24 മണിക്കൂറിനിടെ 43,654 പേർക്ക് കൂടി കൊവിഡ്; 640 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,654 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ പകുതിയും കേരളത്തിലെ കേസുകളാണ്. രാജ്യത്ത് ഇതിനോടകം 3,14,84,605 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 640 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. 41,678 പേർ ഇന്നലെ രോഗമുക്തി നേടി. ഇതിനോടകം 3,06,63,147 പേരാണ് കൊവിഡിൽ നിന്ന് മുക്തി നേടിയത്. നിലവിൽ 3,99,436 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 4,22,022 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം ഇതിനോടകം 44.19 കോടി ഡോസ് വാക്‌സിൻ…

Read More

ഗതാഗത കുരുക്കിന് പരിഹാരം; ആറ് പുതിയ ബൈപ്പാസുകള്‍

ഗതാഗത കുരുക്കഴിക്കാനുള്ള പദ്ധതി ബജറ്റില്‍ ധനമന്ത്രി അവതരിപ്പിച്ചു.ജംഗ്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാൻ 200 കോടിയും ആറ് പുതിയ ബൈപ്പാസുകളും ബജറ്റിൽ പ്രഖ്യാപിച്ചു. തുറമുഖങ്ങൾ, ലൈറ്റ്ഹൗസ്, ഷിപ്പിങ് മേഖല എന്നിവയ്ക്കായി 80.13 കോടി രൂപ വിലയിരുത്തി. റോഡുകൾക്കും പാലങ്ങൾക്കുമായി 1207.23 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം ഔട്ടർ റിങ് റോഡിന് സ്ഥലം ഏറ്റെടുക്കാൻ 1000 കോടി രൂപ നീക്കിവെച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള 20 ജംഗ്ഷനുകൾ കണ്ടെത്തും. ഇത് പരിഹരിക്കുന്നതിനുള്ള ചെലവിനായി കിഫ്ബിയിൽ നിന്ന് ഈ വർഷം 200…

Read More

കോഴിക്കോട് സഹോദരിമാരുടെ കൊലപാതകം; പ്രതിയായ ഇളയ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് തടമ്പാട്ട്താഴത്തെ സഹോദരിമാരുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സഹോദരൻ പ്രമോദ് മരിച്ചനിലയിൽ. തലശേരിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തലശേരി ബീച്ചിലാണ് മൃതദേഹം കരയ്ക്കടിഞ്ഞത്. സഹോദരിമാരെ കൊലപ്പെടുത്തിയ ശേഷം പ്രമോദിനെ കാണാതായിരുന്നു. പ്രമോദിനായി ലുക്കുഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ സഹോദരിമാർ ഒറ്റയ്ക്കാകുമെന്ന ഭയം പ്രമോദിനുണ്ടായിരുന്നു. തുടർന്നാണ് കൃത്യം നിർവ​ഹിച്ചതെന്നാണ് പ്രാഥമിക് നി​ഗമനം. സഹോദരിമാർ മരിച്ചത് ശ്വാസം മുട്ടിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് വർഷമായി പ്രമോദിനൊപ്പം വാടകക്ക് താമസിക്കുകയായിരുന്ന തടമ്പാട്ടുതാഴത്തെ വീട്ടിലാണ് സഹോദരിമാരായ ശ്രീജയ, പുഷ്പലളിത എന്നിവരെ…

Read More

നടൻ സൗബിൻ ഷാഹിറിന് വീണ്ടും തിരിച്ചടി; വിദേശയാത്രക്ക് അനുമതി നിഷേധിച്ച മജിസ്ട്രേറ്റ് കോടതി ഉത്തരവിന് സ്റ്റേ ഇല്ല

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് വീണ്ടും തിരിച്ചടി. വിദേശയാത്രക്ക് അനുമതി നിഷേധിച്ച എറണാകുളം മജിസ്ട്രേറ്റ് കോടതി ഉത്തരവിന് സ്റ്റേ ഇല്ല. മജിസ്ട്രേറ്റ് കോടതി നൽകിയ ഉത്തരവിൽ ഹൈക്കോടതി ഇടപെടാത്തതിനെ തുടർന്നാണിത്. സൗബിൻ അടക്കമുള്ള നിർമാതാക്കളുടെ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. ഹർജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അവാർഡ് ഷോയിൽ പങ്കെടുക്കാനാണ് സൗബിൻ അടക്കമുള്ളവർ കോടതിയുടെ അനുമതി തേടിയത്. ഈ മാസം ആറാം തീയതി മുതൽ എട്ടാം തീയതി വരെ…

