ജോലിക്കിടെ മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. തവിഞ്ഞാൽ പഞ്ചായത്തിൽ 21 ാം വാർഡിൽ പാറക്കെട്ട് എന്ന സ്ഥലത്ത് മുള്ളൻകുഴി ജോസ് എന്നയാളുടെ കൃഷിസ്ഥലത്ത് മരം മുറിയിൽ ഏർപ്പെട്ട അമ്പലവയൽ സ്വദേശി പടിഞ്ഞാറയിൽ ജോർജ്ജജിനെയാണ് ഫയർ ഫോഴ്സസ് രക്ഷപ്പെടുത്തിയത്. 40 അടി ഉയരത്തിൽ മരം മുറിക്കുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽ മുകളിൽ കുടുങ്ങുകയായിരുന്നു. നാട്ടുകാരിൽ ഒരാൾ താഴേ വീഴാതിരിക്കാൻ ബന്ധിച്ചതിനാൽ അപകടം ഒഴിവായി. മാനന്തവാടി അഗ്നിശമന നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ സി.പി. ഗിരീശൻ, എസ് ഫ് ആർ.ഒ. എന്നിവരുടെ നേതൃത്വത്തിൽ എത്തിയ . എൻ.ആർ. ചന്ദ്രൻ , ധനീഷ് കെ, ബിനു എം.ബി. ,ഷാഹുൽ ഹമീദ്, ജി ജുമോൻ ,മിഥുൻ എന്നിവർ അടങ്ങിയ സംഘം മരത്തിൽ കയറി വലയുടെ സഹായത്തോടെ രക്ഷപ്പെടുത്തി പേരിയ പി.എച്ച്.സി. യിൽ എത്തിച്ചു.
The Best Online Portal in Malayalam