഉയരും. ദിവസങ്ങളായി തമിഴ്നാട്ടിൽ മഴ തുടരുകയാണ്. തുടർന്നാണ് ഡാം തുറന്നുവിട്ടത്. എന്നാൽ മുന്നറിയിപ്പില്ലാതെ ഡാം തുറന്നതാണ് സംസ്ഥാനത്തിന് ബുദ്ധിമുട്ടുണ്ടാക്കിയത്.

Read More

കേന്ദ്ര നിലപാടുകൾ ഡെമോക്ലസിന്റെ വാൾ; സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കാര്യമായി ബാധിച്ചെന്നും ധനമന്ത്രി

കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരം ആരംഭിച്ചത്. ജി എസ് ടി കുടിശ്ശിക വൈകിപ്പിക്കുന്നതും വായ്പ എടുക്കുന്നതിലെ നിബന്ധനകളും സർക്കാരിനെ പ്രതികൂലമായി ബാധിച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ സമീപനം സംസ്ഥാനത്തിന്റെ ധനകാര്യ സ്ഥിതിയുടെ മേൽ ഡമോക്ലസിന്റെ വാൾ പോലെ അനിശ്ചിതാവസ്ഥ സൃഷ്ടിക്കുകയാണ്. കിഫ്ബിക്കെതിരായ നീക്കങ്ങളും മന്ത്രി ചൂണ്ടിക്കാട്ടി. ആരോഗ്യമേഖലയിൽ പോലും കേന്ദ്രസർക്കാർ ചെലവുകൾ ഗണ്യമായി ഉയർത്തിയില്ല. ഇത്തരമൊരു നയം മൂലം ലോകത്തിലെ ഏറ്റവും രൂക്ഷമായ സാമ്പത്തിക മാന്ദ്യം ഗ്രസിച്ച രാജ്യമാണ് ഇന്ത്യ. ഈ…

Read More

വയനാട്ടിൽ 13 വയസ്സുകാരി ഫാനിൽ തൂങ്ങി മരിച്ച നിലയിൽ

മാനന്തവാടി : ഫാനിൽ ഷാൾ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ 13 കാരിയെ രക്ഷപ്പെടുത്താനുള്ള ശ്രമം വിഫലമായി. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. തൊണ്ടർനാട് പാലേരി പോത്തുക്കുന്നേൽ ജിസ് മാത്യുവിന്റെ മകൾ ആൻമരിയ ജിസ് (13) ആണ് മരിച്ചത്. കുഞ്ഞേം എ.യു.പി.സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.അമ്മ സിൽവി ജോലിക്ക് പോയതായിരുന്നു. അച്ചൻ മകളെ വീട്ടിലാക്കി 12 മണിയോടെ പുറത്ത് പോയി തിരികെ ഒന്നരയോടെ എത്തിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. ആശുപത്രിയിൽ എത്തിക്കുമ്പഴേക്കും മരിച്ചിരുന്നു. ഇളയ സഹോദരി ആൻന്ദ്രിയ ബന്ധുവട്ടിൽ പോയിരിക്കയായിരുന്നു.സംഭവം…

Read More

നിരന്തരമായ ശാരീരിക മര്‍ദ്ദനം: രണ്ട് കുട്ടികള്‍ അമ്മയെ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു

ഭൂവനേശ്വര്‍: മക്കളെ നിരന്തരം മര്‍ദ്ദിച്ച അമ്മയെ കൗമാരക്കാരായ ആണ്‍മക്കള്‍ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു. ഭുവനേശ്വരിലാണ് മക്കളുടെ അടിയേറ്റ് 40 കാരിയായ യുവതി കൊല്ലപ്പെട്ടത്. പോലിസ് റിപോര്‍ട്ട് അനുസരിച്ച് ബുധനാഴ്ച രാത്രി പുറത്തുനിന്ന് കുടിച്ച് ബോധം കെട്ട് വീട്ടിലെത്തിയ അമ്മയുമായി കുട്ടികള്‍ വഴക്കുകൂടി. അവര്‍ കുട്ടികളെ മര്‍ദ്ദിക്കുകയും ചെയ്തു. സഹികെട്ട മക്കള്‍ ഒരു പോളിത്തീന്‍ കവര്‍ മുഖത്ത് ചുറ്റി അമ്മയെ ശ്വാസം മുട്ടിക്കുകയും ഇരുമ്പുവടിയെടുത്ത് അടിച്ചു വീഴ്ത്തുകയും ചെയ്തു. താമസിയാതെ മരിച്ചു. പേടിച്ച കുട്ടികള്‍ അമ്മയെ കുളിമുറിയിലേക്ക് മാറ്റി വാതില്‍…

Read More

ഐപിഎല്‍ 2021; ചെന്നൈക്ക് തിരിച്ചടി; ഹെയ്‌സല്‍വുഡും പുറത്ത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വിദേശ താരങ്ങളുടെ കൊഴിഞ്ഞ് പോക്ക് തുടരുന്നു.അവസാനമായി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡാണ് ഇത്തവണത്തെ ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയത്. കുടുംബത്തോടൊപ്പം ചിലവിടാനാണ് താന്‍ ഇത്തവണത്തെ ഐപിഎല്ലില്‍ നിന്നും പിന്‍മാറുന്നതെന്ന് ഓസ്‌ട്രേലിയന്‍ താരം വ്യക്തമാക്കി. കഴിഞ്ഞ 10 മാസമായുള്ള ബയോ ബബ്‌ളിനും ക്വാറന്റീനും താല്‍ക്കാലിക അവധി നല്‍കുന്നു. ശാരീരികമായും മാനസികമായും വിശ്രമം ആവശ്യമാണെന്നും ഹെയ്‌സല്‍വുഡ് അറിയിച്ചു. കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം മിച്ചല്‍ മാര്‍ഷും ദിവസങ്ങള്‍ക്ക് മുമ്പ് റോയല്‍ ചാലഞ്ചേഴ്‌സ് താരം…

Read More

ജോലിക്കിടെ മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

ജോലിക്കിടെ മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. തവിഞ്ഞാൽ പഞ്ചായത്തിൽ 21 ാം വാർഡിൽ പാറക്കെട്ട് എന്ന സ്ഥലത്ത് മുള്ളൻകുഴി ജോസ് എന്നയാളുടെ കൃഷിസ്ഥലത്ത് മരം മുറിയിൽ ഏർപ്പെട്ട അമ്പലവയൽ സ്വദേശി പടിഞ്ഞാറയിൽ ജോർജ്ജജിനെയാണ് ഫയർ ഫോഴ്സസ് രക്ഷപ്പെടുത്തിയത്. 40 അടി ഉയരത്തിൽ മരം മുറിക്കുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽ മുകളിൽ കുടുങ്ങുകയായിരുന്നു. നാട്ടുകാരിൽ ഒരാൾ താഴേ വീഴാതിരിക്കാൻ ബന്ധിച്ചതിനാൽ അപകടം ഒഴിവായി. മാനന്തവാടി അഗ്നിശമന നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ സി.പി. ഗിരീശൻ, എസ് ഫ് ആർ.ഒ….

Read More