Read More

‘എല്ലാം ഞാൻ അനുഭവിച്ചത്; യുവ രാഷ്ട്രീയ നേതാവിനെ നവീകരിക്കുകയാണ് ലക്ഷ്യം’; റിനി ആൻ ജോർജ്ജ്

തന്റെ വെളിപ്പെടുത്തലിലൂടെ യുവ രാഷ്ട്രീയ നേതാവിനെ നവീകരിക്കുകയാണ് ലക്ഷ്യമെന്ന് യുവനടി റിനി ആൻ ജോർജ്ജ്. എല്ലാം ഞാൻ അനുഭവിച്ചത് മാത്രം. ദേഷ്യപ്പെട്ടിട്ടും പിന്നെയും തുടർന്നു. കൂടുതൽ പറയുന്നില്ല. ഇത്തരത്തിൽ മുന്നോട്ട് പോകുന്നവരെ രാഷ്ട്രീയത്തിൽ വെച്ച് പൊറുപ്പിക്കരുതെന്ന് റിനി പറഞ്ഞു. ഗുരുതര പ്രശ്നങ്ങൾ നേരിട്ട വേറെയും സ്ത്രീകൾ ഉണ്ട്. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകാൻ പാടുണ്ടോ എന്നും റിനി ആൻ ജോർജ് പറഞ്ഞു. ഏതെങ്കിലും ഒരു പ്രസ്ഥാനത്തെയോ അതുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന നേതാക്കന്മാരെയോ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ താത്പര്യമില്ലെന്ന് റിനി…

Read More

സ്വർണക്കടത്ത്: ശിവശങ്കറിനെ ചോദ്യം ചെയ്യാൻ എൻ ഐ എ അനുമതി തേടി

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യാൻ എൻ ഐ എ അനുമതി തേടി. ശിവശങ്കറിന് സ്വർണക്കടത്തുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് എൻ ഐ എ കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക, സാഹചര്യ തെളിവുകൾ എൻ ഐ എ ശേഖരിച്ചിട്ടുണ്ട് ശിവശങ്കരന് സ്വർണക്കടത്ത് അറിയാമായിരുന്നുവെന്ന സൂചന നൽകുന്ന മൊഴിയാണ് കസ്റ്റംസിന്റെ പിടിയിലുള്ള സരിത്ത് നൽകിയിരിക്കുന്നത്. ഇതേ തുടർന്നാണ് എൻ ഐ എ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ അനുമതി തേടിയത്. തിരുവനന്തപുരത്ത് ഇന്നലെ നടന്ന പരിശോധനയിൽ…

Read More

മഹാ നടന്മാരും പേറണോ ബോഡി ഷെയ്മിങ് എന്ന ഭാരം?

തരുൺ മൂർത്തി ചിത്രത്തിലെ പോലീസ് വേഷത്തിന് വേണ്ടി മോഹൻലാൽ താടിയെടുത് മീശ പിരിച്ച ചിത്രം അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉരുത്തിരിഞ്ഞു വന്നത് കൂടുതലും വളരെ പോസിറ്റിവ് ആയ ചർച്ചകൾ ആയിരുന്നുവെങ്കിലും കല്ല് കടിയായി മലയാളികൾ പൊതുവെ കേൾക്കാൻ ആഗ്രഹിക്കാത്ത രീതിയിലേക്ക് അത് വഴി തിരിഞ്ഞു പോയിരുന്നു.പ്രത്യേകിച്ചും ഫേസ്ബുക്കിൽ അത് ഒരു മോഹൻലാൽ മമ്മൂട്ടി ഫാൻ ഫൈറ്റായി മാറിയത് വളരെ പെട്ടെന്നായിരുന്നു. തുടക്കത്തിൽ റിലീസായ ചിത്രങ്ങൾ കൂടാതെ മോഹൻലാൽ തന്റെ…

Read More

ജസ്റ്റിസ് അരുണ്‍ മിശ്ര സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചു

ജസ്റ്റിസ് അരുണ്‍ മിശ്ര സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചു. മരട് ഫ്ലാറ്റ് പൊളിക്കല്‍ ഉള്‍പ്പടെ നിര്‍ണായക വിധി പുറപ്പെടുവിച്ച ന്യായാധിപനാണ് ജസ്റ്റിസ് അരുണ്‍ മിശ്ര. ദീപക് മിശ്ര ചീഫ് ജസ്റ്റിസ് ആയിരിക്കെ ഉയർന്ന അഴിമതി ആരോപണം, രഞ്ജൻ ഗൊഗോയ്‌ക്കെതിരെയുള്ള ലൈംഗിക പീഡനവിവാദം എന്നീ രണ്ട് കേസുകളും പരിഗണിച്ചത് ജസ്റ്റിസ് അരുൺ മിശ്ര ഉൾപ്പെട്ട ബെഞ്ചാണ്. മനസാക്ഷിക്കനുസരിച്ചാണ് ഓരോ കേസും പരിഗണിച്ചതെന്ന് യാത്രയയപ്പ് ചടങ്ങില്‍ ജസ്റ്റിസ്അരുൺ മിശ്രപറഞ്ഞു. വിധി വിശകലനം ചെയ്യാം. പക്ഷെ അതിന് നിറംപിടിപ്പിച്ച കഥകൾ നിരത്തരുതെന്നും…

Read More

മഞ്ചേശ്വരത്ത് സിപിഎം വോട്ടുകൾ ചോദിച്ചതിൽ ഉറച്ചുനിൽക്കുന്നതായി മുല്ലപ്പള്ളി

മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കാൻ സിപിഎം വോട്ട് ചോദിച്ചതിൽ ഉറച്ച് നിൽക്കുന്നതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎം വോട്ട് യുഡിഎഫിന് നൽകണമെന്നാണ് അഭ്യർഥിച്ചത്. മണ്ഡലത്തിൽ ദുർബലനായ സ്ഥാനാർഥിയെ സിപിഎം നിർത്തിയ സാഹചര്യത്തിലാണ് അങ്ങനെ പറഞ്ഞതെന്നും മുല്ലപ്പള്ളി പറഞ്ഞു തലശ്ശേരിയിൽ ബിജെപിയുടെ പത്രിക തള്ളിയത് മനപ്പൂർവമാണ്. സിപിഎമ്മിനെ സഹായിക്കാൻ വേണ്ടിയാണിത്. മനഃസാക്ഷിക്ക് വോട്ട് ചെയ്യാൻ അഭ്യർഥിച്ചതിലൂടെ ഷംസീറിന് വോട്ട് ചെയ്യാനാണ് ആവശ്യപ്പെടുന്നത്. സിഒടി നസീറിന് പിന്തുണയെന്ന് ബിജെപി ഇപ്പോൾ പറയുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. മഞ്ചേശ്വരത്ത് സിപിഎം വോട്ടുകൾ ചോദിച്ച…

Read More

പുതുവര്‍ഷമെത്തി; 2021നെ വരവേറ്റ് ന്യൂസിലാന്റ്

വെല്ലിങ്ടണ്‍: ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതുവര്‍ഷപ്പുലരി ആദ്യമായി കടന്നെത്തിയത് ന്യൂസിലാന്റില്‍.ന്യൂസിലാന്‍ഡിലെ ഓക്ലന്‍ഡിലാണ് പുതുവര്‍ഷം പിറന്നത്. ഓക് ലന്‍ഡിലെ കിരിബാത്തി ദ്വീപ് 2021 നെ വരവേറ്റു. വലിയ ആഘോഷ പരിപരിപാടികളോടെയും വെടിക്കെട്ടോടെയുമാണ് ന്യൂസിലാന്റ് പുതുവര്‍ഷത്തെ വരവേറ്റത്. ന്യൂസിലാന്‍ഡില്‍ തന്നെ ഓക്ലാന്‍ഡിലും വെല്ലിങ്ടണിലുമാണ് ആദ്യം പുതുവര്‍ഷം പിറന്നത്. സമോവ, ക്രിസ്മസ് ഐലന്‍ഡ്, തുടങ്ങിയവയിലും പുതുവല്‍സരാഘോഷങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്. തൊട്ടുപിന്നാലെ ടോക്കിയോയിലും ചൈനയിലും സിംഗപ്പൂരിലും പുതുവര്‍ഷ പുലരി പിറക്കും. കടുത്ത നിയന്ത്രണങ്ങളിലൂടെ കൊറോണ വ്യാപനം തടഞ്ഞതിനു പിന്നാലെ ന്യൂസിലന്റിലുടനീളം ആളുകള്‍ക്ക് ഒത്തുകൂടാന്‍…

Read More